വിക്കിപീഡിയ:വിവരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2001-ൽ ആരംഭിച്ച, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സൂചക വെബ്‌സൈറ്റും സർവ്വവിജ്ഞാനകോശവും ആണ്‌ വിക്കിപീഡിയ. വിക്കിപീഡിയയടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള ആൾക്കാരുടെ സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. വിക്കിപീഡിയയും ഇതിനപവാദമല്ല(പ്രധാനതാൾ, സംരക്ഷിത ലേഖനങ്ങൾ മുതലായ അപൂർവ്വം താളുകൾ ഒഴിച്ച്‌).
വിക്കിപീഡിയ, വിക്കിപീഡിയ സംഘം എന്ന നിർലാഭസമൂഹത്തിന്റെ അംഗീകൃത വ്യാപാരമുദ്രയാണ്‌. വിക്കീപീഡിയ സംഘം, വിക്കി പ്രവർത്തനങ്ങളുടേയും സഹോദരസംരംഭങ്ങളുടെയും നിർമ്മാതാക്കളും ആണ്‌.
എല്ലാ താളുകളിലും കാണുന്ന കണ്ണികൾ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളിലേക്കും നയിക്കാൻ പ്രാപ്തമാണ്‌. വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നിടത്തോളം കാലം ആർക്കും വിക്കിപീഡിയ ലേഖനങ്ങളിൽ മാറ്റങ്ങൾ വരുത്തുവാനും, ലേഖനങ്ങൾ തമ്മിൽ ബന്ധപ്പെടുത്തുവാനും, നല്ലലേഖനങ്ങൾക്ക്‌ അംഗീകാരം നൽകാനും സാധിക്കും, അബദ്ധവശാൽ എങ്ങാനും തെറ്റിപോകുമോ എന്നും ഭയപ്പെടേണ്ടതില്ല, കാരണം തെറ്റുകൾ തിരുത്തുവാനും, കൂടുതൽ മെച്ചപ്പെടുത്തുവാനും മറ്റുപയോക്താക്കളും(Wikipedeans) ശ്രമിക്കുന്നുണ്ടല്ലോ, കൂടാതെ മീഡിയാവിക്കി എന്നറിയപ്പെടുന്ന വിജ്ഞാനഗ്രാഹി തന്ത്രവും(encyclopedia software) തിരുത്തൽ സംബന്ധിച്ച തെറ്റുകളെ പഴയരൂപത്തിലേക്ക്‌ ലളിതമായി മാറ്റാൻ പാകത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്‌.
ആർക്കും വിവരങ്ങൾ കൂട്ടിച്ചേർക്കാം എന്നതുകൊണ്ടുതന്നെ പത്രാധിഷ്ഠിതമായ വിജ്ഞാനകോശങ്ങളിൽ നിന്ന് വിക്കിപീഡിയ ചില പ്രധാനകാര്യങ്ങളിൽ വ്യത്യസ്തമാണ്‌. കൃത്യമായി പറഞ്ഞാൽ പഴക്കം ചെല്ലും തോറും ലേഖനങ്ങൾ മെച്ചപ്പെട്ടതും സന്തുലിതവും ആകുമെങ്കിലും, പുതിയ ലേഖനങ്ങൾ അങ്ങനെ ആയിരിക്കണം എന്നില്ല. തെറ്റായ വിവരങ്ങളും, വിജ്ഞാനപ്രധാനമല്ലാത്ത കാര്യങ്ങളും അസന്തുലിതയും മറ്റും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഉപയോക്താക്കൾ അതു തിരിച്ചറിയാനും, അവയെ സ്വീകരിക്കാതിരിക്കാനും ശ്രദ്ധാലുക്കളായിരിക്കണം.

ഉള്ളടക്കം

വിക്കിപീഡിയ എങ്ങനെയാണ്‌ സ്വതന്ത്രമായിരിക്കുന്നത്‌

വിക്കിപീഡിയയുടെ ഉള്ളടക്കം സേവനം എന്ന നിലയിൽ ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതിയിലാണ്‌(GNU Free Documentation Licence) ചിട്ടപ്പെടുത്തിയിരിക്കുന്നത്‌, എങ്ങനെയെന്നാൽ വിജ്ഞാനം ആർക്കും സ്വന്തമല്ല, അത്‌ എല്ലാവർക്കും വേണ്ടിയുള്ളതാണ്‌ എന്ന സങ്കൽപ്പത്തിലുള്ള കോപ്പിലെഫ്റ്റ്‌(copyleft) നിയമസംഹിതയാണ്‌ അതിനായി ഉപയോഗിച്ചിരിക്കുന്നത്‌.
വിക്കീപീഡിയയിലെ എല്ലാ വിവരങ്ങളും പകർത്തിയെടുക്കുവാനും, പുനരാവിഷ്കരിക്കുവാനും, പുനർവിതരണം ചെയ്യുവാനും, ഏതുതരത്തിലും മാറ്റി ഉപയോഗിക്കുവാനും ഏതൊരാൾക്കും അവകാശമുണ്ടായിരിക്കും.

വിക്കിപീഡിയ നന്നായുപയോഗിക്കാൻ

വിക്കിപീഡിയയെ അടുത്തറിയുക

ചിലർ ഈ സൈറ്റിൽ വരുന്നത്‌ കൂടുതൽ അറിവ്‌ തേടിയാണ്‌, മറ്റു ചിലരാകട്ടെ തങ്ങൾക്കറിയാവുന്നത്‌ പങ്കുവെയ്ക്കാനും, എന്തു തന്നെ ആയാലും ഇതിലെ ലേഖനങ്ങൾ മെച്ചപ്പെടുന്നുണ്ട്‌ എന്നത്‌ ഒരു വസ്തുതയാണ്‌. താങ്കൾക്ക്‌ മാറ്റങ്ങളെ കുറിച്ച്‌ അറിയണമെന്നുണ്ടെങ്കിൽ പുതിയമാറ്റങ്ങൾ എന്ന താളിൽ അത്‌ കാണാവുന്നതാണ്‌. പുതിയ ലേഖനങ്ങളെ കുറിച്ച്‌ അറിയണമെന്നുണ്ടെങ്കിൽ പുതിയ താളുകൾ എന്ന താളിൽ അതും അറിയാവുന്നതാണ്‌. വിവിധ തരത്തിലുള്ള ജനങ്ങളുടെ സഹായത്താലാണ്‌ വിക്കിപീഡിയയുടെ നിലനിൽപ്പ്‌ തന്നെ.
വിക്കിപീഡിയ പല പ്രവർത്തനങ്ങളേയും മുന്നോട്ട്‌ നയിക്കുന്നുണ്ട്‌, താങ്കൾക്ക്‌ ഒരു പുതിയ ആശയമോ, മറ്റുള്ളവരെ അറിയിക്കാനുള്ള എന്തെങ്കിലും കൃത്യമായ വിവരങ്ങളോ ഉണ്ടങ്കിൽ അതിനായുള്ള ഏകോപനസഹായവും വിക്കിപീഡിയ ചെയ്തു തരും. ലേഖനങ്ങൾ അധികവും വിജ്ഞാനശകലങ്ങൾ ആയാണ്‌ രൂപം കൊണ്ടത്‌, പലരുടെ സഹായം കൊണ്ടാണ്‌ അവ പിന്നീട്‌ സമഗ്രത പ്രാപിച്ചത്‌.
താങ്കൾ അന്വേഷിച്ചത്‌ കണ്ടെത്തിയില്ലങ്കിലും വിഷമിക്കേണ്ടതില്ല. മറ്റുള്ള ഉപയോക്താക്കളോട്‌ ചോദിച്ച്‌ ആവശ്യമുണ്ടെന്നും പ്രസിദ്ധപ്പെടുത്താവുന്നതാണ്‌(അല്ലെങ്കിൽ താങ്കൾക്കു തന്നെ ആ വിഷയത്തിൽ ഗവേഷണം നടത്തി സ്വയം ലേഖനം എഴുതി പ്രസിദ്ധപ്പെടുത്താവുന്നതാണ്‌).
വേണമെങ്കിൽ ലേഖനങ്ങൾ ക്രമരഹിതമായും കാണാവുന്നതാണ്‌.

മലയാളത്തിനു പുറമേ ഇരുനൂറിലധികം മറ്റു ഭാഷകളിലും വിക്കിപീഡിയ ലേഖനങ്ങൾ ലഭിക്കുന്നതാണ്‌.

വിക്കിപീഡിയയിലെ അടിസ്ഥാനപരവും ശരിയായും ഉള്ള നയിക്കപ്പെടൽ

വിക്കിപീഡിയയിലെ ലേഖനങ്ങൾ എല്ലാം കണ്ണികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകൾ കാണുന്നുവോ അതിനർഥം ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നാണ്‌. താങ്കൾ എപ്പോഴും ബന്ധപ്പെട്ട ലേഖനത്തിൽനിന്ന് ഒരു ക്ലിക്ക്‌ മാത്രം അകലെ ആയിരിക്കും. നിയതമായ ഒരു ചട്ടക്കൂടിനുള്ളിൽ നിൽക്കാതെ കണ്ണികളുപയോഗിച്ച്‌ അലഞ്ഞുതിരിയുന്നതു വഴി കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്‌.
ഏതെങ്കിലും കണ്ണികൾ ഇല്ല എങ്കിൽ അതു കൂട്ടിച്ചേർക്കുന്നതു വഴി വിക്കിപീഡിയക്ക്‌ ഒരു സംഭാവന നൽകാനും കഴിയും.

വിക്കിപീഡിയ ഒരു ഗവേഷണോപകരണം ആയുപയോഗിക്കാൻ

ലേഖനങ്ങൾ വിക്കി ആയിരിക്കുന്നിടത്തോളം കാലം അത്‌ ഒരിക്കലും സമ്പൂർണ്ണം അല്ല, എത്രകാലം അത്‌ മാറ്റിയെഴുതപ്പെടുന്നോ അപ്പോഴൊക്കെയും സാധാരണ ഗതിയിൽ അവയുടെ ഗുണമേന്മയിൽ ഉയർച്ചയാണ്‌ ഉണ്ടാകുന്നത്‌.
അനേകം ചർച്ചകൾക്കും, വാദമുഖങ്ങൾ നേരിട്ടതിനു ശേഷവും ഉണ്ടാകുന്ന, "'മാതൃകാ ലേഖനങ്ങൾ"' സന്തുലിതവും, പക്ഷഭേദമില്ലാത്തതും, വിജ്ഞാനസമ്പുഷ്ടവും ആയിരിക്കും. അതിനായി ചിലപ്പോൾ ആഴ്ചകളോ, മാസങ്ങളോ, വർഷങ്ങൾ തന്നെയോ എടുത്തേക്കാം.
ലേഖനങ്ങളുടെ ഗുണമേന്മ ദിനംപ്രതി ഉയരുകയാണെങ്കിൽ കൂടി വിക്കിലേഖനങ്ങളെ ഗവേഷണങ്ങൾക്ക്‌ അടിസ്ഥാനമായെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്‌. എന്തുകൊണ്ടെന്നാൽ ലേഖനങ്ങൾ അവയുടെ മേന്മയിലും, സമഗ്രതയിലും വ്യത്യാസം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്‌. ഗവേഷണങ്ങൾക്കായി വിക്കിപീഡിയ എങ്ങനെയുപയോഗിക്കാമെന്നത്‌ സംബന്ധിച്ച്‌ ഒരു വഴികാട്ടിയും നിങ്ങൾക്ക്‌ ലഭിക്കും.

വിക്കിപീഡിയയുടെ മേന്മകളും ബലഹീനതയും ചുരുക്കത്തിൽ

വിക്കിപീഡിയയ്ക്ക്‌ വളരെ അധികം മേന്മകളും അതു പോലെ തന്നെ ബലഹീനതകളും ഉണ്ട്‌, എന്തെന്നാൽ അത്‌ തിരുത്തൽ സംബന്ധിച്ച മാർഗ്ഗരേഖകളും നയങ്ങളും പാലിക്കുന്ന ഏവർക്കുമായി തുറന്നിട്ടിരിക്കുന്നു.
അടിസ്ഥാന മേന്മകൾ:

അടിസ്ഥാന ബലഹീനതകൾ:

വിക്കിപീഡിയ സംഭാവനകളുടെ സ്വഭാവം

മാറ്റിയെഴുതുക എന്ന കണ്ണി ഉപയോഗിച്ച്‌ ആർക്കു വേണമെങ്കിലും സംഭാവനകൾ നൽകാൻ കഴിയും. അതിനുമുൻപ്‌ വഴികാട്ടി, സഹായം, നയങ്ങൾ, നവാഗതർക്ക്‌ സ്വാഗതം എന്ന താളുകൾ കാണുന്നത്‌ നല്ലതായിരിക്കും.
വിവരദാതാക്കൾ അനൌദ്യോഗിക ലേഖകരും, നിഷ്പക്ഷമതികളും ആയിരിക്കണം എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ലേഖനങ്ങൾ പരിശോധനാ യോഗ്യവും, വസ്തുതകളുടെ എല്ലാ വശവും പരിഗണിക്കുന്നതും, പ്രത്യേക ദൃഷ്ടികോണുകളിൽ നിന്ന് വസ്തുതകളെ പരിഗണിക്കുന്നവ അല്ലാതിരിക്കുകയും, സ്വാഭിപ്രായം ഇല്ലാത്തവയും ആകണം. ലേഖകർ തിരുത്തിയെഴുതുന്നതിനു മുൻപ്‌ വിക്കിപീഡിയയുടെ "പഞ്ച പ്രമാണങ്ങൾ" പരിശോധിക്കാൻ താത്പര്യപ്പെടുന്നു.

ആരാണ്‌ വിക്കിപീഡിയ എഴുതുന്നത്‌

വിക്കിപീഡിയക്ക്‌ പതിനായിരക്കണക്കിന്‌ സ്ഥിര എഴുത്തുകാരുണ്ട്‌-കൈത്തഴക്കം വന്നവർ മുതൽ സാധാരണക്കാർ വരെ. സൈറ്റിൽ വരുന്ന ആർക്കും എഴുതുവാൻ സാധിക്കും എന്നതു കൊണ്ടു തന്നെ ഉള്ളടക്കത്തിന്റെ ഒരു അസാധാരണ ശേഖരം തന്നെ വിക്കിപീഡിയക്ക്‌ സ്വന്തമായുണ്ട്‌. തെറ്റായ തിരുത്തലുകൾക്കെതിരെ ഉപയോക്താക്കളെ സഹായിക്കൻ കാര്യക്ഷമമായ സംവിധാനവും ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രത്യേക അധികാരങ്ങളും, നല്ലലേഖനങ്ങളെ പിന്തുണക്കുവാനും കാര്യനിർവാഹകരും(Administrators) ഉണ്ട്‌. പെട്ടെന്ന് തീർപ്പ്‌ കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള സന്ദർഭങ്ങളിലെ സഹായത്തിനായി പ്രത്യേക തടയൽ അധികാരവും മറ്റും ഉള്ള ഒരു നീതിന്യായ സഭയും ഉണ്ട്‌. ഈ സൈറ്റിന്റെ ഉടമസ്ഥരായ വിക്കിമീഡിയ സംഘം ദൈനംദിന കാര്യങ്ങളിലും, ലേഖനങ്ങളിലും വലിയ തോതിൽ കൈകടത്താറില്ല.

വിക്കിപീഡിയ താളുകൾ തിരുത്തുവാൻ

വിക്കിപീഡിയ ലളിതവും ശക്തമായതുമായ ചട്ടക്കൂടാണ്‌ അതിന്റെ താളുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്‌, താളുകളുടെ ഭംഗി കൂട്ടാൻ അനുവദിക്കുന്നതിനുപരി കൂടുതൽ വിവരസംഭരണത്തിനാണതിൽ ശ്രദ്ധിച്ചിരിക്കുന്നത്‌. ലേഖനങ്ങൾ ഖണ്ഡങ്ങളും, ഉപഖണ്ഡങ്ങളും ആകുവാനും, കണ്ണികളുടെ നിർമ്മാണത്തിനും, ചിത്രങ്ങളും, പട്ടികകളും ചേർക്കുവാനും, അന്താരാഷ്ട്ര ക്രമങ്ങൾക്ക്‌ പാകമായും,കൂടാതെ ഘടനാവൽക്കരണത്തിന്‌ എളുപ്പത്തിലും, ലോകത്തിലെ മിക്ക അക്ഷരങ്ങളും, ചിഹ്നങ്ങളും ഉൾക്കൊള്ളിച്ചുമാണ്‌ രൂപവൽക്കരിച്ചിരിക്കുന്നത്‌. അടിസ്ഥാന വാക്ഘടനകൾ (ചെരിച്ചെഴുതുക, കട്ടികൂട്ടി എഴുതുക മുതലായവ) വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്നതും ആണ്‌.

വിക്കിപീഡിയക്ക്‌ വിവേകപൂർവ്വമുള്ള ഭാഷ്യ പുനർഭാഷ്യ നിയന്ത്രണവും കൈമുതലായുണ്ട്‌. അതായത്‌ താഴ്ന്നനിലവാരത്തിലുള്ള തിരുത്തലുകളും, വിധ്വംസകപ്രവർത്തനങ്ങളും, എളുപ്പത്തിൽ തന്നെ യോഗ്യമായ നിലവാരത്തിലേക്ക്‌ മറ്റുള്ള ഉപയോക്താക്കളുടെ സഹായത്താൽ എത്തിക്കാൻ സാധിക്കും, അതുകൊണ്ട്‌ തന്നെ വേണ്ട പരിചയം കൈമുതലായില്ലാത്തവർക്ക്‌ മനഃപൂർവമല്ലാതെ സ്ഥിരമായ ഒരു നാശം വരുത്തുവാൻ സാധിക്കുകയില്ല. ഒരുപറ്റം നല്ല ഉപയോക്താക്കൾ വിക്കിപീഡിയക്കുള്ളതുകൊണ്ട്‌, മോശപ്പെട്ടരീതിയിൽ തിരുത്തപ്പെട്ട ലേഖനങ്ങൾ വളരെ എളുപ്പം തന്നെ പൂർവ്വസ്ഥിതി പ്രാപിക്കുന്നു.

വിക്കിപീഡിയ ഉള്ളടക്ക മാനദണ്ഡങ്ങൾ

വിക്കിപീഡിയയുടെ ഉള്ളടക്കം, വസ്തുതാപരവും, ശ്രദ്ധിക്കപ്പെടുന്നതും, പുറംസംവിധാനങ്ങൾ ഉപയോഗിച്ച്‌ പരിശോധനായോഗ്യവും, പക്ഷഭേദമില്ലാതെ അവതരിപ്പിക്കപ്പെട്ടതും ആയിരിക്കണം എന്നാണ്‌ കരുതുന്നത്‌.

സമുചിതമായ നയങ്ങളും, മാർഗ്ഗനിർദ്ദേശകരേഖകളും എവിടെ കാണാം:

  1. വിക്കിപീഡിയ എന്തൊക്കെയല്ല - വിക്കിപീഡിയ എന്താണന്നും എന്തല്ലന്നും ചുരുക്കത്തിൽ
  2. സമതുലിതമായ കാഴ്ചപ്പാട്‌ - വിക്കിപീഡിയയുടെ അടിസ്ഥാനപ്രമാണം, സമതുലിതവും, പക്ഷാന്തരണമില്ലാത്തതും ആയ കാഴ്ചപ്പാട്‌
  3. ഗവേഷണഫലം അല്ലാതിരിക്കൽ - സാധുതയുള്ള വിവരങ്ങൾ എന്താണെന്നും എന്തല്ലന്നും ഉള്ള അറിവ്‌
  4. പരിശോധനായോഗ്യം - എന്താണ്‌ പരിശോധനായോഗ്യമെന്നും, എങ്ങനെ ഒരു വിവരം പരിശോധിക്കാം എന്നുമുള്ള അറിവ്‌
  5. വിക്കിപീഡിയ: വിശ്വാസയോഗ്യമായ ഉറവിടങ്ങൾ -വിവരങ്ങളുടെ ഉറവിടങ്ങൾ വിശ്വാസയോഗ്യങ്ങൾ ആയിരിക്കണം.

ഇവയെ എല്ലാം വീണ്ടും ചുരുക്കി WP:NOT,WP:NPOV,WP:NOR,WP:V,WP:CITE എന്നറിയപ്പെടുന്നു.

സംവാദ കൈകാര്യങ്ങളും, പ്രവർത്തന ദുർവിനിയോഗങ്ങളും

സാധാരണയായുണ്ടാകുന്ന ആക്രമണങ്ങളെ നന്നായി തടയാൻ കഴിവുള്ളതും, നന്നായി പരീക്ഷിക്കപ്പെട്ടിട്ടുള്ളതുമായ വിക്കിപീഡിയ ദുർവിനിയോഗ നിരോധനോപാധികളെ പൂർണ്ണമായി വിശ്വസിക്കാം.

വിക്കിപീഡിയയുടെ ചരിത്രം

പ്രധാന ലേഖനം: വിക്കിപീഡിയ

ഇന്ന് പിൻവലിക്കപ്പെട്ടിരിക്കുന്ന നൂപീടിയ എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. നുപീടിയക്ക്‌ മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷേ ലേഖനങ്ങൾ എഴുതപ്പെടുന്നത്‌ വളരെ പതുക്കെ ആയിരുന്നു. 2000-ൽ നുപീടിയയുടെ സ്ഥാപകൻ ആയിരുന്ന ജിമ്മി വെയിൽസും, അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാൻഗറും നുപീടിയക്ക്‌ ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച്‌ ഏറെ ആലോചിച്ചു.

2001, ജനുവരി 2-ാ‍ം തീയതി ഒരു അത്താഴവിരുന്നിൽ വച്ച്‌ കാലിഫോർണ്ണിയയിലെ സാൻ ഡിയാഗോവിൽ നിന്നും എത്തിയ ബെൻ കോവിറ്റ്‌സ്‌ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമർ വേർഡ്‌ കുണ്ണിങ്ൻഘാം എന്നയാളുടെ "വിക്കി" എന്ന സങ്കൽപ്പത്തെ കുറിച്ച്‌ സാൻഗറോടു പറയുകയും വിക്കി എന്ന സങ്കൽപ്പത്തെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സാൻഗർക്ക്‌ വിക്കി എന്ന ആശയം ബോധിക്കുകയും വെയിൽസിനെ അതു പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ ജനുവരി 10-ാ‍ം തീയതി നുപീടിയുടെ ആദ്യ വിക്കി പുറത്തിറങ്ങി.

നുപീടിയയുടെ ലേഖകരിൽ നിന്നും അഭ്യുംദയകാക്ഷികളിൽ നിന്നും ഉണ്ടായ്‌ എതിർപ്പു മൂലം ജനുവരി 15-ാ‍ം തീയതി വിക്കിപീഡിയ സ്വന്തം ഡൊമൈനിൽ വിക്കിപീഡിയ.കോം -ൽ പുറത്തിറങ്ങി(ചിലരെങ്കിലും ആ ദിനത്തെ വിക്കിപീഡിയദിനം എന്നു പറയുന്നു). അതിനു വേണ്ട വിതരണവ്യാപ്തിയും(bandwidth), സെർവറും വെയിൽസ്‌ തന്നെ സംഭാവന ചെയ്തു.

2001 മെയ്‌ -ൽ ഇംഗ്ലീഷ്‌ ഇതര വിക്കിപീഡിയകൾ ആദ്യമായി പുറത്തിറങ്ങി(കാറ്റലൻ, ചൈനീസ്‌, ഡച്ച്‌, ജെർമൻ, എസ്പരാന്റോ, ഫ്രെഞ്ച്‌, ഹീബ്രും, ഇറ്റാലിയൻ, ജാപ്പനീസ്‌, പോർറ്റുഗീസ്‌,റഷ്യൻ, സ്പാനിഷ്‌, സ്വീഡിഷ്‌ മുതലായ ഭാഷകളിൽ, സെപ്റ്റംബർ 4-നു അറബിയും, ഹൻഗേറിയനും കൂടെ ചേർന്നു). 2002 ഡിസംബർ 20 ന്‌ ആണ്‌ മലയാളം വിക്കിപീഡിയ പിറന്നു വീണത്‌.


സ്വകാര്യതാളുകൾ
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതര ഭാഷകളിൽ