വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിര്‍ അറസ്റ്റില്‍

വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിര്‍ അറസ്റ്റില്‍

കൊച്ചി: ഫഌറ്റില്‍നിന്ന് പട്ടാപ്പകല്‍ പൂര്‍ണനഗ്നനായി പുറത്തിറങ്ങി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച തിരക്കഥാകൃത്ത് പിടിയിലായി സംഭവത്തില്‍ തിരക്കഥാകൃത്തിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ മലപ്പുറം കോട്ടക്കല്‍ ആറ്റിലില്‍ വലിയകണ്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിര്‍ (29) ആണ് പിടിയിലായത്.

തൃപ്പൂണിത്തുറ മരടിലെ ബഹുനില ഫഌറ്റില്‍ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

പത്താം നിലയില്‍ താമസിക്കുന്ന വീട്ടമ്മ കുട്ടിക്ക് ബേബി ഫുഡ് എടുക്കാനായി സഹോദരി താമസിക്കുന്ന നാലാംനിലയില്‍ എത്തിയപ്പോള്‍ മുകളിലെ നിലയില്‍ നിന്നു വിവസ്ത്രനായി ഇറങ്ങിവന്ന ഹാഷിര്‍ ഇവരെ കടന്നുപിടിക്കുകയായിരുന്നു. ബഹളംവച്ച വീട്ടമ്മയുടെ വായ ഇയാള്‍ പൊത്തിപ്പിടിച്ചു. പിടിവലിക്കിടെ കൈ തട്ടിമാറ്റിയ വീട്ടമ്മ നിലവിളിച്ചതോടെ മറ്റു ഫഌറ്റുകളിലെ താമസക്കാര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ തോര്‍ത്ത് ഉപയോഗിച്ച് കൈകള്‍ കൂട്ടിക്കെട്ടിയശേഷം തുണിയുടുപ്പിച്ചു. ശേഷം പോലിസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.

ഇയാളുടെ മുറിയില്‍ നിന്ന് മൂന്ന് പാസ്‌പോര്‍ട്ടുകള്‍, സ്ത്രീകളുടെ വാനിറ്റി ബാഗ്, മയക്കു മരുന്ന് ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയടക്കമുള്ള വസ്തുക്കള്‍ പോലിസ് കണെ്ടടുത്തു.

ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഫഌറ്റ് രണ്ടാഴ്ച മുമ്പാണ് വാടകയ്‌ക്കെടുത്ത് ഇയാള്‍ എത്തിയത്.

ഒരു യുവതി സ്ഥിരമായി ഇയാള്‍ക്കൊപ്പമുണ്ടാവാറുണെ്ടന്ന് താമസക്കാര്‍ പറഞ്ഞു.

Related News

Other News in this category

 • രാഹുലിനെ ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് കത്തിച്ചുകൊന്നു
 • പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
 • വൃദ്ധയെയും വെറുതെ വിടുന്നില്ല; അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
 • സൗദിയില്‍ അഞ്ച് മലയാളികളെ കൊന്നുകുഴിച്ചുമൂടിയത് സ്‌പോണ്‍സറുടെ മകളെ മാനഭംഗം ചെയ്തതിന്
 • ടാറ്റ ഇന്‍ഡിക്ക കരാര്‍ : കേരളത്തിലെ അറുനൂറോളം കാറുടമകള്‍ ത്രിശങ്കുവില്‍
 • നാലുവയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജരെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു
 • രണ്ടര വയസ്സുകാരിക്ക് പീഡനം; രക്ഷിതാക്കള്‍ കസ്റ്റഡിയില്‍
 • ്‌സ്വത്തിനെക്കുറിച്ച് തര്‍ക്കം; നൊന്തുപെറ്റ അമ്മയെ കാറിടിപ്പിച്ചു കൊല്ലാന്‍ മകന്റെ ശ്രമം
 • മരണവേദനയില്‍ മകന്‍ കരയാതിരിക്കാന്‍ പിതാവ് വായില്‍ താഴിട്ടുപൂട്ടി; പിന്നെ തല്ലിക്കൊന്നു
 • സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
 • 4malayalees Recommends