• 02 മാര്‍ച്ച് 2014
  • 18 കുഭം 1189
  • 29 റഉള്‍ആഖിര്‍ 1435
ഹോം  » കേരളം  » ലേറ്റസ്റ്റ് ന്യൂസ്
യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍
Posted on: 01-Mar-2014 12:58 AM
കൊച്ചി: പട്ടാപ്പകല്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച തിരക്കഥാകൃത്ത് അറസ്റ്റിലായി. കോട്ടക്കല്‍ വലിയകണ്ടത്തില്‍ മുഹമ്മദ് ഹാഷിര്‍ (29) ആണ് അറസ്റ്റിലായത്. മരട് കണ്ണാടിക്കാടിനു സമീപം ഫ്ളാറ്റ് സമുച്ചയത്തില്‍ വെള്ളിയാഴ്ച പകല്‍ 10.30നാണ് സംഭവം. യുവതിയും ഭര്‍ത്താവും ഇതേ ഫ്ളാറ്റില്‍ മൂന്നുമാസമായി താമസിക്കുകയാണ്. 10-ാം നിലയിലെ ഇവരുടെ ഫ്ളാറ്റില്‍നിന്ന് നാലാം നിലയില്‍ സഹോദരി താമസിക്കുന്ന ഫ്ളാറ്റിലെത്തി കുഞ്ഞിന് പാല്‍പ്പൊടിയെടുത്തു മടങ്ങവെയാണ് നഗ്നനായ മുഹമ്മദ് ഹാഷിര്‍ ഇവരെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതി ബഹളംകൂട്ടിയതിനെത്തുടര്‍ന്ന് ഫ്ളാറ്റില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി. ഇവര്‍ മുഹമ്മദ് ഹാഷിമിനെ കീഴടക്കിയശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ "നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി" എന്ന സിനിമയുടെ തിരക്കഥാകൃത്താണ് മുഹമ്മദ് ഹാഷിര്‍. മരട് പൊലീസ് കേസെടുത്തു. ശനിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
Other news in this section