നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗം
On 29 Nov, 2013 At 04:05 PM | Categorized As Translations

santhosham-ningalude-srushtiyanu
ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗം വ്യക്തവും ലളിതവുമായ ഭാഷയില്‍ വിശദമാക്കുന്ന കൃതിയാണ് സ്വാമി രാമയുടെ സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ്. മനസ്സിനെയും ശരീരത്തേയും പരസ്പരം പൂരകമാക്കുന്ന വിധം കൂട്ടി യോജിപ്പിച്ചു ജീവിതത്തെ സന്തോഷമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒന്നാക്കി മാറ്റുവാന്‍ ഏവരേയും സഹായിക്കുന്ന സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ് എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങി.

‘സന്തുഷ്ടമായ ഒരു മനസ്സ് സര്‍വ്വമാനമായ രോഗശാന്തിയുടെയും സ്രോതസ്സാകുന്നു. സന്തുഷ്ടമായ മനസ്സിന് ഉടമയായൊരാള്‍ക്ക് ഉത്സാഹവും ധൈര്യവും സ്വാത്മപ്രേരിതമായ മഹത്ത്വാകാംക്ഷയും ധാരാളമായുണ്ടാകും. മനസ്സില്‍ ആനന്ദം നിറയ്ക്കുക എന്നതാണ് ഏറ്റം വലിയ ആത്മീയ സാധന. മനശ്ശാന്തിക്കാധാരമായുള്ളത് ഏറ്റം മഹത്തായ ഗുണങ്ങളിലൊന്നാകുന്നു ആന്തരികശുദ്ധി. ആന്തരികശുദ്ധിയില്ലെങ്കില്‍ ആന്തരിക ശുഷ്‌കത, ദാരിദ്ര്യം, ആവും ഫലം. ഇച്ഛിക്കുന്നതെന്തും നിങ്ങള്‍ക്കു സാധിക്കാം. പ്രകൃതി അവളുടെഏറ്റവും മികച്ച സിദ്ധികള്‍ നിങ്ങള്‍ക്ക് തന്നരുളിയിട്ടുണ്ട് ബുദ്ധി, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം, വിവേചനശേഷി. നിങ്ങളില്‍, നിങ്ങളുടെ സ്വാത്മപരിശ്രമത്തില്‍, വിശ്വാസമര്‍പ്പിക്കുക. മുഴുവന്‍ ഹൃദയത്തോടും പ്രയത്‌നിക്കുക.’ എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ സ്വാമി രാമ പറഞ്ഞിരിക്കുന്നത്.

സ്വാമി രാമയുടെ ജീവിതത്തില്‍ നിന്നും പ്രഭാഷണങ്ങളില്‍നിന്നും പണ്ഡിറ്റ് രാജ്മണി ടിഗുണൈറ്റ് സമാഹരിച്ച ഈ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ആര്‍ മനോജ് വര്‍മ്മയാണ്. 2012ല്‍ ഡിസി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>2 + 2 =