ഫ്രഞ്ച് വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(French Revolution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റ്റെന്നിസ് കോർട്ട് പ്രതിജ്ഞയെടുക്കുന്നതിന്റെ ഒരു ഛായാചിത്രം. വരച്ചത് ജാക്വസ്-ലൂയിസ് ഡേവിഡ്

രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)[1] രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌ ഫ്രഞ്ച് വിപ്ലവം. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു. വ്യാപകമായ രക്തച്ചൊരിച്ചിൽ, അടിച്ചമർത്തൽ ഭീകരവാഴ്ച, ഏതാണ്ട് എല്ലാ യൂറോപ്യൻ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ നെപ്പോളിയന്റെ യുദ്ധങ്ങൾ, അദ്ദേഹത്തിന്റെ പതനത്തെ തുടർന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങൾ, പിൽക്കാലത്തെ രണ്ടു വിപ്ലവങ്ങൾ എന്നിവ ചേർന്നാണ് ഇന്നത്തെ ഫ്രാൻസിനെ രൂപപ്പെടുത്തിയത്.

ജനവിഭാഗങ്ങൾ[തിരുത്തുക]

വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ മൂന്ന് ജനവിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പുരോഹിതൻമാരും പ്രഭുക്കൻമാരും സാധാരണ ജനങ്ങളും. മൂന്ന് എസ്റ്റേറ്റുകൾ എന്നാണ് ഇവരറിയപ്പെട്ടിരുന്നത്. ഫ്രാൻസിലെ മൊത്തം ജനസംഖ്യയെടുത്താൽ പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്. പാവപ്പെട്ട കർഷകരും ഇടത്തരക്കാരായ കച്ചവടക്കാരുമായിരുന്നു മൂന്നാം എസ്റ്റേറ്റിൽ.

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. ശേഖരിച്ചത് 2013 ഏപ്രിൽ 07. 


"http://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_വിപ്ലവം&oldid=1910925" എന്ന താളിൽനിന്നു ശേഖരിച്ചത്