ദുല്‍ക്കര്‍ പാടുന്നു മമ്മൂട്ടിക്ക്‌ വേണ്ടി

mangalam malayalam online newspaper

പിതാവിന്റെ പാതയിലൂടെയാണ്‌ നടന്നു വന്നതെങ്കിലും മലയാള സിനിമയില്‍ സ്വന്തം കസേര പണിതിട്ടിരിക്കുകയാണ്‌ നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. അഭിനയവും നൃത്തവും പാട്ടും വഴങ്ങുമെന്ന്‌ ഇതിനകം തെളിയിച്ചിട്ടുള്ള ദുല്‍ക്കര്‍ ഇനി മറ്റൊരാള്‍ക്ക്‌ വേണ്ടി പാടാനും തയ്യാറെടുക്കുകയാണ്‌. അതും സ്വന്തം പിതാവ്‌ മമ്മൂട്ടിക്ക്‌ വേണ്ടി തന്നെ.

മമ്മൂട്ടിയുടെ പുതിയചിത്രം മംഗ്‌ളീഷിലാണ്‌ ദുല്‍ക്കര്‍ പാടുന്നത്‌. ദുല്‍ക്കറിന്റെ ആദ്യഗാനം 'ജോണി മോനെ ജോണി' പോലെ ഒരു പെപ്പി നമ്പര്‍. ആദ്യ സിനിമാഗാനം പാടിച്ച യുവ സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ തന്നെയാണ്‌ ഇത്തവണയും ദുല്‍ക്കറിന്‌ പാട്ട്‌ നല്‍കിയിരിക്കുന്നത്‌. സന്തോഷ്‌ വര്‍മ്മയാണ്‌ പാട്ടെഴുതിയിരിക്കുന്നത്‌. സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു തമാശഗാനമാണ്‌ ഇത്‌.

സംഗീത രംഗത്ത്‌ എന്റെ അപക്വമായ കാല്‍വെയ്‌പ്പുകളെ സഹായിച്ച ഗോപീ സുന്ദറിനും അവസരം തന്ന സലാം ബാപ്പുവിനും എല്ലാറ്റിനുമുപരി ജീവിതത്തില്‍ തനിക്ക്‌ എല്ലാം നല്‍കിയ തന്റെ ഹീറോ വാപ്പിച്ചിക്കും നന്ദിയെന്ന്‌ ദുല്‍ക്കര്‍ തന്റെ സാമൂഹ്യസൈറ്റില്‍ കുറിച്ചു. മത്സ്യക്കച്ചവടക്കാരനായ മാലിക്‌ ഭായിയെയാണ്‌ മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്‌. ദുല്‍ക്കറിന്റെ ആദ്യഗാനം എബിസിഡിയിലെ ജോണി മോനേ ജോണി ആയിരുന്നു. ഇതിന്‌ വലിയ സ്വീകരണമാണ്‌ ലഭിച്ചത്‌. മമ്മൂട്ടിയുടെ മകനാണെങ്കിലും തന്റേതായ വേറിട്ട അഭിനയ രീതി പ്രകടമാക്കുന്ന ദുല്‍ക്കറിന്‌ മമ്മൂട്ടിയുടേതിന്‌ സമാനമായ ശബ്‌ദം വലിയ മുതല്‍ക്കൂട്ടാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

ദൃശ്യം കോപ്പിയടിയല്ലെന്ന്‌ ജീത്തു

ദൃശ്യം റീമേക്കുകളിലേക്ക്‌ മാറുമ്പോഴും വിവാദത്തിന്‌...‌

mangalam malayalam online newspaper

ശ്രീലതാ മേനോന്‌ കൂട്ട്‌ കരള്‍ പറിയുന്ന വേദന മാത്രം!

പെരുന്തച്ചന്‍, കൗതുകവാര്‍ത്തകള്‍ തുടങ്ങി ഇരുപതോളം...‌

mangalam malayalam online newspaper

ഹോളിവുഡ്‌ താരം സ്‌കൈ മക്കോള്‍ മരിച്ച നിലയില്‍

ഹൂസ്‌റ്റണ്‍: ബാലതാരമായും നായികയായും പേരെടുത്ത പ്രസിദ്ധ...‌

mangalam malayalam online newspaper

ആശാ ശരത്ത്‌ ഇനി മമ്മൂട്ടിക്കും കമല്‍ ഹാസനുമൊപ്പം

മോഹന്‍ലാലിനൊപ്പം കര്‍മ്മയോദ്ധയിലും ദൃശ്യത്തിലും...‌

mangalam malayalam online newspaper

അജിത്തിന്റെ അമര്‍ക്കളം വീണ്ടും വരുന്നു

അധോലോക രാജാക്കന്മാരുടെയും ഗുണ്ടകളുടെയും കഥകള്‍ക്ക്‌...‌

session_write_close(); mysql_close();