എം.ജി.എസിന് ഹെറിറ്റേജ് സ്റ്റഡീസ്; സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സംഗീതനാടക അക്കാദമി

Posted on: 30 Jul 2011
തിരുവനന്തപുരം: തൃപ്പൂണിത്തുറ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറലായി ഡോ.എം.ജി.എസ്.നാരായണനെയും സംഗീതനാടക അക്കാദമി ചെയര്‍മാനായി സൂര്യാ കൃഷ്ണമൂര്‍ത്തിയെയും നിയമിച്ചു.

ലളിതകലാ അക്കാദമി ചെയര്‍മാനായി കെ.എ.ഫ്രാന്‍സിസിനെയും വൈസ് ചെയര്‍മാനായി കാട്ടൂര്‍ നാരായണ പിള്ളയെയും ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനായി പ്രൊഫ.മുഹമ്മദ് അഹമ്മദിനെയും നിയമിക്കാന്‍ തീരുമാനിച്ചു.

'മലയാള മനോരമ' ആഴ്ചപ്പതിപ്പ് പത്രാധിപരാണ് കെ.എ.ഫ്രാന്‍സിസ്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ചെയര്‍മാനായി എം.ജി.ശശിഭൂഷണും സെക്രട്ടറിയായി വിളക്കുടി രാജേന്ദ്രനും നിയമിതരായി. ബാലചന്ദ്രന്‍ വടക്കേടത്താണ് സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍.

ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയായി സതീഷ്ബാബു പയ്യന്നൂര്‍, ബുക്ക് മാര്‍ക്ക് സൊസൈറ്റി ഡയറക്ടറായി ബാബു കുഴിമറ്റം, സര്‍വവിജ്ഞാനകോശം ഡയറക്ടറായി തുമ്പമണ്‍ തോമസ്, അസിസ്റ്റന്റ് ഡയറക്ടറായി ടി.എസ്.ജോയി എന്നിവരും നിയമിതരായി.

ശ്രീമൂലനഗരം മോഹനനാണ് ലളിതകലാ അക്കാദമി സെക്രട്ടറി. ഫോക്ക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായി സുരേഷ് കൂത്തുപറമ്പ്, സെക്രട്ടറിയായി എം.പ്രദീപ്കുമാര്‍ പയ്യന്നൂര്‍ എന്നിവരെയും നിയമിച്ചു.

പി.വി.കൃഷ്ണന്‍ നായരാണ് സംഗീതനാടക അക്കാദമി സെക്രട്ടറി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/