എമുവിനെ വളര്‍ത്താം  , വീടു പുലര്‍ത്താം

ഇന്ത്യയില്‍ 750 എമു ഫാമും, 74,500 എമുവും ഉണ്ട്. മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇവയെ വളര്‍ത്തുന്നത്. അടുത്തിടെയായി കേരളത്തിലും പലസ്ഥലത്തും ഇവയെ വളര്‍ത്തുന്നു. ഇറച്ചിക്കും എണ്ണയ്ക്കും തൂവലിനും എല്ലിനും വേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്. ഒട്ടകപ്പക്ഷി കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയരമുള്ള പക്ഷി. മൃദുത്വ തൂവലും തവിട്ടുനിറവും. പറക്കാന്‍ പറ്റാത്തവ. 6.6 അടി ഉയരം. ജനസാന്ദ്രതയുള്ളതും, കൊടും കാടും, ഇഷ്ടമല്ല. പുല്‍പ്രദേശമാണ് താമസത്തിന് അനുയോജ്യം. കാലുകള്‍ ബലമേറിയതും മൂന്നു വിരലുള്ളതുമാണ്. മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ സഞ്ചരിക്കാന്‍പറ്റും. ഇവ ഒരു സാമൂഹ്യജീവിയാണ്. രണ്ടോ(Pair) കൂട്ടമായോ തീറ്റയ്ക്കായി സഞ്ചരിക്കുന്നു. പ്രധാന ഭക്ഷണം ചെടികള്‍, ചെറുപ്രാണികള്‍ (വണ്ട് പച്ചതത്ത തുടങ്ങിയവ). ചെറിയ കല്‍കഷണവും കല്ലുകളും ചെടികളുടെ ദഹനസഹായിയായി കഴിക്കുന്നു.ശരീരത്തിന്റെ പത്തിലൊന്നു മാത്രം ചെറിയ ചിറക്.

48 കി.ഗ്രാം തൂക്കം. നീളമുള്ള കഴുത്തും കാലുകളും. മൂന്നു വിരലിന്റെ അടിവശം നിരപ്പാണ്. കഴുത്ത് ഇളം നീല, ഇടതൂര്‍ന്ന ചെറിയ തൂവലും കാണാം. മനുഷ്യനെ അകാരണമായി ആക്രമിക്കാറുണ്ട്. പ്രജനം: തണുത്ത മാസങ്ങളില്‍ (മെയ്-ജൂണ്‍) സങ്കലനവും ചൂടു മാസങ്ങളില്‍ (ഡിസംബര്‍-ജനുവരി) പ്രജനവും നടക്കുന്നു. സങ്കലനസമയത്ത് ആണ്‍ എമുവിന്റെ ലൂട്ടനെസിങ്, ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണുകളുടെ അളവ് കൂടുകയും ടെസ്റ്റിക്കള്‍ ഇരട്ടിവലുപ്പത്തിലാകുകയും ചെയ്യുന്നു. ഭക്ഷണതാല്‍പ്പര്യം ഇല്ലാതാകുന്നു. മണ്ണില്‍ കുഴിയുണ്ടാക്കി ഇലകളും പുല്ലും വടികളും വച്ച് അതില്‍ കഴിയുന്നു. സങ്കലന ദിവസവും അല്ലെങ്കില്‍ രണ്ടുദിവസത്തിലൊരിക്കലും നടക്കുന്നു. മുട്ടവിരിയിക്കാന്‍ ആണ്‍ എമുകള്‍ ദിവസം 10 തവണയെങ്കിലും മുട്ടയെ തിരിച്ചുകൊണ്ടിരിക്കും. ആ സമയത്ത് ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ, വിസര്‍ജിക്കുകയോ ഉണ്ടായെന്നുവരില്ല. ചില പെണ്‍ എമുകള്‍ കൂട്ടിനകത്ത് ഉണ്ടാകാം.

പലതും മറ്റ് ഇണകളെ തേടി പുറത്താകും. മുട്ട വിരിഞ്ഞാല്‍ ഏഴുമാസംവരെ ആണ്‍ എമു കുട്ടികളുടെ കൂടെ ഉണ്ടാകും. അപ്പോഴേക്കും പൂര്‍ണവളര്‍ച്ച എത്തും. പിന്നീട് ആണ്‍ എമു കുട്ടികളെ സ്വതന്ത്രമായി വിടും. ആറു മാസംവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെങ്കിലും പിന്നീട് അകന്നുപോകും. കുട്ടികള്‍ക്ക് 12 സെ. മീ. പൊക്കവും അഞ്ചു കി.ഗ്രാം തൂക്കവും ഉണ്ടാകും (വിരിഞ്ഞയുടന്‍). പെണ്‍പക്ഷി 2-3 ദിവസത്തില്‍ ഒരു മുട്ട ഇടും. മുട്ടയ്ക്ക് ഏകദേശം 700-900 ഗ്രം മുതല്‍ ഒരു കി.ഗ്രാംവരെ തൂക്കം വരും. കട്ടിയുള്ള തോടും കടുത്ത പച്ചനിറവുമാണ്. അഞ്ച് ഇഞ്ച് നീളം.