സിംഗപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flag of Singapore
മുദ്രാവാക്യം
"Majulah Singapura"  (മലയ്)
"Onward, Singapore"
ദേശീയ ഗാനം
Majulah Singapura
Location of Singapore
Images, from top, left to right: Merlion by the CBD, Singapore Zoo entrance, Esplanade - Theatres on the Bay, Gateway of Sentosa, Statue of Thomas Stamford Raffles, Downtown Core of Singapore, Raffles Hotel
Location of Singapore
തലസ്ഥാനം Singapore City
(Downtown Core, Central)1
ഔദ്യോഗിക ഭാഷകൾ English (main)[1]
Malay (national)
Chinese
Tamil
ജനങ്ങളുടെ വിളിപ്പേര് Singaporean
ഭരണകൂടം Parliamentary republic
 -  President ടോണി ടാൻ
 -  Prime Minister Lee Hsien Loong
 -  Speaker of Parliament ഹലീമ യാകോബ്
 -  Chief Justice സുന്ദരേഷ് മേനോൻ
Independence
 -  Founding 29 January 1819[2] 
 -  Merger with Malaysia 16 September 1963 
 -  Separation from Malaysia 9 August 1965 
 -  ജലം (%) 1.444
ജനസംഖ്യ
 -  2008 നില 4,839,400[3] (114th)
 -  2000 census 4,117,700 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2008 estimate
 -  ആകെ US$241.121billion[4] (44th)
 -  ആളോഹരി US$51,649.25[4] (5th)
GDP (nominal) 2008 estimate
 -  Total US$244.947billion[4] (45th)
 -  Per capita US$35,597.00 [4] (21st)
എച്ച്.ഡി.ഐ. (2008) Decrease 0.918 (high) (28th)
നാണയം Singapore dollar (SGD)
സമയമേഖല SST (UTC+8)
ഇന്റർനെറ്റ് സൂചിക .sg
ഫോൺ കോഡ് ++652
1 Singapore is a city-state.
2 02 from Malaysia.

ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ (സിംഗപ്പൂർ റിപ്പബ്ലിക്). മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ്‌ ഇത്.

രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ, ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. 1819 ഇൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ..

സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി. സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.

സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണെന്നണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് (ERP - Electronic Road Pricing), പല യൂറോപ്പ്യൻ രാ‍ജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്. എസ്. ബി. എസ് ട്രാൻസിറ്റ്, എസ്. എം ആർ ടി കോർപ്പറേഷൻ എന്നീ കമ്പനികളാണ് ഇവിടത്തെ ബസ്-തീവണ്ടി സർവീസുകൾ നടത്തുന്നത്.

സിംഗപ്പൂരിൽ 17000 മലയാളികളായ പൗരന്മാരുണ്ടന്നാണ് ‍ഔദ്യോഗിക കണക്ക്. ഏറ്റവും പഴക്കം ചേർന്ന മലയാളി കൂട്ടായ്മയും NBKL - Naval Base Kerala Library ഇവിടെയാ‍ണ് പിറന്നത്. ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യോഗിക ഭാഷയാണ്‌, ജനസംഖ്യയുടെ ഏകദേശം 5% പേർ തമിഴ് സംസാരിക്കുന്നവരാണ്‌.[5]

പ്രമാണം:സ്കൈലൈൻ
സിംഗപ്പൂരിന്റെ പ്രധാന വാണിജ്യമേഘല

സാമ്പത്തിക മേഖല[തിരുത്തുക]

സ്വാതന്ത്ര്യത്തിനു മുന്നേ 1965, ബ്രിട്ടിഷ് ഭരണത്തിനു കീഴിലുള്ള ഒരു കോളനി ആയിരുന്നു സിംഗപ്പൂർ, കിഴക്കൻ ഏഷ്യയിലെ പ്രധാന ബ്രിട്ടിഷ് നാവികകേന്ദ്രവും അന്ന് സിംഗപ്പൂർ ആയിരുന്നു.

വിമർശനങ്ങൾ[തിരുത്തുക]

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ന് വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചുകൊണ്ട് പീപ്പിൾസ്‌ ആക്ഷൻ പാർട്ടി (PAP) ആണ് സിംഗപ്പൂർ ഭരിക്കുന്നത്. തത്വത്തിൽ ജനാധിപത്യമെങ്കിലും പ്രത്യക്ഷമായ ഈ ഏക കക്ഷി ഭരണവും, കർശനമായ മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണവും മൂലം ഈ രാജ്യത്തെ ജനാധിപത്യ സൂചികയിൽ [6] അർദ്ധ-സ്വേച്ഛാധിപത്യ (semi-authoritarian) ഭരണമായി വർഗ്ഗീകരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Mandarin Starts at Home". The Straits Times. 2009-03-18. ശേഖരിച്ചത് 2009-03-18. 
  2. "Singapore: History". Asian Studies Network Information Center. ശേഖരിച്ചത് 2007-11-02. 
  3. "Population - latest data". Singapore Department of Statistics Singapore. 2008-10-17. ശേഖരിച്ചത് 2008-10-17. 
  4. 4.0 4.1 4.2 4.3 "Singapore". International Monetary Fund. ശേഖരിച്ചത് 2008-10-09. 
  5. http://www.ethnologue.com/show_country.asp?name=SG
  6. http://pages.eiu.com/rs/eiu2/images/Democracy-Index-2012.pdf

ചിത്രശാല[തിരുത്തുക]

‍‍


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

"https://ml.wikipedia.org/w/index.php?title=സിംഗപ്പൂർ&oldid=2180516" എന്ന താളിൽനിന്നു ശേഖരിച്ചത്