ആഫ്രിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഫ്രിക്ക
LocationAfrica.png
വിസ്തീർണ്ണം 30,221,532 km2 (11,668,598.7 sq mi)
ജനസംഖ്യ 922,011,000[1] (2005, 2nd)
ജനസാന്ദ്രത 30.51 km2 (about 80/sq mi)
Demonym African
രാജ്യങ്ങൾ 53 (List of countries)
Dependencies
ഭാഷകൾ List of langauges
സമയമേഖലകൾ UTC-1 to UTC+4
Internet TLD African TLD
വലിയ നഗരങ്ങൾ List of cities

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ്ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻ‌കര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു.[2] 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ100 കോടിയാണ്,ഇത് ഭൗമ ജനസംഖ്യയിലെ 14.72 ശതമാനത്തോളം വരും.

വടക്ക് മദ്ധ്യതരണ്യാഴി വടക്ക് കിഴക്ക് സൂയസ് കനാൽ , ചെങ്കടൽ , തെക്ക്-കിഴക്ക് ഇന്ത്യൻ മഹാസമുദ്രം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കർ, 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .

കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. [3].ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണിത്[4].

ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[5]


പേരിനു പിന്നിൽ[തിരുത്തുക]

റോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ ആഫ്രിക്ക ടെറാ എന്നു വിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല.

ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്.

The African prosauropod Massospondylus.

ചരിത്രം[തിരുത്തുക]

മെസോസോയിക് കാലത്തിന്റെ ആദ്യം ആഫ്രിക്ക മറ്റു വൻകരകളുമായിചേർന്ന് പാഞ്ജിയയുടെ ഭാഗമായിരുന്നു.[6] ബൃഹദ്ഭൂഖണ്ഡത്തിലെ തെറാപ്പോഡകൾ, സോറാപോഡുകൾ, ഓർണിത്തീഷ്യനുകൾ എന്നിവ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനകാലത്തിൽ ഇവിടെ നിവസിച്ചിരുന്നു.[6] അന്ത്യ ട്രയാസിക് കാലഘട്ടത്തിലെ ഫോസിലുകൾ ആഫ്രിക്കയിൽ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉത്തരഭാഗങ്ങളിലേക്കാൾ കൂടുതൽ ദക്ഷിണഭാഗങ്ങളിലാണ് ഇവ കൂടുതലായി ലഭിച്ചത്.[6] ജുറാസിക് കാലഘട്ടത്തിൽ സൗരോപോഡുകളും ഓർണിത്തോപോഡുകളും ആഫ്രിക്കയിൽ വ്യാപകമായിരുന്നു.[6] മദ്ധ്യ മെസോസോണിക് കാലഘട്ടത്തിൽ ഏകദേശം 15–16 കോടി വർഷങ്ങൾക്ക് മുമ്പേ മഡഗാസ്കർ ആഫ്രിക്കയിൽനിന്നും വേറിട്ടു, എന്നാൽ ഇന്ത്യയുമായി ബന്ധപ്പെട്ടതിനാൽ മഡഗാസ്കർ ഗോണ്ഡ്‌വാനയുടെ ഭാഗമായി തുടർന്നു.[6]മഡഗാസ്കറിൽ നിന്നുമുള്ള ഫോസിലുകളിൽ അബെലൈസറുകൾ , ടൈടാനോസാറുകൾ എന്നിവ ഉൾപ്പെടുന്നു[6]

The African theropod Spinosaurus was the largest known carnivorous dinosaur.

പിന്നീട് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ഇന്ത്യ-മഡഗാസ്കർ സംയോജിത ഭൂവിഭാഗം ഗോണ്ട്‌വാനയിൽനിന്നും വേർപെടുകയും അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തോടെ മഡഗാസ്കർ സ്വതന്ത്രദ്വീപായി മാറുകയും ചെയ്തു.[6] ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ അല്ലോസോറുകൾ, സ്പൈനോസോറുകൾ, ടൈറ്റാനോസോറുകൾ എന്നിവ ആഫ്രിക്കയിൽ വിഹരിച്ചിരുന്നു.[6]

ചരിത്രാതീതകാലം[തിരുത്തുക]

ആഫ്രിക്കയിലാണ് മനുഷ്യൻ ഉണ്ടായതെന്ന് മിക്കവാറും എല്ലാ പുരാമാനവവിജ്ഞാനപണ്ഡിതരും (Paleoanthropologist) കരുതുന്നു, [7][8] ഒരു പക്ഷേ ഏഴ് ദശലക്ഷത്തോളം വർഷം മുൻപേതന്നെ ആഫ്രിക്കയിൽ മനുഷ്യവാസമുണ്ടായിരുന്നേക്കാമെന്നതിന് ഉപോൽബലകമായ ഫോസിലുകൾ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കണ്ടെത്തിയിട്ടുണ്ട്. ആൾക്കുരങ്ങുകളുമായി സാദൃശ്യമുള്ളതും പിന്നീട് മനുഷ്യരായി പരിണമിച്ചു എന്നും കരുതപ്പെടുന്ന ആസ്ട്രലോപിഥേക്കസ് അഫാറെൻസിസ്(റേഡിയോആക്റ്റീവ് കാലപ്പഴക്കനിർണ്ണയസമ്പ്രദായമുപയോഗിച്ച് 3.9 മുതൽ 3 വരെ ദശലക്ഷം വർഷങ്ങൾക്കുമുൻപേ ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു) [9] പാരാന്ത്രോപ്പസ് ബോയ്സേയ് ( 2.3–1.4 ദശലക്ഷം വർഷം ബി.സി)[10] ഹോമോ എർഗാസ്റ്റർ (c. 19 മുതൽ –6 ലക്ഷം ബി.സി) [2] തുടങ്ങിയ നിരവധി ജീവികളുടെ ഇവിടെനിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


കാലാവസ്ഥ[തിരുത്തുക]

ആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ഉഷ്ണകാലമായിരിക്കുമ്പോൾ വടക്ക് ശൈത്യകാലവും ആയിരിക്കും. . ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.

രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും[തിരുത്തുക]

ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം.
ആഫ്രിക്ക.
രാജ്യം/സ്വയംഭരണ പ്രദേശം
വിസ്തീർണ്ണം
(ച.കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
ച.കീ.മീറ്ററിൽ)
തലസ്ഥാനം
കിഴക്കൻ ആഫ്രിക്ക:
Flag of Burundi.svg ബറുണ്ടി 27,830 6,373,002 229.0 ബുജുംബരാ
Flag of the Comoros.svg കൊമോറസ് 2,170 614,382 283.1 മൊറോണി
Flag of Djibouti.svg ജിബൂട്ടി 23,000 472,810 20.6 ജിബൂട്ടി സിറ്റി
Flag of Eritrea.svg എരിട്രിയ 121,320 4,465,651 36.8 അസ്മാറ
Flag of Ethiopia.svg എത്യോപ്യ 1,127,127 67,673,031 60.0 അഡിസ് അബെബ
Flag of Kenya.svg കെനിയ 582,650 31,138,735 53.4 നയ്റോബി
Flag of Madagascar.svg മഡഗാസ്കർ 587,040 16,473,477 28.1 ആന്റനനറീവൊ
Flag of Malawi.svg മലാവി 118,480 10,701,824 90.3 ലിലൊംഗ്വേ
Flag of Mauritius.svg മൗറീഷ്യസ് 2,040 1,200,206 588.3 പോർട്ട് ലൂയിസ്
Flag of France.svg മയോട്ടി (ഫ്രാൻസ്) 374 170,879 456.9 മാമൗഡ്സു
Flag of Mozambique.svg മൊസാംബിക് 801,590 19,607,519 24.5 മപൂട്ടോ
Flag of France.svg റീയൂണിയൻ (ഫ്രാൻസ്) 2,512 743,981 296.2 സെന്റ് ഡെനിസ്
Flag of Rwanda.svg റുവാണ്ട 26,338 7,398,074 280.9 കിഗലി
Flag of Seychelles.svg സെയ്‌ഷെൽസ് 455 80,098 176.0 വിക്ടോറിയ
Flag of Somalia.svg സൊമാലിയ 637,657 7,753,310 12.2 മോഗഡിഷു
Flag of Tanzania.svg ടാൻസാനിയ 945,087 37,187,939 39.3 ഡൊഡോമ
Flag of Uganda.svg ഉഗാണ്ട 236,040 24,699,073 104.6 കമ്പാല
Flag of Zambia.svg സാംബിയ 752,614 9,959,037 13.2 ലുസാക്ക
Flag of Zimbabwe.svg സിംബാബ്‌വെ 390,580 11,376,676 29.1 ഹരാരേ
മധ്യ ആഫ്രിക്ക:
Flag of Angola.svg അംഗോള 1,246,700 10,593,171 8.5 ലുവാൻഡ
Flag of Cameroon.svg കാമറൂൺ 475,440 16,184,748 34.0 യാവുൻഡേ
Flag of the Central African Republic.svg മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് 622,984 3,642,739 5.8 ബാൻ‌ഗുയി
Flag of Chad.svg ചാഡ് 1,284,000 8,997,237 7.0 ജമേന
Flag of the Republic of the Congo.svg റിപബ്ലിക് ഓഫ് കോംഗോ 342,000 2,958,448 8.7 ബ്രസാവിൽ
Flag of the Democratic Republic of the Congo.svg ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ 2,345,410 55,225,478 23.5 കിൻഷസ
Flag of Equatorial Guinea.svg ഇക്വറ്റോറിയൽ ഗിനി 28,051 498,144 17.8 മലാബോ
Flag of Gabon.svg ഗാബോൺ 267,667 1,233,353 4.6 ലൈബ്രെവിൽ
Flag of Sao Tome and Principe.svg സാവോ ടോം ആൻഡ് പ്രിൻസിപ്പെ 1,001 170,372 170.2 സാവോ ടോമേ
ഉത്തരാഫ്രിക്ക:
Flag of Algeria.svg അൽജീരിയ 2,381,740 32,277,942 13.6 അൾജിയേഴ്സ്
Flag of Egypt.svg ഈജിപ്റ്റ്[11] 1,001,450 70,712,345 70.6 കെയ്‌റോ
Flag of Libya.svg ലിബിയ 1,759,540 5,368,585 3.1 ട്രിപ്പോളി
Flag of Morocco.svg മൊറോക്കോ 446,550 31,167,783 69.8 റാബത്
Flag of Sudan.svg സുഡാൻ 2,505,810 37,090,298 14.8 ഖർത്തോം
Flag of Tunisia.svg ടുണീഷ്യ 163,610 9,815,644 60.0 ടുണിസ്
Flag of the Sahrawi Arab Democratic Republic.svg വെസ്റ്റേൺ സഹാറ (മൊറോക്കോ)[12] 266,000 256,177 1.0 ഏൽ അയൂൻ
യൂറോപ്യൻ ഭരണപ്രദേശങ്ങൾ:
Flag of the Canary Islands.svg കാനറി ദ്വീപുകൾ (സ്പെയിൻ) 7,492 1,694,477 226.2 കനാറിയ,
ടെനെറിഫ്
ക്യൂട്ട (സ്പെയിൻ) 20 71,505 3,575.2
MadeiraFlag.png മഡൈറ ദ്വീപുകൾ (പോർച്ചുഗൽ) 797 245,000 307.4 ഫുൻ‌ചൽ
Flag of Melilla.svg മെലില (സ്പെയിൻ) 12 66,411 5,534.2
ദക്ഷിണ ആഫ്രിക്ക:
Flag of Botswana.svg ബോട്സ്വാന 600,370 1,591,232 2.7 ഗബൊറോൺ
Flag of Lesotho.svg ലെസോത്തോ 30,355 2,207,954 72.7 മസേരു
Flag of Namibia.svg നമീബിയ 825,418 1,820,916 2.2 വിൻ‌ഡ്വെക്ക്
Flag of South Africa.svg ദക്ഷിണാഫ്രിക്ക 1,219,912 43,647,658 35.8 കേപ് ടൗൺ[13]
Flag of Swaziland.svg സ്വാസിലാന്റ് 17,363 1,123,605 64.7 ബബേൻ
പശ്ചിമാഫ്രിക്ക:
Flag of Benin.svg ബെനിൻ 112,620 6,787,625 60.3 പോർട്ടോ-നോവോ
Flag of Burkina Faso.svg ബർക്കിനാ ഫാസോ 274,200 12,603,185 46.0 ഔഗാദൌഗു
Flag of Cape Verde.svg കേപ്പ് വേർഡ് 4,033 408,760 101.4 പ്രായിയ
Flag of Côte d'Ivoire.svg ഐവറികോസ്റ്റ് 322,460 16,804,784 52.1 അബിജാൻ
Flag of The Gambia.svg ഗാംബിയ 11,300 1,455,842 128.8 ബൻ‌ജൂൽ
Flag of Ghana.svg ഘാന 239,460 20,244,154 84.5 അക്രാ
Flag of Guinea.svg ഗിനി 245,857 7,775,065 31.6 കൊണാക്രി
Flag of Guinea-Bissau.svg ഗിനി-ബിസൗ 36,120 1,345,479 37.3 ബിസാവു
Flag of Liberia.svg ലൈബീരിയ 111,370 3,288,198 29.5 മൊൺ‌റോവിയ
Flag of Mali.svg മാലി 1,240,000 11,340,480 9.1 ബമാക്കോ
Flag of Mauritania.svg മൗറിത്താനിയ 1,030,700 2,828,858 2.7 നുവാക്ച്ചോട്ട്
Flag of Niger.svg നൈജർ 1,267,000 10,639,744 8.4 നിയാമേ
Flag of Nigeria.svg നൈജീരിയ 923,768 129,934,911 140.7 അബൂജ
Flag of Saint Helena.svg സെന്റ് ഹെലെൻ (ബ്രിട്ടൺ) 410 7,317 17.8 ജെയിംസ്ടൌൺ
Flag of Senegal.svg സെനഗൽ 196,190 10,589,571 54.0 ദക്കാർ
Flag of Sierra Leone.svg സീറാ ലിയോൺ 71,740 5,614,743 78.3 ഫ്രീടൌൺ
Flag of Togo.svg ടോഗോ 56,785 5,285,501 93.1 ലോമേ
ആകെ 30,305,053 842,326,984 27.8

കുറിപ്പുകൾ:

  1. "World Population Prospects: The 2006 Revision" United Nations (Department of Economic and Social Affairs, population division)
  2. 2.0 2.1 Sayre, April Pulley. (1999) Africa, Twenty-First Century Books. ISBN 0-7613-1367-2.
  3. Homo sapiens: University of Utah News Release: Feb. 16, 2005
  4. Visual Geography. "Africa. General info". ശേഖരിച്ചത് 2007-11-24. 
  5. IMF WEO Oct. 2010 Retrieved 15-10-2010
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Jacobs, Louis L. (1997). "African Dinosaurs." Encyclopedia of Dinosaurs. Edited by Phillip J. Currie and Kevin Padian. Academic Press. pp. 2–4.
  7. Genetic study roots humans in Africa, BBC News | SCI/TECH
  8. Migration of Early Humans From Africa Aided By Wet Weather, sciencedaily.com
  9. Kimbel, William H. and Yoel Rak and Donald C. Johanson. (2004) The Skull of Australopithecus Afarensis, Oxford University Press US. ISBN 0-19-515706-0.
  10. Tudge, Colin. (2002) The Variety of Life., Oxford University Press. ISBN 0-19-860426-2.
  11. ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കൻ പ്രദേശങ്ങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
  12. വെസ്റ്റേൺ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
  13. ബ്ലൂംഫൌണ്ടെയിൻ, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങൾക്കൂടിയുണ്ട്

മുൻപോട്ടുള്ള വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

ആഫ്രിക്ക പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
Wikisource-logo.svg
Wikisource has the text of the 1911 Encyclopædia Britannica article Africa.
പൊതു വിജ്ഞാനം

Wikimedia Atlas of Africa

ചരിത്രം
News media
യാത്ര


"https://ml.wikipedia.org/w/index.php?title=ആഫ്രിക്ക&oldid=2172704" എന്ന താളിൽനിന്നു ശേഖരിച്ചത്