യൂറോപ്യൻ യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്യൻ യൂണിയൻറെ പതാക.

യൂറോപ്യൻ വൻ‌കരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.

ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്.

യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ. ഒരു ജനതയും ഒരു സർക്കാരുമുള്ള ഐക്യയൂറോപ്പാണ് അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലുള്ള സ്ഥിതിയിൽ ഈ സംവിധാനത്തിന് ഒരു ഫെഡറേഷന്റെയോ മറ്റു ചിലപ്പോൾ കോൺഫെഡറേഷന്റെയോ, രാജ്യാന്തര സംഘടനയുടെയോ സ്വഭാവമേ കല്പിക്കാനാവുകയുള്ളു.

അംഗരാജ്യങ്ങൾ[തിരുത്തുക]

ഫിൻലാന്റ് സ്വീഡൻ എസ്റ്റോണിയ ലാത്‌വിയ ലിത്വാനിയ പോളണ്ട് സ്ലോവാക്യ ഹംഗറി റൊമാനിയ ബൾഗേറിയ ഗ്രീസ് സൈപ്രസ് ചെക്ക്‌ റിപ്പബ്ലിക്ക്‌ ഓസ്ട്രിയ സ്ലൊവീന്യ ഇറ്റലി മാൾട്ട പോർച്ചുഗൽ സ്പെയിൻ ഫ്രാൻസ് ജർമ്മനി ലക്സംബർഗ് ബെൽജിയം നെതർലന്റ്സ് ഡെന്മാർക്ക് യുണൈറ്റഡ് കിങ്ഡം അയർലന്റ്‎യൂറോപ്യൻ യൂണിയൻ അംഗങ്ങളെ കാണിക്കുന്ന ഭൂപടം
ഈ ചിത്രത്തെ കുറിച്ച്

2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട ബൾഗേറിയയും റുമേനിയയും, 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട ക്രൊയേഷ്യയും ഉൾപ്പെടെ 28 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,81,376 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.

1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്(സ്ഥാപകാംഗങ്ങൾ), ഡെന്മാർക്ക്, അയർലണ്ട്, യു.കെ., ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഗ്രീൻ‌ലാൻഡ് സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.

യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് സൈപ്രസ്, ചെക് റിപബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട്ട, പോളണ്ട്, സ്ലൊവേക്യ, സ്ലോവേനിയ എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിന്‌ ബൾഗേറിയയും റുമേനിയയും യൂണിയനിൽ അംഗമായി.

No portals specified: please specify at least one portal

2013 ജൂലൈ ഒന്നാം തിയതി ക്രൊയേഷ്യ യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_യൂണിയൻ&oldid=2157077" എന്ന താളിൽനിന്നു ശേഖരിച്ചത്