ഏഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യ
Asia (orthographic projection).svg
വിസ്തീർണ്ണം 44,579,000 കിമീ2 (17,212,000 ച മൈ)
ജനസംഖ്യ 3,879,000,000 (1st)[1]
ജനസാന്ദ്രത 89/കിമീ2 (226/ച മൈ)
Demonym ഏഷ്യൻ
രാജ്യങ്ങൾ 47 (List of countries)
Dependencies
Unrecognized regions
ഭാഷകൾ ഭാഷകളുടെ പട്ടിക
സമയമേഖലകൾ UTC+2 to UTC+12
Internet TLD Asian TLD
വലിയ നഗരങ്ങൾ

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം (കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി[2] ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌. യൂറേഷ്യയിൽ യൂറോപ്പിന് കിഴക്കായി സൂയസ് കനാൽ, യൂറൽ പർവ്വതനിരകൾ എന്നിവയുടെ കിഴക്കും കോക്കസസ് പർവ്വതനിരകൾ (അഥവാ കുമാ-മാനിച്ച്)[3]) കാസ്‌പിയൻ കടൽ കരിങ്കടൽ എന്നിവയുടെ തെക്കുമായി [4] കിഴക്ക് ശാന്തസമുദ്രത്തിനും തെക്ക് ഇന്ത്യൻ സമുദ്രത്തിനും വടക്ക് ആർട്ടിക് സമുദ്രത്തിനുമിടയിൽ ഏഷ്യ സ്ഥിതിചെയ്യുന്നു. ലോകത്തിലെ പ്രധാനമതങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ മതങ്ങൾ എന്നിവ ജനിച്ചത്‌ ഇവിടെയാണ്‌.

അതിർത്തികൾ[തിരുത്തുക]

Two-point equidistant projection of Asia and surrounding landmasses

ഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ എയ്‌ജിയൻ കടൽ, ഡാർഡനെല്ലെസ് ജലസന്ധി, മർമാര കടൽ, ബോസ്ഫോറസ് ജലസന്ധി, കരിങ്കടൽ, കെർഷ് കടലിടുക്ക്, അസോവ് കടൽ എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് നൈൽ നദിയായിരുന്നു, പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ ചെങ്കടൽ ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ആം നൂറ്റാണ്ടുമുതൽ പേർഷ്യൻ ഗൾഫ്, ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി. ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു. [5]

രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും[തിരുത്തുക]

Silkroutes.jpg
ഏഷ്യൻ വൻ‌കരയുടെ രാഷ്ട്രീയ ഭൂപടം.
രാജ്യം വിസ്തീർണ്ണം ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത
(/ച.കി,മീ)
തലസ്ഥാനം
മധ്യേഷ്യ:
Flag of Kazakhstan.svg ഖസാഖ്‌സ്ഥാൻ[6] 2,346,927 13,472 5.7 അസ്റ്റാന
Flag of Kyrgyzstan.svg കിർഗിസ്ഥാൻ 198,500 4,822,166 24.3 ബിഷ്കേക്ക്
Flag of Tajikistan.svg താജിക്കിസ്ഥാൻ 143,100 6,719,567 47.0 ദുഷാൻബേ
Flag of Turkmenistan.svg തുർക്ക്മെനിസ്ഥാൻ 488,100 4,688,963 9.6 അഷ്ഗബാത്
Flag of Uzbekistan.svg ഉസ്ബെക്കിസ്ഥാൻ 447,400 25,563,441 57.1 താഷ്ക്കെന്റ്
പൂർവ്വേഷ്യ:
Flag of the People's Republic of China.svg ചൈന 9,584,492 1,284,303,705 134.0 ബെയ്ജിങ്
Flag of Hong Kong.svg ഹോങ്കോങ് [7] 1,092 7,303,334 6,688.0
Flag of Japan.svg ജപ്പാൻ 377,835 126,974,628 336.1 ടോക്കിയോ
Flag of Macau.svg മക്കാവു[8] 25 461,833 18,473.3
Flag of Mongolia.svg മംഗോളിയ 1,565,000 2,694,432 1.7 ഉലാൻബാതർ
Flag of North Korea.svg ഉത്തര കൊറിയ 120,540 22,224,195 184.4 പോങ്യാങ്
Flag of South Korea.svg ദക്ഷിണ കൊറിയ 98,480 48,324,000 490.7 സോൾ
Flag of the Republic of China.svg തായ്‌വാൻ 35,980 22,548,009 626.7 തായ്പേയ്
യൂറേഷ്യ:
Flag of Russia.svg റഷ്യ[9] 13,115,200 39,129,729 3.0 മോസ്കോ
ആഫ്രോ-ഏഷ്യ:
Flag of Egypt.svg ഈജിപ്റ്റ്[10] 63,556 1,378,159 21.7 കെയ്‌റോ
ദക്ഷിണപൂർവേഷ്യ:
Flag of Brunei.svg ബ്രൂണൈ 5,770 350,898 60.8 ബെന്ദാർ ശേറി ബഗ്വാൻ
Flag of Cambodia.svg കമ്പോഡിയ 181,040 12,775,324 70.6 നോം പെൻ
Flag of Indonesia.svg ഇന്തോനേഷ്യ 1,919,440 231,328,092 120.5 ജക്കാർത്ത
Flag of Laos.svg ലാവോസ് 236,800 5,777,180 24.4 വിയന്റൈൻ
Flag of Malaysia.svg മലേഷ്യ 329,750 22,662,365 68.7 ‎കോലാലമ്പൂർ
Flag of Myanmar.svg മ്യാന്മാർ 678,500 42,238,224 62.3 നേപ്യിഡോ
Flag of the Philippines.svg ഫിലിപ്പൈൻസ് 300,000 84,525,639 281.8 മനില
Flag of Singapore.svg സിംഗപൂർ 693 4,452,732 6,425.3 സിംഗപൂർ
Flag of Thailand.svg തായ്‌ലാന്റ് 514,000 62,354,402 121.3 ബാങ്കോക്ക്
Flag of East Timor.svg കിഴക്കൻ ടിമോർ 15,007 952,618 63.5 ഡിലി
Flag of Vietnam.svg വിയറ്റ്നാം 329,560 81,098,416 246.1 ഹനോയി
ദക്ഷിണേഷ്യ:
Flag of Afghanistan.svg അഫ്ഗാനിസ്ഥാൻ 647,500 27,755,775 42.9 കാബൂൾ
Flag of Bangladesh.svg ബംഗ്ലാദേശ് 144,000 133,376,684 926.2 ധാക്ക
Flag of Bhutan.svg ഭൂട്ടാൻ 47,000 2,094,176 44.6 തിംഫു
Flag of India.svg ഇന്ത്യ 3,287,134 1,045,845,226 318.2 ന്യൂഡൽഹി
Flag of Iran.svg ഇറാൻ 1,648,000 66,622,704 40.4 ടെഹറാൻ
Flag of Maldives.svg മാലദ്വീപ് 300 320,165 1,067.2 മാലി(മാലദ്വീപ്)
Flag of Nepal.svg നേപ്പാൾ 140,800 25,873,917 183.8 കാഠ്മണ്ഡു
Flag of Pakistan.svg പാകിസ്താൻ 803,940 147,663,429 183.7 ഇസ്ലാമബാദ്
Flag of Sri Lanka.svgശ്രീലങ്ക 65,610 19,576,783 298.4 കൊളംബോ
പശ്ചിമേഷ്യ:
Flag of Armenia.svg അർമേനിയ 29,800 3,330,099 111.7 യെരേവാൻ
Flag of Azerbaijan.svg അസർബെയ്ജാൻ[11] 41,370 3,479,127 84.1 ബക്കു
Flag of Bahrain.svg ബഹറിൻ 665 656,397 987.1 മനാമ
Flag of Cyprus.svg സൈപ്രസ് 9,250 775,927 83.9 നിക്കോഷ്യ
Flag of Palestine.svg പലസ്തീൻ 363 1,203,591 3,315.7 ഗാസ
Flag of Georgia.svg ജോർജിയ[12] 20,460 2,032,004 99.3 റ്റ്ബിത്സി
Flag of Iraq.svg ഇറാഖ് 437,072 24,001,816 54.9 ബാഗ്ദാദ്
Flag of Israel.svg ഇസ്രയേൽ 20,770 6,029,529 290.3 ജറൂസലേം
Flag of Jordan.svg ജോർദാൻ 92,300 5,307,470 57.5 അമ്മാൻ
Flag of Kuwait.svg കുവൈറ്റ് 17,820 2,111,561 118.5 കുവൈറ്റ് സിറ്റി
Flag of Lebanon.svg ലെബനൻ 10,400 3,677,780 353.6 ബെയ്റൂത്ത്
Flag of Azerbaijan.svg നാക്സിവാൻ [13] 5,500 365,000 66.4 നാക്സിവാൻ‍
Flag of Oman.svg ഒമാൻ 212,460 2,713,462 12.8 മസ്ക്കറ്റ്
Flag of Qatar.svg ഖത്തർ 11,437 793,341 69.4 ദോഹ
Flag of Saudi Arabia.svg സൗദി അറേബ്യ 1,960,582 23,513,330 12.0 റിയാദ്
Flag of Syria.svg സിറിയ 185,180 17,155,814 92.6 ദമാസ്കസ്
Flag of Turkey.svg തുർക്കി[14] 756,768 57,855,068 76.5 അങ്കാറ
Flag of the United Arab Emirates.svg യു.ഏ.ഇ. 82,880 2,445,989 29.5 അബുദാബി
Flag of Palestine.svg വെസ്റ്റ് ബാങ്ക്[15] 5,860 2,303,660 393.1
Flag of Yemen.svg യെമൻ 527,970 18,701,257 35.4 സനാ
മൊത്തം 44,309,978 3,816,775,642 86.1

ആധുനികകാല യുദ്ധങ്ങൾ[തിരുത്തുക]

U.S forces drop Napalm on suspected Viet Cong positions in 1965
Wounded civilians arrive at a hospital in Aleppo during the Syrian civil war, October 2012

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏഷ്യയിൽ നടന്ന യുദ്ധങ്ങൾ

പ്രതേക വിഷയങ്ങൾ[തിരുത്തുക]

Akkem Valley 2011.jpg

അവലംബങ്ങൾ[തിരുത്തുക]

  1. ഭൂഖണ്ഡങ്ങളുടെ പട്ടിക ജനസംഖ്യയനുസരിച്ച് [1]
  2. "Like herrings in a barrel". The Economist. December 23, 1999.
  3. "Asia". Encyclopædia Britannica. 2006. Chicago: Encyclopædia Britannica, Inc.
  4. National Geographic Atlas of the World (7th എഡി.). Washington, DC: National Geographic. 1999. ഐ.എസ്.ബി.എൻ. 978-0-7922-7528-2.  "Europe" (pp. 68–9); "Asia" (pp. 90–1): "A commonly accepted division between Asia and Europe ... is formed by the Ural Mountains, Ural River, Caspian Sea, Caucasus Mountains, and the Black Sea with its outlets, the Bosporus and Dardanelles."
  5. Lewis, Martin W.; Wigen, Kären (1997). The myth of continents: a critique of metageography. University of California Press. ഐ.എസ്.ബി.എൻ. 0-520-20743-2. 
  6.   ഖസാഖ്‌സ്ഥാൻ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ജനസംഖ്യയും മറ്റു കണക്കുകളും ഏഷ്യൻ ഭാഗത്തേതു മാത്രം.
  7.   ഹോങ്കോങ് ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
  8.   ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
  9.   റഷ്യ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
  10.   ഈജിപ്റ്റിന്റെ ചില പ്രദേശങ്ങൾ മാത്രമേ ഏഷ്യയിലുള്ളൂ. ആ പ്രദേശങ്ങളിലെ ജനസംഖ്യയും വിസ്തീർണ്ണവുമാണ് നൽകിയിരിക്കുന്നത്.
  11.   അസെർബയ്ജാൻ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
  12.   ജോർജിയ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
  13.   അസർബെയ്ജാന്റെ കീഴിലുള്ള പ്രത്യേക ഭരണപ്രദേശം.
  14.   തുർക്കി യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ..
  15.   പലസ്തീൻ-ഇസ്രയേൽ തർക്ക പ്രദേശമാണ്.

ഗ്രന്ഥസൂചി[തിരുത്തുക]

  • Lewis, Martin W.; Wigen, Kären (1997). The myth of continents: a critique of metageography. Berkeley and Los Angeles: University of California Press. ഐ.എസ്.ബി.എൻ. 0-520-20743-2. 
  • Ventris, Michael; Chadwick, John (1973). Documents in Mycenaean Greek (2nd എഡി.). Cambridge: University Press. 

അധിക വായനയ്ക്ക്[തിരുത്തുക]

  • Higham, Charles. Encyclopedia of Ancient Asian Civilizations. Facts on File library of world history. New York: Facts On File, 2004.
  • Kamal, Niraj. "Arise Asia: Respond to White Peril". New Delhi:Wordsmith,2002, ISBN 978-81-87412-08-3
  • Kapadia, Feroz, and Mandira Mukherjee. Encyclopaedia of Asian Culture and Society. New Delhi: Anmol Publications, 1999.
  • Levinson, David, and Karen Christensen. Encyclopedia of Modern Asia. New York: Charles Scribner's Sons, 2002.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Asia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  • "Display Maps". The Soil Maps of Asia. European Digital Archive of Soil Maps – EuDASM. ശേഖരിച്ചത് 26 July 2011. 
  • "Asia Maps". Perry-Castañeda Library Map Collection. University of Texas Libraries. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 18 July 2011. ശേഖരിച്ചത് 20 July 2011. 
  • "Asia". Norman B. Leventhal Map Center at the Boston Public Library. ശേഖരിച്ചത് 26 July 2011. 
  • Bowring, Philp (12 February 1987). "What is Asia?". Eastern Economic Review (Columbia University Asia For Educators) 135 (7). 

‍‍

"https://ml.wikipedia.org/w/index.php?title=ഏഷ്യ&oldid=2191994" എന്ന താളിൽനിന്നു ശേഖരിച്ചത്