സെയ്ന്റ് ലൂസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെയ്ന്റ് ലൂസിയ
ആപ്തവാക്യം: "The Land, The People, The Light"
ദേശീയഗാനം: Sons and Daughters of Saint Lucia
തലസ്ഥാനം കാസ്ട്രീസ്
14°1′N 60°59′W / 14.017°N 60.983°W / 14.017; -60.983
Largest city തലസ്ഥാനം
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്[1][2]
Vernacular
languages
സെന്റ് ലൂസിയ ക്രെയോൾ ഫ്രഞ്ച്[1][2]
Ethnic groups (2001)
ജനങ്ങളുടെ വിളിപ്പേര് സെയ്ന്റ് ലൂസിയൻ
സർക്കാർ ഭരണഘടനാനുസൃതമായ രാജഭരണത്തിനുകീഴിലെ പാർലമെന്ററി ജനാധിപത്യം
 -  രാജാവ്/രാജ്ഞി എലിസബത്ത് II
 -  ഗവർണർ-ജനറൽ പിയർലെറ്റ് ലൂയിസി
 -  പ്രധാനമന്ത്രി കെന്നി അന്തോനി
നിയമനിർമ്മാണസഭ പാർലമെന്റ്
 -  Upper house സെനറ്റ്
 -  Lower house ഹൗസ് ഓഫ് അസെംബ്ലി
സ്വാന്തന്ത്ര്യം
 -  യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് 22 ഫെബ്രുവരി 1979 
വിസ്തീർണ്ണം
 -  മൊത്തം 617 ച.കി.മീ. (191st)
238.23 ച.മൈൽ 
 -  വെള്ളം (%) 1.6
ജനസംഖ്യ
 -  2009 census 173,765 
 -  ജനസാന്ദ്രത 298/ച.കി.മീ. (41ആം)
672/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2011-ലെ കണക്ക്
 -  മൊത്തം $2.101 ശതകോടി[3] 
 -  ആളോഹരി $12,607[3] 
ജി.ഡി.പി. (നോമിനൽ) 2011-ലെ കണക്ക്
 -  മൊത്തം $1.239 ശതകോടി[3] 
 -  ആളോഹരി $7,435[3] 
എച്ച്.ഡി.ഐ. (2011) Increase 0.723 (ഉയർന്നത്) (82th)
നാണയം ഈസ്റ്റ് കരീബിയൻ ഡോളർ (XCD)
സമയമേഖല (UTC−4)
പാതകളിൽ വാഹനങ്ങളുടെ
വശം
ഇടത്ത്
ഇന്റർനെറ്റ് ടി.എൽ.ഡി. .lc
ടെലിഫോൺ കോഡ് +1 758

കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.

വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെ സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.

അവലംബം[തിരുത്തുക]

  1. 1.0 1.1 "About St. Lucia". Castries, St. Lucia: St. Lucis Tourist Board. ശേഖരിച്ചത് 2011-11-11. "The official language spoken in Saint Lucia is English although many Saint Lucians also speak a French dialect, Creole (Kwéyòl)." 
  2. 2.0 2.1 Bureau of Western Hemisphere Affairs (U.S. Department of State) (August 12, 2011). "Background Note: Saint Lucia". United States Department of State. ശേഖരിച്ചത് 2011-11-11. "Languages: English (official); a French patois is common throughout the country." 
  3. 3.0 3.1 3.2 3.3 "Saint Lucia". International Monetary Fund. ശേഖരിച്ചത് 2012-04-21. 


"https://ml.wikipedia.org/w/index.php?title=സെയ്ന്റ്_ലൂസിയ&oldid=2198657" എന്ന താളിൽനിന്നു ശേഖരിച്ചത്