ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും അല്ലാത്തെ വർഷങ്ങളിൽ 28 ദിവസവും ആണ് ഫെബ്രുവരി മാസത്തിൽ ഉള്ളത്. വർഷത്തിൽ ഏറ്റവും കുറവ് ദിവസങ്ങൾ ഉള്ള മാസം ആണ് ഫെബ്രുവരി.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

ഫെബ്രുവരി 1[തിരുത്തുക]

ഫെബ്രുവരി 2[തിരുത്തുക]

ഫെബ്രുവരി 3[തിരുത്തുക]

ഫെബ്രുവരി 4[തിരുത്തുക]

  • 1789ജോർജ്ജ് വാഷിങ്ടൺ ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1862 – ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.
  • 1899 – ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.
  • 1948 – ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
  • 1969യാസർ അറഫാത്ത്, പാലസ്തീൻ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
  • 1976 – ഗ്വോട്ടിമാ‍ലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
  • 1999ഹ്യൂഗൊ ഷാ‍വേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2003യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെർബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.
  • 2007ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
  • 2007കേരള സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.

ഫെബ്രുവരി 5[തിരുത്തുക]

  • 1936ചാർളി ചാപ്ലിന്റെ അവസാന നിശ്ശബ്ദചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങി.
  • 1958 – ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജൻ ബോംബ് ജോർജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കൻ വായുസേനയുടെ പക്കൽ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
  • 1962 – ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വാൾ, ഫ്രഞ്ചു കോളനിയായിരുന്ന അൾജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

ഫെബ്രുവരി 6[തിരുത്തുക]

ഫെബ്രുവരി 7[തിരുത്തുക]

  • 1613 – മിഖായേൽ റൊമനോവ് (മിഖായേൽ ഒന്നാമൻ) റഷ്യൻ സാർ ചക്രവർത്തിയായി സ്ഥാനമേറ്റു.
  • 1962 – അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
  • 1971സ്വിറ്റ്സർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1971ഗ്രെനഡ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
  • 1991 – ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീൻ–ബെർട്രാൻഡ് ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
  • 1992യുറോപ്യൻ യൂണിയൻ സ്ഥാപിതമായി.
  • 1999 – പിതാവായ ഹുസൈൻ രാജാവിന്റെ മരണത്തെതുടർന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരൻ ജോർദാനിലെ രാജാവായി സ്ഥാനമേറ്റു.

ഫെബ്രുവരി 8[തിരുത്തുക]

  • 1622 – ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവ്‌ ഇംഗ്ലീഷ് പാർലമെന്റ് പിരിച്ചു വിട്ടു.
  • 1807 – എയ്‌ലോ യുദ്ധം – നെപ്പോളിയൻ ജെനറൽ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോൽപ്പിച്ചു.
  • 1837 – അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
  • 2005 – ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.

ഫെബ്രുവരി 9[തിരുത്തുക]

  • 1900ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.
  • 1962ജമൈക്ക സ്വതന്ത്രരാജ്യമായി.
  • 1969ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കൽ.
  • 1971 – കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലി മേഖലയിൽ റിക്ചർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ സിൽമാർ ഭൂകമ്പം.

ഫെബ്രുവരി 10[തിരുത്തുക]

ഫെബ്രുവരി 11[തിരുത്തുക]

  • 1752 – അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെൻസിൽ‌വാനിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.
  • 1917 – പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു.
  • 1953 – ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ സോവ്യറ്റ് യൂണിയൻ വിച്ഛേദിച്ചു.
  • 1990 – ദക്ഷിണാഫ്രിക്കയിലെ വിക്റ്റർ വെഴ്സ്റ്റെർ ജയിലിലെ‍ 27 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനു ശേഷം നെത്സൻ മണ്ടേല ജയിൽമോചിതനായി.
  • 1990മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.

ഫെബ്രുവരി 12[തിരുത്തുക]

  • 1502വാസ്കോ ഡെ ഗാമ, ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ലിസ്ബണിൽ നിന്നും തുടങ്ങി.
  • 1912 – ചൈനയിൽ ജോർജിയൻ കലണ്ടർ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു.
  • 2002 – യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബദാൻ മിലോസെവിച്ചിനെതിരെയുള്ള വിചാരണ ഹേഗിൽ ആരംഭിച്ചു. ഈ വിചാ‍രണ പൂർത്തിയാകും മുൻപേ അദ്ദേഹം മരിച്ചു.

ഫെബ്രുവരി 13[തിരുത്തുക]

  • 1668 – പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
  • 1880 – തോമസ് ആൽ‌വാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
  • 1934 – സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
  • 1945 – രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
  • 1960ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
  • 1996 – നേപ്പളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
  • 2001 – 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽ‌വഡോറിൽ സംഭവിച്ചു.

ഫെബ്രുവരി 14[തിരുത്തുക]

ഫെബ്രുവരി 15[തിരുത്തുക]

  • 1794അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.
  • 1906 – ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.
  • 1906കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.
  • 1995 – കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന്‌ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.
  • 1997 – അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.
  • 2005യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.

ഫെബ്രുവരി 16[തിരുത്തുക]

  • 1936സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
  • 1947കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
  • 1978 – ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.

ഫെബ്രുവരി 17[തിരുത്തുക]

ഫെബ്രുവരി 18[തിരുത്തുക]

ഫെബ്രുവരി 19[തിരുത്തുക]

  • 197റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
  • 1674 – ഇംഗ്ലണ്ടും നെതർലാന്റും വെസ്റ്റ്മിനിസ്റ്റർ സമാധാന ഉടമ്പടിയിൽ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിനു കൈമാറി അതിന്‌ ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്തു.
  • 1819 – ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
  • 1861 – റഷ്യയിൽ സെർഫ്ഡോം ജന്മിത്വവ്യവസ്ഥ നിർത്തലാക്കി.
  • 1878 – എഡിസൺ ഫോണോഗ്രാഫിന്‌ പേറ്റന്റ് നേടി.
  • 1881 – എല്ലാ ആൽക്കഹോൾ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കൻസാസ് മാറി.
  • 1915ഒന്നാം ലോകമഹായുദ്ധം: ഗാലിപോളി യുദ്ധം ആരംഭിച്ചു.
  • 1942രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങൾ വടക്കൻ ഓസ്ട്രേലിയൻ നഗരമായ ഡാര്വിൻ ആക്രമിച്ചു. 243 പേർ ഈ ആക്രമണത്തിൽ മരിച്ചു.
  • 1943രണ്ടാം ലോകമഹായുദ്ധം: ടുണീഷ്യയിൽ കാസ്സറൈൻ പാസ്സ് യുദ്ധം ആരംഭിച്ചു.
  • 1959യു.കെ. സൈപ്രസിന്‌ സ്വാതന്ത്ര്യം നൽകി.
  • 1986 – സോവ്യറ്റ് യൂണിയൻ, മിർ ശൂന്യാകാശനിലയം വിക്ഷേപിച്ചു.
  • 2008ക്യൂബയുടെ കമാൻഡർ ഇൻ ചീഫ്, പ്രസിഡന്റ് പദവികളിൽ നിന്ന് ഫിഡൽ കാസ്ട്രോ രാജിവെച്ചു.

ഫെബ്രുവരി 20[തിരുത്തുക]

ഫെബ്രുവരി 21[തിരുത്തുക]

  • 1440 – പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.
  • 1848 – മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.
  • 1948 – നാസ്കാർ സ്ഥാപിതമായി.
  • 1953 – ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.
  • 1960ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.

ഫെബ്രുവരി 22[തിരുത്തുക]

  • 1495 - ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ്‌ നേപ്പിൾസിൽ കടന്ന് അധികാരം പിടിച്ചടക്കി.
  • 1855 - പെൽസിൽ‌വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1876 - ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1923 - അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാൽ സം‌വിധാനം ആരംഭിച്ചു
  • 1997 - സ്കോട്ലൻഡിൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിർമ്മിച്ചു


ഫെബ്രുവരി 23[തിരുത്തുക]


ഫെബ്രുവരി 24[തിരുത്തുക]


ഫെബ്രുവരി 25[തിരുത്തുക]


ഫെബ്രുവരി 26[തിരുത്തുക]


ഫെബ്രുവരി 27[തിരുത്തുക]

  • 1594 - ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.
  • 1700 - ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി
  • 1884 - ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി
  • 1900 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി


ഫെബ്രുവരി 28[തിരുത്തുക]


ഫെബ്രുവരി 29[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി&oldid=1924269" എന്ന താളിൽനിന്നു ശേഖരിച്ചത്