തോമസ് ആൽ‌വ എഡിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമസ് ആൽ‌വാ എഡിസൺ
Thomas Edison.jpg
"Genius is one percent inspiration, ninety-nine percent perspiration." - തോമസ് ആൽ‌വാ എഡിസൺ , ഹാർപർ മാഗസിൻ (September 1932)
ജനനം 1847 ഫെബ്രുവരി 11(1847-02-11)
മിലാൻ, ഓഹിയോ
മരണം 1931 ഒക്ടോബർ 18(1931-10-18) (പ്രായം 84)
വെസ്റ്റ് ഓറഞ്ജ്, ന്യൂ ജഴ്സി
തൊഴിൽ ഭൗതികശാസ്ത്രജ്ഞൻ
ജീവിത പങ്കാളി(കൾ) മേരി എഡിസൺ, മിന എഡിസൺ
(ഇംഗ്ലീഷ്) A Day with Thomas Edison (1922)

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (ഫെബ്രുവരി 11 1847ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി പ്രയോജനകരമായ അനേകം കണ്ടുപിടിത്തങ്ങൾ അദ്ദേഹത്തിൻറേതായിട്ടുണ്ട്. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും ഇദ്ദേഹം കണ്ടുപിടുത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും ഇദ്ദേഹത്തിനുള്ളതാണ്.[1]

മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1093 അമേരിക്കൻ പേറ്റന്റുകളാണ് എഡിസൺന്റെ പേരിലുള്ളത്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ എഡിസൺ 35ആം സ്ഥാനത്താണ്. ബഹുജന ആശയവിനിമയത്തിനുതകുന്ന ധാരാളം കണ്ടുപിടുത്തങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ[2], റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളിൽ പെടുന്നു.

ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത് ഈ മേഖലയിൽ ധാരാ‌ളം കണ്ടുപിടുത്തങ്ങൾ നടത്താൻ ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാൻഹാട്ടനിലെ പേൾ സ്ട്രീറ്റിലാണ് ഇദ്ദേഹം ആദ്യത്തെ വൈദ്യുതോൽപ്പാദനകേന്ദ്രം സ്ഥാപിച്ചത്.[2]

ബാല്യം[തിരുത്തുക]

എഡിസൺ ജനിച്ച സ്ഥലം

മിലാനിലെ ഒരു സാധാരണ കുടുംബത്തിലാണ് എഡിസൺ ജനിച്ചത്. കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എഡിസൻറെ മാതാപിതാക്കൾ.പിതാവിൻറെ പേര് സാം എഡിസൺ. ഇദ്ദേഹം മിലാനിൽ മരക്കച്ചവടം നടത്തിവരികയായിരുന്നു. മാതാവ് നാൻസി എഡിസൺ[3]. നാൻസിയുടെയും സാമിൻറെയും ഏഴാമത്തെ മകനായി 1847 ഫെബ്രുവരി 11-ന് എഡിസൺ ജനിച്ചു. എഡിസണ് എട്ട് വയസ്സുള്ളപ്പോൾ കുടുംബം പോർട്ട് ഹൂറണിലേക്ക് സ്ഥലം മാറി. മക്കെൻസി റെബലിയൺ എന്ന പരാജയപ്പെട്ട കലാപത്തിൽ പങ്കെടുത്തതിനാലാണ് ഇദ്ദേഹത്തിന്റെ അച്ഛന് നാടുവിടേണ്ടിവന്നത്.[4] ഡച്ച് പൈതൃകമാണ് തനിക്കുള്ളതെന്നാണ് എഡിസൺ അവകാശപ്പെട്ടത്.[5]

തോമസ് എഡിസൺ കുട്ടിയായിരുന്നപ്പോൾ.

ആ വർഷം തന്നെ എഡിസണെ വിദ്യാലയത്തിൽ ചേർത്തു. സ്കൂൾ വിദ്യാഭ്യാസ സമയത്ത് എഡിസൺ ശ്രദ്ധയുള്ള വിദ്യാർത്ഥിയായി കാണപ്പെട്ടിരുന്നില്ല. റെവറന്റ് എങ്കിൾ എന്ന അദ്ധ്യാപകൻ എഡിസണെ "പതറിയ ബുദ്ധിയുള്ളവൻ" എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തോടെ എഡിസൺ സ്കൂളിൽ പോക്ക് നിർത്തി. വിദ്യാലയ പഠനം മുടങ്ങിയതിൽ പിന്നെ അമ്മ തന്നെയായിരുന്നു എഡിസൻറെ അദ്ധ്യാപിക. എഡിസൻറെ കഴിവുകൾ പുറത്ത് കൊണ്ടു വരുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച വ്യക്തി അദ്ദേഹത്തിൻറെ അമ്മയാണ്. "എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവർ എന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു" എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി.[6] ഇക്കാലത്താണ് നാൻസി എഡിസണ് ഒരു ശാസ്ത്രപുസ്തകം സമ്മാനിച്ചത്. 'സ്കൂൾ ഓഫ് നാച്വറൽ ഫിലോസഫി' (രചയിതാവ് ആർ. ജി. പാർക്കർ) എന്നതായിരുന്നു പുസ്തകത്തിൻറെ പേര്. എഡിസണ് കിട്ടിയ ആദ്യത്തെ ശാസ്ത്രപുസ്തകമാണിത്. വിവിധ ശാസ്ത്രപരീക്ഷണങ്ങളെക്കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്.

വിവാഹവും കുട്ടികളും[തിരുത്തുക]

ഡിസംബർ 25 1871ൽ 24ആം വയസിൽ എഡിസൺ 16 വയസുള്ള മേരി സ്റ്റിൽ‌വെല്ലിനെ വിവാഹം കഴിച്ചു. മേരി എല്ലാ കാര്യത്തിലും എഡിസണിനെ സഹായിച്ചു. തന്റെ ഭർത്താവിന്റെ ബുദ്ധിസാമർത്ഥ്യത്തെ അവർ അംഗീകരിച്ചു. അവർക്ക് മൂന്ന് കുട്ടികൾ ആയിരുന്നു :

  • മരിയൻ എസ്റ്റെല്ലെ എഡിസൺ (1873–1965), ചെല്ലപ്പേര്: "ഡോട്ട്"
  • തോമസ് ആൽ‌വാ എഡിസൺ, ജൂനിയർ (1876–1935), ചെല്ലപ്പേര് "ഡാഷ്"
  • വില്യം ലെസ്ലീ എഡിസൺ (1878–1937)[7]

പക്ഷേ മേരി അധികനാൾ ജീവിച്ചില്ല. മൂന്നു കുട്ടികളെ എഡിസണെ ഏല്പ്പിച്ചിട്ട് മേരി മരിച്ചു. മേരിയുടെ മരണം എഡിസന്റെ ജീവിതത്തിൽ ഏറെ ആഘാതമുണ്ടാക്കി.

തൊഴിൽ ആരംഭം[തിരുത്തുക]

തന്റെ ഫോണോഗ്രാഫുമായി എഡിസൺ ഇരിക്കുന്ന ചിത്രം. മാത്യൂ ബ്രാഡി 1877-ൽ എടുത്തത്.

പോർട്ട് ഹൂറണിലെ ഒരു റയിൽവേ നാട്ടുകാരുടെ ഏറെക്കാലത്തെ ഒരു സ്വപ്നമായിരുന്നു അത്. ആ സ്വപ്നം പൂവണിഞ്ഞത് 1859-ലായിരുന്നു. പോർട്ട് ഹൂറണിനെയും ഡെട്രോയിറ്റ് എന്ന തിരക്കേറിയ നഗരത്തെയും കൂട്ടിയോജിപ്പിച്ചായിരുന്നു തീവണ്ടിയാത്രാ. അന്ന് എഡിസണിനു 12 വയസ്സ്. റയിൽവേ വരുന്ന വാർത്താ എഡിസണിനെ വളരെയധികം സന്തോഷിപ്പിച്ചു. എന്തെങ്കിലും കച്ചവടംചെയ്ത് പണം ഉണ്ടാക്കാമല്ലോ.ആ പണം കൊണ്ട് പരീക്ഷണശാലയിലേക്ക് കുറച്ച് സാധനങ്ങളും വാങ്ങാം. കുറച്ചുപണം വീട്ടിലും കൊടുക്കാം ഇതായിരുന്നു ആ 12 കാരന്റെ ചിന്ത. അങ്ങനെ എഡിസൺ പത്രവില്പനക്കാരനായി റയിൽവേ സ്റ്റേഷനിൽ ജോലിക്കാരനായി.

മെൻലോ പാർക്ക്[തിരുത്തുക]

Edison's Menlo Park Laboratory, removed to Greenfield Village in Dearborn, Michigan. (Note the organ against the back wall)
Thomas Edison's first light bulb used to demonstrate his invention at Menlo Park.
U.S. Patent #223898 Electric Lamp

കാർബൺ ടെലിഫോൺ ട്രാൻസ്‌മിറ്റർ[തിരുത്തുക]

1877–78 സമയത്ത് എഡിസൺ കാർബൺ മൈക്രോഫോൺ നിർമിച്ചു. 1980-കൾ വരെ ബെൽ റിസീവറിനൊപ്പം ഇതുപയോഗിച്ചിരുന്നു. ഇതിന്റെ പേറ്റന്റിനെച്ചൊല്ലി ദീർഘനാൾ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ എമിൽ ബെർലിനറല്ല, എഡിസണാണ് ഇതിന്റെ പേറ്റന്റവകാശം എന്ന് 1892-ൽ ഫെഡറൽ കോടതി വിധിച്ചു. 1920-കളിൽ റേഡിയോ സംപ്രേക്ഷണത്തിനും പൊതുയോഗങ്ങളിലും മറ്റും കാർബൺ മൈക്രോഫോൺ ഉപയോഗിച്ചിരുന്നു.

വൈദ്യുത പ്രകാശ ബൾബ്[തിരുത്തുക]

Edison in 1878

വൈദ്യുതി വിതരണം[തിരുത്തുക]

ധാരായുദ്ധം[തിരുത്തുക]

Extravagant displays of electric lights quickly became a feature of public events, as this picture from the 1897 Tennessee Centennial Exposition shows.

ഫ്ലൂറോസ്കോപ്പി[തിരുത്തുക]

തൊഴിൽ ബന്ധങ്ങൾ[തിരുത്തുക]

അവസാന വർഷങ്ങൾ[തിരുത്തുക]

Edison celebrates his 82nd birthday with President-elect Herbert Hoover, Henry Ford, and Harvey Firestone. Ft. Myers, Florida, February 11, 1929.

മരണം[തിരുത്തുക]

1931-ൽ എഡിസണിന് 84 വയസ്സായി. പ്രമേഹം, വൃക്കരോഗങ്ങൾ, അൾസർ തുടങ്ങിയവ അദ്ദേഹത്തെ അലട്ടിയിരുന്നു.എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് മണിക്കൂറുകളോളം എഡിസൺ പരീക്ഷണ ശാലയിൽ കഴിച്ചു കൂട്ടി. 1931 ഒക്ടോബർ 18നു എഡിസൺ പരീക്ഷണ ശാലയിൽ കുഴഞ്ഞുവീണു മരിച്ചു.

Seminole Lodge

രാജ്യതന്ത്രം, മതം, അതിഭൗതികം എന്നിവയെപ്പറ്റിയുള്ള ദർശനങ്ങൾ[തിരുത്തുക]

ജീവിതം-ഒറ്റനോട്ടത്തിൽ[തിരുത്തുക]

  • 1847 ഫെബ്രുവരി 11: അമേരിക്കയിലെ മിലാൻ എന്ന പട്ടണത്തിൽ ജനനം.
  • 1854 :മിച്ചിഗണിലുള്ള പോർട്ട് ഹൂറണിലേക്ക് കുടുംബം മാറിത്താമസിക്കുന്നു. കേൾവിക്കുറവിനു കാരണമായി എന്നു കരുതുന്ന കടുത്ത പനി എഡിസണിനു പിടിപ്പെടുന്നതും ഇതേ വർഷം തന്നെ.
  • 1859 :ഡെട്രോയിറ്റ്-ഹൂറൺ റയിൽവേസ്റ്റേഷനിൽ പത്രം വിൽപ്പനക്കാരൻ പയ്യനാകുന്നു.
  • 1862 :അമേരിക്കൻ ആഭ്യന്തരയുദ്ധം മുറുകിയതോടെ കൂടുതൽ പത്രം വിൽക്കാനായി എഡിസൺ ടെലിഗ്രാഫിൻറെ സഹായം തേടുന്നു.
  • 1863 :എഡിസൺ ടെലിഗ്രാഫ് ഓഫീസിൽ ജോലിക്കാരനാകുന്നു.
  • 1868 :എഡിസൺ ബോസ്റ്റണിലെത്തി വെസ്റ്റേൺ യൂണിയൻ ടെലിഗ്രാഫ് കമ്പനിയിൽ ഉദ്യോഗസ്ഥാനാകുന്നു. വോട്ടിങ്ങ് യന്ത്രത്തിന് വേണ്ടി ആദ്യമായി പേറ്റൻറിന് അപേക്ഷിക്കുന്നതും ഇവിടെ നിന്നാണ്. പേറ്റന്റിനു വേണ്ടിയുള്ള എഡിസണിന്റെ ആദ്യത്തെ അപേക്ഷ ആയിരുന്നു ഇത്.
  • 1869 :വിപണിയിൽ വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുന്ന സ്റ്റോക്ക് ടിക്കർ യന്ത്രത്തിനായി പേറ്റൻറിനപേക്ഷിക്കുന്നു.
  • 1871 :ന്യൂ ജേഴ്സിയിലെ നെവാർക്കിൽ സ്വന്തം ഫാക്ടറി നിർമ്മിക്കുന്നു. ഡിസംബറിൽ മേരി സ്റ്റിൽവെല്ലുമായുള്ള വിവാഹം.
  • 1874 :ഒരേ സമയം രണ്ടു സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന പുതിയൊരു ടെലിഗ്രാഫ് യന്ത്രം കണ്ടു പിടിക്കുന്നു.
  • 1876 :മെൻലോ പാർക്കിൽ പുതിയ ഗവേഷണശാല സ്ഥാപിക്കുന്നു.
  • 1877 :ടെലിഫോൺ ട്രാൻസ്മിറ്ററിനുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു.
  • 1877 :ഡിസംബർ : ഫോണോഗ്രാഫ് നിർമ്മിച്ചു.
  • 1878 :ഇലക്ട്രിക്ക് ബൾബിനായും വൈദ്യുതിവിതരണയന്ത്രത്തിനുമായുമുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നു. അനേകം മണിക്കൂർ അടുപ്പിച്ച് കത്തുന്ന ഫിലമെന്റ് നിർമ്മിക്കുന്നതിൽ വിജയം.
  • 1879 : മെൻലോ പാർക്കിൽ ഇലക്ട്രിക് റയിൽവേ നിർമ്മിക്കുന്നു.
  • 1881 : മെൻലോ പാർക്ക് വിട്ട് ന്യൂയോർക്കിലേക്ക് മാറുന്നു.
  • 1882 : വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യുതിവിതരണം നടത്തുന്ന വൈദ്യുതിനിലയം ആരംഭിച്ചു.
  • 1884 : ഭാര്യ മേരിയുടെ മരണം.
  • 1886 : മിന മില്ലറിനെ വിവാഹം ചെയ്ത എഡിസൺ ന്യൂ ജേഴ്സിയിലെ ഓറഞ്ച് വാലിയിലേക്ക് താമസം മാറുന്നു.
  • 1887 : ഫോണോഗ്രാഫ് പരിഷ്കരിക്കാൻ ശ്രമിക്കുന്നു. വേസ്റ്റ് ഓറഞ്ചിൽ വലിയൊരു ഗവേഷണശാല സ്ഥാപിച്ചു.
  • 1888 : ഇരുമ്പഴിയിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കാനുള്ള ഒരു കമ്പനി ന്യൂ ജേഴ്സിയിൽ ആരംഭിച്ചു.
  • 1891 : കൈനറ്റോസ്കോപ്പൊനു പേറ്റന്റ് ലഭിച്ചു.
  • 1899 : ഇലക്ട്രിക്ക് കാറിനു വേണ്ടി ബാറ്ററി നിർമ്മിക്കാനുള്ള ഗവേഷണങ്ങളിൽ മുഴുകുന്നു.
  • 1902 : സിമന്റ് ഫാക്ടറി ആരംഭിച്ചു.
  • 1912 : ഹെൻറി ഫോർഡിന്റെ മോഡൽ-ടി കാറിനു വേണ്ടി ഒരു ഇലക്ട്രിക്ക് സെൽഫ് സ്റ്റാർട്ടർ രൂപകല്പന ചെയ്യുന്നു.
  • 1914-1918 : ഒന്നാം ലോകമഹായുദ്ധകാലം. അമേരിക്കൻ നാവികസേനക്കു വേണ്ടി ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നു.
  • 1927 : റബറിന്റെ വ്യാവസായികസാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി ഫ്ലോറിഡയിൽ ഒരു ലബോറട്ടറി സ്ഥാപിക്കുന്നു.
  • 1931 : ഒക്ടോബർ 18-നു എൺപത്തിനാലാം വയസ്സിൽ മരണം.

ഒക്ടോബർ 21 : അമേരിക്ക സകല ദീപങ്ങളും അണച്ച് എഡിസണോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.

ജീവചരിത്രങ്ങൾ[തിരുത്തുക]

  • "A Streak of Luck," by Robert Conot, Seaview Books, New York, 1979, ISBN 0-87223-521-1
  • "Edison: The man who made the future," by Ronald W. Clark, ISBN 0-354-04093-6
  • "Edison" by Matthew Josephson. McGraw Hill, New York, 1959, ISBN 0-07-033046-8
  • "Edison: Inventing the Century" by Neil Baldwin, University of Chicago Press, 2001, ISBN 0-226-03571-9
  • "Edison and the Electric Chair" Mark Essig, ISBN 0-7509-3680-0
  • "Working at Inventing: Thomas A. Edison and the Menlo Park Experience," edited by William S. Pretzer, Henry Ford Museum & Greenfield Village, Dearborn, Michigan, 1989, ISBN 0-933728-33-6 (cloth) ISBN 0-933728-34-4 (paper)
  • Ernst Angel: Edison. Sein Leben und Erfinden. Berlin: Ernst Angel Verlag, 1926.
  • Mark Essig: Edison & the Electric Chair: A Story of Light and Death. New York: Walker & Company, 2003. ISBN 0-8027-1406-4
  • Jill Jonnes, Empires of Light: Edison, Tesla, Westinghouse, and the Race to Electrify the World. New York: Random House, 2003. ISBN 0-375-50739-6
  • "The Wizard of Menlo Park: How Thomas Alva Edison Invented the Modern World", by Randall E. Stross. Crown (March 13, 2007), ISBN 1-400-04762-5
  • "The Search for Thomas Edison's Boyhood Home" by Glen J. Adams. 2004, ISBN 978-1-4116-1361-4

അവ‌ലം‌ബം[തിരുത്തുക]

  1. Walsh, Bryan. "The Electrifying Edison." Web: Time July 5, 2010
  2. 2.0 2.1 "Con Edison: A Brief History of Con Edison - electricity". Coned.com. January 1, 1998. ശേഖരിച്ചത് October 11, 2012. 
  3. National Historic Landmarks Program (NHL)
  4. http://www.nps.gov/edis/historyculture/samuel-and-nancy-elliott-edison.htm
  5. Baldwin, Neal (1995). Edison: Inventing the Century. Hyperion. pp. 3–5. ഐ.എസ്.ബി.എൻ. 978-0-7868-6041-8. 
  6. "Edison Family Album". US National Park Service. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: December 6, 2010. ശേഖരിച്ചത് March 11, 2006. 
  7. "Older Son To Sue To Void Edison Will; William, Second Child Of The Inventor's First Marriage, Sees Leaning To Younger Sons. Charges Undue Influence Attacks Power Of Executors, Holding Father Was Failing When Codicil Was Made. Older Son To Sue To Void Edison Will W.L. Edison An Inventor. Charles Confers With Counsel.". New York Times. October 31, 1931. "The will of Thomas A. Edison, filed in Newark last Thursday, which leaves the bulk of the inventor's $12 million estate to the sons of his second wife, was attacked as unfair yesterday by William L. Edison, second son of the first wife, who announced at the same time that he would sue to break it."  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);


ബാഹ്യകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ തോമസ് ആൽ‌വ എഡിസൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Commons:Category
വിക്കിമീഡിയ കോമൺസിലെ Thomas Alva Edison എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
ജീവചരി‌ത്രങ്ങൾ
ചരിത്രസംബന്ധിയായ സൈറ്റുകൾ
ആർക്കൈവുകൾ
Persondata
NAME Edison, Thomas Alva
ALTERNATIVE NAMES
SHORT DESCRIPTION American inventor and businessman
DATE OF BIRTH 1847-02-11
PLACE OF BIRTH Milan, Ohio, United States
DATE OF DEATH 1931-10-18
PLACE OF DEATH West Orange, New Jersey, United States
"https://ml.wikipedia.org/w/index.php?title=തോമസ്_ആൽ‌വ_എഡിസൺ&oldid=2176466" എന്ന താളിൽനിന്നു ശേഖരിച്ചത്