വിശുദ്ധ റോമാസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Heiliges Römisches Reich
സാക്രും റൊമാനും ഇമ്പീരിയും
വിശുദ്ധ റോമാസാമ്രാജ്യം[1]
സാമ്രാജ്യം
Blank.png
962 – 1806
കൊടി ചിഹ്നം
വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തിയുടെ കൊടിക്കൂറ Coat of arms of Maximilian II
Location of വിശുദ്ധ റോമാസാമ്രാജ്യം
വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ വ്യാപ്തി 1600.
തലസ്ഥാനം No de jure capital (de facto capitals varied over time)
ഭാഷ ലത്തീൻ, ജെർമാനിക്ക്, റോമാൻസ്, സ്ലാവിക്ക് ഭാഷാഭേദങ്ങൾ
മതം റോമൻ കത്തോലിക്ക
ഭരണക്രമം തെരഞ്ഞെടുക്കപ്പെട്ട രാജാവ്
ചക്രവർത്തി വിശുദ്ധ റോമാസാമ്രാജ്യചക്രവർത്തിമാരുടെ പൂർണ്ണ പട്ടികയ്ക്ക് വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി എന്ന താൾ കാണുക.
Legislature റെയ്ക്സ്റ്റാഗ്
കാലഘട്ടം മദ്ധ്യ കാലഘട്ടം
 - ഓട്ടോ ഒന്നാമന്റെ കിരീടധാരണം
    ഇറ്റാലിയൻ ചക്രവർത്തി
2 ഫെബ്രുവരി, 962 എ.ഡി.
 - കൊൺറാഡ് രണ്ടാമൻ ബുർഗുണ്ടി
     രാജാവായി കിരീടധാരണം
1034
 - ഓഗുസ്ബർഗിലെ സമാധാനം 1555
 - വെസ്റ്റ്ഫാലിയയിലെ സമാധാനം 24 ഒക്ടോബർ 1648
 - അന്ത്യം 1806
Preceded by
Succeeded by
Blank.png കിഴക്കൻ ഫ്രാൻസിയ
പഴയ സ്വിസ് കോൺഫെഡറസി Flag of Switzerland.svg
ഡച്ച് റിപ്പബ്ലിക്ക് Prinsenvlag.svg
കോൺഫെഡറേഷൻ ഓഫ് ദി റൈൻ Flag of the Confederation of the Rhine.svg
ഓസ്ട്രിയൻ സാമ്രാജ്യം Flag of the Habsburg Monarchy.svg
ഒന്നാം ഫ്രഞ്ച് സാമ്രാജ്യം Flag of France.svg
കിങ്ഡം ഓഫ് പ്രഷ്യ Flag of the Kingdom of Prussia (1803-1892).svg
ബെൽജിയൻ ഐക്യനാടുകൾ Flag of Belgium (1830).svg

മദ്ധ്യയൂറോപ്പിന്റെ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മദ്ധ്യകാലഘട്ടത്തിലും ആധുനികകാലഘട്ടത്തിന്റെ തുടക്കത്തിലും നിലവിലിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിശുദ്ധ റോമാസാമ്രാജ്യം (HRE; German: Heiliges Römisches Reich (HRR), ലത്തീൻ: Sacrum Romanum Imperium (SRI)). 16ആം നൂറ്റാണ്ട് മുതൽ ജർമൻ രാഷ്ട്രത്തിന്റെ വിശുദ്ധ റോമാസാമ്രാജ്യം(German: Heiliges Römisches Reich Deutscher Nation, ലത്തീൻ: Sacrum Romanum Imperium Nationis Germanicæ) എന്നായിരുന്നു ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. 962എ.ഡി.യിൽ ഓട്ടോ ഒന്നാമൻ പ്രഥമ റോമാസാമ്രാജ്യചക്രവർത്തിയായി സ്ഥാനമേറ്റതോടെ ആരംഭിച്ച സാമ്രാജ്യചരിത്രം അവസാനിക്കുന്നത് 1806ൽ നെപ്പോളിയോണിക്ക് യുദ്ധക്കാലത്ത് അവസാന ചക്രവർത്തിയായ ഫ്രാൻസിസ് രണ്ടാമൻ കിരീടമുപേക്ഷിച്ച് സാമ്രാജ്യം പിരിച്ചുവിട്ടതോടെയാണ്‌.

വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ വ്യാപ്തി നൂറ്റാണ്ടുകളിലൂടെ

സാമ്രാജ്യത്തിന്റെ കീഴിലുള്ള പ്രദേശങ്ങൾ കാലഘട്ടത്തിനനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഉന്നതിയിൽ സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള പ്രദേശങ്ങൾ കിങ്ഡം ഓഫ് ജർമനി, കിങ്ഡം ഓഫ് ഇറ്റലി, കിങ്ഡം ഓഫ് ബുറുഗുണ്ടി, ഇന്നത്തെ ജർമനി (ദക്ഷിണ ഷെൽസ്വിഗ് ഒഴിച്ചുള്ള പ്രദേശങ്ങൾ), ഓസ്ട്രിയ (ബുർഗെൻലാൻഡ് ഒഴിച്ചുള്ള പ്രദേശങ്ങൾ), ലിക്റ്റെൻസ്റ്റൈൻ, സ്വിറ്റ്സർലാൻഡ്, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവേന്യ (പ്രെക്മുർജെ ഒഴിച്ചുള്ള പ്രദേശങ്ങൾ), ആധുനിക ഫ്രാൻസിന്റെ ഏറെ പ്രദേശങ്ങൾ (പ്രധാനമായും ആർട്ടോയിസ്, അൽസാക്ക്, ഫ്രാൻചെ-കൊംതെ, സാവോയിയെ, ലൊറെയിൻ പ്രദേശങ്ങൾ), ഇറ്റലി (പ്രധാനമായും ലൊംബാർഡി, പീഡ്മൊണ്ട്, എമീലിയ-റൊമാഞ്ഞ, ടസ്കനി, ദക്ഷിണ ടൈറോൾ പ്രദേശങ്ങൾ), പോളണ്ട് (പ്രധാനമായും സിലീസിയ, പോമറേനിയ, ന്യൂമാർക്ക് പ്രദേശങ്ങൾ) എന്നിവ ഉൾപ്പെട്ടതായിരുന്നു. പേരിൽ റോമാ എന്നുണ്ടെന്നിരിക്കിലും റോം ഒരിക്കൽപ്പോലും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നില്ല.

അവലംബം[തിരുത്തുക]

  1. Names of the Holy Roman Empire in other languages: From the 16th century onwards, the Holy Roman Empire was also known as the Holy Roman Empire of the German Nation (German: Heiliges Römisches Reich Deutscher Nationen, ലത്തീൻ: Sacrum Romanum Imperium). Google Books
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_റോമാസാമ്രാജ്യം&oldid=2194270" എന്ന താളിൽനിന്നു ശേഖരിച്ചത്