ജനുവരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കാലഗണനാരീതിയിലെ ആദ്യത്തെ മാസമാണ് ജനുവരി. 31 ദിവസമാണ് ജനുവരിയിലുള്ളത്.
ഉള്ളടക്കം
- 1 പ്രധാന ദിവസങ്ങൾ
- 1.1 ജനുവരി 1
- 1.2 ജനുവരി 2
- 1.3 ജനുവരി 3
- 1.4 ജനുവരി 4
- 1.5 ജനുവരി 5
- 1.6 ജനുവരി 6
- 1.7 ജനുവരി 7
- 1.8 ജനുവരി 8
- 1.9 ജനുവരി 9
- 1.10 ജനുവരി 10
- 1.11 ജനുവരി 11
- 1.12 ജനുവരി 12
- 1.13 ജനുവരി 13
- 1.14 ജനുവരി 14
- 1.15 ജനുവരി 15
- 1.16 ജനുവരി 16
- 1.17 ജനുവരി 17
- 1.18 ജനുവരി 18
- 1.19 ജനുവരി 19
- 1.20 ജനുവരി 20
- 1.21 ജനുവരി 21
- 1.22 ജനുവരി 22
- 1.23 ജനുവരി 23
- 1.24 ജനുവരി 24
- 1.25 ജനുവരി 25
- 1.26 ജനുവരി 26
- 1.27 ജനുവരി 27
- 1.28 ജനുവരി 28
- 1.29 ജനുവരി 29
- 1.30 ജനുവരി 30
- 1.31 ജനുവരി 31
പ്രധാന ദിവസങ്ങൾ[തിരുത്തുക]
ജനുവരി 1[തിരുത്തുക]
- 45 ബി.സി. – ജൂലിയൻ കലണ്ടർ നിലവിൽവന്നു.
- 404 – റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
- 630 – പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
- 1600 – സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
- 1700 – റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
- 1788 – ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
- 1800 – ഡച്ച് ഈസ്റ്റിന്ത്യ കമ്പനി പിരിച്ചു വിട്ടു
- 1801 – സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.
- 1808 – അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
- 1818 – മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
- 1873 – ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
- 1887 – വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
- 1906 – ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി.
- 1912 – ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.
- 1948 – ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു.
- 1978 – എയർ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
- 1995 – ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
- 1998 – യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായി.
- 1999 – യൂറോ നാണയം നിലവിൽവന്നു.
- 2003 – ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2007 – വിജയ് കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.
- 2007 – ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
- 2007 – ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
- 2015 – ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു.
ജനുവരി 2[തിരുത്തുക]
- 1492 – മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കുന്വോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
- 1757 – ബ്രിട്ടൻ കൽക്കട്ട കീഴടക്കി.
- 1900 – അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.
- 1932 – ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.
- 1956 – ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.
- 1959 – സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.
- 1979 – തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.
ജനുവരി 3[തിരുത്തുക]
- 1413 – ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.
- 1496 – ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു.
- 1510 – പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു.
- 1521 – ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു.
- 1777 – അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
- 1899 – ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.
ജനുവരി 4[തിരുത്തുക]
- 1932 – ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.
- 1948 – ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി.
- 1961 – 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
- 1966 – താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാനും പങ്കെടുത്തു.
ജനുവരി 5[തിരുത്തുക]
- 1316 – ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ സഹായി മാലിക് കാഫുർ വിഷം കൊടുത്തു കൊന്നു.
- 1919 – നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്ലർ പിൽക്കാലത്ത് ജർമന് ഭരണാധികാരിയായത്.
- 1952 – ഇന്ത്യൻ പാർലമെന്റിലേക്കുളള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂർത്തിയായി.
- 1964 – പോൾ ആറാമൻ മാർപ്പാപ്പയും അത്തെനഗോറസ് ഒന്നാമൻ പാത്രിയാർക്കീസും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി.റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് വിഭാഗം മേധാവികൾ തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
- 1997 – ചെച്നിയയിലെ റഷ്യൻ സൈനിക സാന്നിദ്ധ്യം പൂർണമായും പിൻവലിക്കപ്പെട്ടു.
- 1969 – റഷ്യ വീനസ് 1 വിക്ഷേപിച്ചു.
ജനുവരി 6[തിരുത്തുക]
- 1791 – കൊച്ചിരാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി.
- 1838 – സാമുവൽ മോഴ്സ് ഇലട്രിക്കൽ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.
- 1950 – ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യയിൽ ലയിച്ചു.
ജനുവരി 7[തിരുത്തുക]
- 1610 – ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
- 1953 – അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.
- 1959 – അമേരിക്ക ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.
- 1999 – അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന് എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു.
ജനുവരി 8[തിരുത്തുക]
- 1806 – കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
- 1838 – ആൽഫ്രഡ് വെയിൽ ടെലഗ്രാഫ് പ്രദർശിപ്പിച്ചു.
- 1912 – ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
- 1926 – അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
- 1959 – ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
- 2009 – ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിനു സമർപ്പിച്ചു.
ജനുവരി 9[തിരുത്തുക]
- 1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
- 1799 – നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
- 1816 – സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
- 1863 – ലണ്ടൻ ഭൂഗർഭ റയിൽ സംവിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
- 2005 – പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
ജനുവരി 10[തിരുത്തുക]
- 1929 – ടിൻടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
- 1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.
- 1989 – അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻവാങ്ങാൻ ആരംഭിച്ചു.
- 1990 – ടൈം ഇൻകോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.
- 2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന് ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
- 2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
ജനുവരി 11[തിരുത്തുക]
- 1759 – അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
- 1779 – ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു.
- 1805 – മിച്ചിഗൺ സൈന്യം രൂപീകൃതമായി,
- 1942 – ജപ്പാൻ, കൊലാലമ്പൂർ പിടിച്ചെടുത്തു.
- 1998 – സിദി-ഹമീദ് കൂട്ടക്കൊല അൾജീരിയയിൽ നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
- 2007 – കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
ജനുവരി 12[തിരുത്തുക]
- 1528 – ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി.
- 1895 – ദ നാഷണൽ ട്രസ്റ്റ് ബ്രിട്ടനിൽ സ്ഥാപിതമായി.
- 1908 – ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു.
- 2006 – സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.
ജനുവരി 13[തിരുത്തുക]
- 1602 – വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിൻഡ്സർ പ്രസിദ്ധീകരിച്ചു.
- 1610 – ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി.
- 1930 – മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
- 1964 – കൊൽക്കത്തയിൽ വർഗ്ഗീയ കലാപം.
ജനുവരി 14[തിരുത്തുക]
- 1539 – സ്പെയിൻ ക്യൂബ കീഴടക്കി.
- 1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം.
- 1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
- 1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
- 2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
ജനുവരി 15[തിരുത്തുക]
- 1582 – റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന് അടിയറവച്ചു.
- 1759 – ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു.
- 1892 – ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു.
- 1975 – പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി.
- 2001 – വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.
ജനുവരി 16[തിരുത്തുക]
- 1556 – ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.
- 1558 – ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.
- 1761 – ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.
- 1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.
ജനുവരി 17[തിരുത്തുക]
- 1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.
- 1809 – സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
- 1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജിഎ) രൂപീകൃതമായി.
- 1948 – ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.
- 1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.
ജനുവരി 18[തിരുത്തുക]
- 1993 – ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർട്ടിൻ ലൂഥർ കിംഗ് അവധിദിനം ആചരിക്കുന്നു.
- 1998 – ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.
ജനുവരി 19[തിരുത്തുക]
- 1511 – മിരാൻഡോല ഫ്രഞ്ചുകാർക്ക് കീഴടങ്ങി.
- 1839 – ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദൻ കീഴടക്കി.
- 1966 – ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
- 2006 – ജെറ്റ് എയർവേയ്സ് എയർ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയർവേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവനദാതാവായി.
ജനുവരി 20[തിരുത്തുക]
- 1256 – ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു.
- 1840 – വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.
- 1885 – എൽ.എ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു.
- 1969 – ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.
ജനുവരി 21[തിരുത്തുക]
- 1643 – ആബെൽ ടാസ്മാൻ ടോൻഗ കണ്ടെത്തി.
- 1720 – സ്വീഡനും പ്രഷ്യയും സ്റ്റോക്ഹമ്മ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
- 1887 – ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
- 1899 – ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.
- 1911 – ആദ്യത്തെ മോണ്ടെ കാർലോ റാലി.
- 1921 – ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.
- 1925 – അൽബേനിയ റിപ്പബ്ലിക്കായി.
- 1972 – ത്രിപുര ഇന്ത്യൻ സംസ്ഥാനമായി.
ജനുവരി 22[തിരുത്തുക]
- 2007 – ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചു.
ജനുവരി 23[തിരുത്തുക]
- 1556 – ഷാൻക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
- 1999 – ഓസ്ട്രേലിയയിൽ നിന്നു വന്ന ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ഇന്ത്യയിൽ ഹിന്ദു തീവ്രവാദികളെന്നു കരുതപ്പെടുന്ന ചിലർ ചുട്ടുകൊന്നു.
- 2005 – യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു.
ജനുവരി 24[തിരുത്തുക]
- 1907 – റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.
- 1924 – പെട്രോഗ്രാഡിനെ ലെനിൻഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
- 1936 – ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1966 – എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം.
- 1984 – ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി.
ജനുവരി 25[തിരുത്തുക]
- 1755 – മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി.
- 1881 – തോമസ് ആൽവാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു.
- 1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.
- 1919 – ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
- 1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു.
- 1955 – റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു.
- 1971 – ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽവന്നു.
- 1999 – പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
ജനുവരി 26[തിരുത്തുക]
- 1950 – ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
- 1965 – ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.
- 2001 – ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചു.
- 2004 – അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമീദ് കർസായി ഒപ്പു വച്ചു.
- 2005 – കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി.
ജനുവരി 27[തിരുത്തുക]
- 1678 – അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
- 1880 – തോമസ് ആൽവ എഡിസൺ ഇൻകാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
- 1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
- 1984 – കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.
ജനുവരി 28[തിരുത്തുക]
- 1624 – സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
- 1820 – ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
- 1932 – രണ്ടാം ലോക മഹായുദ്ധം:ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
- 1986 – യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.
ജനുവരി 29[തിരുത്തുക]
- 1595 – ഷേക്സ്പിയറിന്റെ ‘’റോമിയോ ആൻഡ് ജൂലിയറ്റ്‘’ ആദ്യമായി അവതരിപ്പിച്ചു.
- 1676 – ഫിയോദോർ മൂന്നാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി.
- 1814 – ബ്രിയന്നെ യുദ്ധത്തിൽ ഫ്രാൻസ്, റഷ്യയേയും പ്രഷ്യയേയും തോല്പ്പിച്ചു.
- 1856 – വിക്ടോറിയ ക്രോസ്സ് എന്ന സൈനികബഹുമതി നൽകുന്നതിനു വിക്റ്റോറിയ രാജ്ഞി ആരംഭം കുറിച്ചു.
- 1886 – പെട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ വാഹനത്തിന് കാൾ ബെൻസ് പേറ്റന്റ് നേടി.
- 1916 – ഒന്നാം ലോകമഹായുദ്ധം: ജർമൻ സെപ്പലിനുകൾ ഫ്രാൻസിനുനേരേ ആദ്യ ബോംബാക്രമണം നടത്തി.
- 1944 – രണ്ടാം ലോകമഹായുദ്ധം: സിസ്റ്റേർന യുദ്ധം മദ്ധ്യ ഇറ്റലിയിൽ നടന്നു.
- 1959 – ഒരു യക്ഷിക്കഥയെ ആധാരമാക്കിയുള്ള വാൾട്ട് ഡിസ്നിയുടെ സ്ലീപ്പിങ് ബ്യൂട്ടി എന്ന അനിമേറ്റഡ് ചലച്ചിത്രം പുറത്തിറങ്ങി.
- 1978 – ഓസോൺ പാളിക്ക് വരുത്തുന്ന നാശം കണക്കിലെടുത്ത് സ്വീഡൻ ഏറോസോൾ സ്പ്രേ നിരോധിച്ചു. ഇത്തരം സ്പ്രേ നിരോധിച്ച ആദ്യ രാജ്യമാണ് സ്വീഡൻ.
- 1996 – ഫ്രാൻസിന്റെ അണുവായുധപരീക്ഷണങ്ങൾ നിർത്തിവക്കുന്നതായി പ്രസിഡണ്ട് ജാക്വസ് ഷിറാക് പ്രഖ്യാപിച്ചു.
- 2006 – ഷേക് സാബാ അൽ അഹ്മദ് അൽ ജാബർ അൽ സാബാ കുവൈറ്റിന്റെ അമീർ ആയി സ്ഥാനമേറ്റു.
ജനുവരി 30[തിരുത്തുക]
- 1933 – അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു.
- 1948 – ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി , നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു.
- 2007 – മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് വിസ്റ്റ പുറത്തിറക്കി.
ജനുവരി 31[തിരുത്തുക]
- 1504 – ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.
- 1929 – റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.
- 1930 – 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.
- 1950 – അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.
- 1958 – ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.
- 1955 – സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.
|