ഗലീലി കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗലീലി കടൽ
PikiWiki Israel 5247 See of Galilee.JPG
നിർദ്ദേശാങ്കങ്ങൾ 32°50′N 35°35′E / 32.833°N 35.583°E / 32.833; 35.583Coordinates: 32°50′N 35°35′E / 32.833°N 35.583°E / 32.833; 35.583
Type Monomictic
Primary inflows Upper Jordan River and local runoff[1]
Primary outflows Lower Jordan River, evaporation
Catchment area 2,730 km2 (1,050 sq mi)[2]
Basin countries Israel, Syria, Lebanon
പരമാവധി നീളം 21 km (13 mi)
പരമാവധി വീതി 13 km (8.1 mi)
വിസ്തീർണ്ണം 166 km2 (64 sq mi)
ശരാശരി ആഴം 25.6 m (84 ft)
പരമാവധി ആഴം 43 m (141 ft)
Water volume 4 km3 (0.96 cu mi)
Residence time 5 years
തീരത്തിന്റെ നീളം1 53 km (33 mi)
Surface elevation -214 m (702 ft)
Islands 2
അവലംബം [1][2]
1 Shore length is not a well-defined measure.

വടക്ക് -കിഴക്കൻ ഇസ്രയേലിലെ ഒരു ശുദ്ധജലതടാകം ആണ് ഗലീലി കടൽ. സിറിയയുടെ അതിർത്തിക്കു സമീപം സ്ഥിതിചെയ്യുന്നു. ടൈബീരിയസ് തടാകം എന്നും പേരുണ്ട് . ഇസ്രയേലികൾ കിന്നറെത്ത് തടാകം എന്നും വിളിക്കുന്നു. ഇതിന്റെ നീളം 21 കി.മീ.യും വീതി 5 കി.മീ. മുതൽ 13 കി.മീ. വരെയാണ് . പരാമാവധി ആഴം 49 മീറ്ററാണ്. ജോർദ്ദാൻ നദി ഈ തടാകത്തിൽ പതിക്കുന്നു. പഴയനിയമത്തിൽ കിന്നറെത്ത് എന്നാണ് ഗലീലി കടലിനെ പറയുന്നത്. ഇതിന്റെ തീരത്തുവച്ചാണ് യേശുക്രിസ്തു അദ്ഭുതങ്ങൾ കാട്ടിയതെന്ന് ബൈബിളീൽ പരാമർശിക്കുന്നു. റോമാക്കാരാണ് ടൈബീരിയസ് എന്നു ഗലീലി കടലിന് പേരിട്ടത്. 1967 ലെ ആറുനാൾ യുദ്ധത്തിലാണ് ഗലീലി കടലിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ സ്വന്തമാക്കിയത്. രാജ്യത്തെ കുടിവെള്ളത്തിന്റെ മുഖ്യസ്രോതസ്സും ഈ തടാകമാണ്. ജോർദ്ദാനുമായുള്ള സമാധാനസന്ധിനുസരിച്ച് അങ്ങോട്ടും വെള്ളം നല്കുന്നു. ടൂറിസമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. ഗലീലി കടൽ മുഴുവൻ ജനപ്രിയമായ ഹോളിഡേ റിസോർട്ടാണ്. ചരിത്ര പ്രധാനമായ ഒട്ടേറെ സ്ഥലങ്ങൾ തടാകത്തിനു ചുറ്റുമുണ്ട്. ടൈബീരിയസ് പട്ടണം വർഷം തോറും ആയിരക്കണക്കിനു ടൂറിസ്റ്റുകൾ സന്ദർശിക്കുന്നു. വാഴക്കൃഷിക്കും പ്രസിദ്ധമാണ് ഇവിടം.

അവലംബം[തിരുത്തുക]

  1. 1.0 1.1 Aaron T. Wolf, Hydropolitics along the Jordan River, United Nations University Press, 1995
  2. 2.0 2.1 Exact-me.org
"https://ml.wikipedia.org/w/index.php?title=ഗലീലി_കടൽ&oldid=1823639" എന്ന താളിൽനിന്നു ശേഖരിച്ചത്