ഇംഗ്ലീഷ് (ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇംഗ്ലീഷ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംഗ്ലിഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇംഗ്ലിഷ് (വിവക്ഷകൾ) എന്ന താൾ കാണുക. ഇംഗ്ലിഷ് (വിവക്ഷകൾ)
ഇംഗ്ലിഷ്  
ഉച്ചാരണം: /ˈɪŋɡlɪʃ/[1]
സംസാരിക്കുന്നത് : Listed in the article
ആകെ സംസാരിക്കുന്നവർ: മാതൃഭാഷ: 309–400 ദശലക്ഷം
രണ്ടാം ഭാഷ: 199–1,400 ദശലക്ഷം[2][3]
Overall: 0.5–1.8 billion[3] 
റാങ്ക്: 3 (native speakers)[4][5]
Total: 1 or 2 [6]
ഭാഷാകുടുംബം:
 ജെർമാനിക്
  പാശ്ചാത്യ ജെർമാനിക്
   ആംഗ്ലോ-ഫ്രീജിയൻ
    ആംഗ്ലിക്
     ഇംഗ്ലിഷ് 
ലിപിയെഴുത്ത് ശൈലി: ലത്തീൻ (English variant
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: 53 രാജ്യങ്ങൾ
 United Nations
 യൂറോപ്യൻ യൂണിയൻ
23px Commonwealth of Nations
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: en
ISO 639-2: eng
ISO 639-3: eng 
Anglospeak(800px).png
ജനസംഖ്യയിൽ ഭൂരിഭാഗവും ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങൾ കടും നീലയിൽ; ഇംഗ്ലിഷ് ഔദ്യോഗികഭാഷയായ എന്നാൽ ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്ന ഭാഷയല്ലാത്ത രാജ്യങ്ങൾ ഇളം നീലയിൽ. ഇംഗ്ലിഷ് യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്.

ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലിഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലന്റിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, അയര്‌ലന്റ്, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി അഭ്യസിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും പല ലോക സംഘടനകളുടെയും ഔദ്യോഗിക ഭാഷയുമാണ്.

ശബ്ദോല്പത്തി[തിരുത്തുക]

പ്രാധാന്യം[തിരുത്തുക]

ചരിത്രം[തിരുത്തുക]

വർഗ്ഗീകരണം[തിരുത്തുക]

ജർമാനിൿ കുടുംബം ഇംഗ്ലീഷ് ഭാഷ ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ അംഗമായ ജെർമാനിൿ ഭാഷകളുടെ കിഴക്കൻ ജെർമാനിൿ ശാഖയുടെ ആംഗ്ലോ-ഫ്രീസിയൻ ഉപഗോത്രത്ത്തിൽപ്പെട്ടതാണ്. മധ്യകാല ഇംഗ്ലീഷിന്റെ നേർ പിൻഗാമിയാണ് ആധുനിക ഇംഗ്ലിഷ്. മധ്യകാല ഇംഗ്ലീഷാകട്ടെ പഴയ ഇംഗ്ലീഷിന്റെ നേർ പിൻഗാമിയും പഴയ ഇംഗ്ലീഷ് പ്രോട്ടോ-ജെർമാനിൿ ഭാഷയുടെ നേർ പിൻഗാമിയും. മിക്ക ജെർമാനിക് ഭാഷകളിൽ ഇംഗ്ലീഷിന്റെ പ്രത്യേകത അതിന്റെ മോഡാൽ ക്രിയകളുടെ ഉപയോഗവും, ക്രിയകളെ ശക്തവും ദുർബലമെന്നും തിരിക്കാവുന്നതും, ഗ്രിമ്മിന്റെ നിയമം എന്നറിയപ്പെടുന്ന പ്രാകൃത-ഇൻഡോ-യൂറോപ്യൻ ഭാഷയിലെ പൊതു ശബ്ദവ്യതിയാനവും ആണ്. ഇംഗ്ലീഷിന്റെ ഏറ്റവുമടുത്ത ബന്ധുവായ ഫ്രീസിയൻ ഭാഷ,നെതെർലൻഡ്സ്, ജെർമനി, ഡെന്മാർക്ക് എന്നിവിടങ്ങളുടെ തെക്കൻകരഭാഗത്ത് സംസാരിച്ചു വരുന്നതാണ്.

പഴയ നോഴ്സിന്റെ സ്വാധീനം

വൈക്കിംഗുകളുടെ ആധിപത്യം നിമിത്തവും പഴയ നോഴ്സ്ന്റെ മധ്യകാല ഇംഗ്ലീഷിലുള്ള സ്വാധീനവും കാരണം ഉത്തര ജെർമാനിൿ ഭാഷകളായ ഡാനിഷ്, സ്വീഡിഷ്, ഐസ് ലാൻഡിക് പദവിന്യാസവുമായി സാമ്യമുള്ള പദവിന്യാസമാണ് ഇംഗ്ലീഷും പിന്തുടരുന്നത്. എന്നാൽ പടിഞ്ഞാറൻ ജെർമാനിൿ ഭാഷകളായ ഡച്ച്, ജെർമൻ ഭാഷകളുമായി വ്യത്യസ്തവുമാണിത്. ക്രിയകളുടെ ക്രമത്തിലും അവസ്ഥയിലും ഇയ്ഹു പ്രകടമാണ്. ഉദാഹരണത്തിനു, ഇംഗ്ലീഷിൽ "I will never see you again" = ഡനിഷിൽ "Jeg vil aldrig se dig igen"; ഐസ്ലാൻഡിക്കിൽ "Ég mun aldrei sjá þig aftur" എന്നും ഉപയോഗിക്കുമ്പോൾ ഡച്ചിലും ജർമ്മനിലും പ്രധാന ക്രിയ അവസാനമാണ് ചേർക്കുന്നത്. (e.g. ഡച്ചിൽ, "Ik zal je nooit weer zien"; ജർമനിൽ "Ich werde dich nie wieder sehen",ശബ്ദാനുസൃതമായി "I will you never again see" എന്നാണു പ്രയോഗം.). ഇംഗ്ലീഷിൽ ഇതു പൂർണ്ണ കാലങ്ങളിൽ കാണാനാവും. "I have never seen anything in the square" = ഡാനിഷിൽ "Jeg har aldrig set noget på torvet"; ഐസ്ലാൻഡിക്കിൽ "Ég hef aldrei séð neitt á torginu", എന്നൊക്കെയാണ്. ഡച്ചിലും ജെർമനിലും പാസ്റ്റ് പാർട്ടിപ്പൾ വാക്യത്തിന് അവസാനമാണ് ചേർക്കുന്നത്.

മറ്റു ജർമാനിക് ഭാഷകൾ

1500 വർഷമായി ഇംഗ്ലീഷ് ഭാഷ മറ്റു ജെർമാനിൿ ഭാഷകളിൽ നിന്നും വന്ന വാക്കുകൾ കലർന്ന് സങ്കരമായ വാക്കുകളൊ നിലനിൽകുന്ന അവയിലെ വാക്കുകൾ പ്രത്യേകമായി അതുപോലെയെടുത്തോ ഉപയോഗിച്ചുവരുന്നുണ്ട്. പക്ഷേ, വ്യത്യസ്ത ക്രമത്തിലാണു കാണപ്പെടുക. ഉദാഹരണത്തിനു ഇംഗ്ലീഷീൽ "‑hood", "-ship", "-dom" and "-ness" തുടങ്ങിയവ ( suffixes) പദങ്ങളുടെ അവസാനം ചേർന്നാൽ അമൂർത്ത നാമങ്ങൾ ഉണ്ടാവാം. ഈ ഓരോ suffix കൾക്കും മിക്ക ജെർമാനിൿ ഭാഷകളിലും സമാന പദങ്ങൾ ഉണ്ട്. പക്ഷേ അവയുടെ ഉപയോഗക്രമം ഭിന്നമാണ്. ജർമ്മനിലെ "Freiheit" ഇംഗ്ലീഷിലെ "freedom" ത്തിനു സമമാണ്. ( "-heit" എന്ന ഇതിലെ suffix ഇംഗ്ലീഷിലെ "-hood" നു തുല്യമമാണ്. ഇംഗ്ലീഷിലെ "-dom" ജർമനിലെ "-tum" നു സമാനമാണ്. പക്ഷെ, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; ഉത്തര ഫ്രീസിയനിലെ fridoem, ഡച്ചിലെ vrijdom നോർവീജിയനിലെ fridom ഇവക്കുള്ള ഇംഗ്ലീഷിലെ "freedom" വുമായുള്ള സാമ്യം)ഐസ്ലാൻഡിൿ ഫാരോസി എന്നീ ജെർമാനിൿ ഭാഷകളും ഈ രീതിയിൽ ഇംഗ്ലീഷീനെ അനുഗമിക്കുന്നതു കാണാനാകും. ഇംഗ്ലീഷിനെപ്പോലെ ഇവയും ജെർമൻ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമായി വികസിക്കുകയാണുണ്ടായത്.

ഫ്രെഞ്ച്

വളരെയെണ്ണം ഫ്രെഞ്ച് വാക്കുകളും ഇംഗ്ലീഷ് ഭാഷയുപയോഗിക്കുന്നയാൾക്കു പരിചിതമായിരിക്കും. പ്രത്യേകിച്ചും അവ എഴുതുമ്പോൾ(ഉച്ചാരണം വളരെ വ്യത്യസ്തമായിരിക്കാം),കാരണം ഇംഗ്ലീഷ് ഭാഷ നോർമൻ ഭാഷയിൽ നിന്നും ഫ്രെഞ്ച് ഭാഷയിൽ നിന്നും അനേകം വാക്കുകൾ ഉൾക്കൊണ്ടിടുണ്ട്. നോർമൻ അധിനിവേശ കാലത്താണു ഇങ്ങനെ നോർമൻ വാക്കുകൾ ഇംഗ്ലീഷിൽ എത്തിയത്. അതുപോലെ ഫ്രെഞ്ചിൽ നിന്നും നേരിട്ട് നൂറ്റാണ്ടുകളായി വാക്കുകൾ ഇംഗ്ലീഷ് ഭാഷയിലേയ്ക്കു ഉൾക്കൊണ്ടു. ഇതിന്റെ ഫലമായി, ഇംഗ്ലീഷ് ഭാഷയിലെ ഒരു വലിയ അളവിലുള്ള പദസഞ്ചയം ചില അക്ഷര ഘടനാ വ്യത്യാസത്തോടെ ഫ്രെഞ്ചിൽ നിന്നും വന്നതാണ്. ഫ്രെഞ്ചിൽ നിന്നും വന്ന ഇത്തരം വാക്കുകൾക്കു ആ ഭാാഷയിൽ നിന്നും വ്യത്യസ്തമായ പ്രയോഗവും വന്നിട്ടുണ്ട്; ഉദാഹരണത്തിനു, "library" എന്ന വാക്കിനെ ഫ്രെഞ്ചിലെ librairie (അർഥം: bookstore)യുമായി താരതമ്യം ചെയ്യുക. ഫ്രെഞ്ചിൽ "library" എന്നതിനു bibliothèque എന്നാണു പരയുന്നത്. അതുപോലെ ഫ്രെഞ്ചിൽ നിന്നും ഇംഗ്ലീഷിലേക്കു വന്ന മിക്ക പദങ്ങളുടെയും ഉച്ചാരണം ഇംഗ്ലീഷുവൽക്കരിക്കുകയാണുണ്ടായത്. (ഇതിനപവാദം പുതിയതായി ഈ അടുത്ത കാലത്തു വന്ന mirage, genre, café; or phrases like coup d'état, rendez-vous പോലുള്ള പദങ്ങളാണ്.)ഇവയ്ക്കു പ്രത്യേക ഇംഗ്ലീഷ് ശബ്ദശാസ്ത്രവും stress ക്രമവും പിന്തുടരുന്നു. ( ഇംഗ്ലീഷിലെ "nature" ഫ്രെഞ്ചിലെ "nature" മായും "button" bouton,മായും "table" . table മായും, "hour" vs. heure മായും, "reside" vs. résider യും താരതമ്യം ചെയ്യം)

ഭൂമിശാസ്ത്ര വിതരണം[തിരുത്തുക]

ഏക്ദേശം 37.5 കോടി പേർ ഇംഗ്ലീഷ് തങ്ങളുടെ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നു.[7]സ്പാനിഷിനും മൻഡാറിനും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണിന്ന് ഇംഗ്ലീഷ്. [8]എന്നിരുന്നാലും, തദ്ദേശീയരും അന്യ നാട്ടുകാരും ചേർക്കുമ്പോൾ

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായിത്തന്നെ ഇംഗ്ലീഷ്. വരുമെന്നു സംശയമില്ല. [9] [10]

രണ്ടാം ഭാഷയായി ഇംഗ്ലീഷ്. സംസാരിക്കുന്നവരുടെ എണ്ണം 47 കോടിയിലധികം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. [11] [12]ഭാഷാശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്തൽ തദ്ദേശീയരേക്കാൾ അന്യദേശക്കാരാാണു കൂടുതൽ ഈ ഭാഷ ഉപയോഗിക്കുന്നതെന്നു കണക്കാക്കിയിട്ടുണ്ട്. 3 നു 1 തദ്ദേശീയനേ ഈ ഭാഷ ഉപയോഗിക്കുന്നുള്ളൂ എന്നാൺദ്ദേഹം കണ്ടെത്തിയത്. [13] തദ്ദേശീയരായ ഇംഗ്ലീഷുപയോഗിക്കുന്നവർ കൂടുതലുള്ള രാജ്യങ്ങളിലെ ജനസംഖ്യ അവരോഹണക്രമത്തിൽ(2006 ലെ സെൻസസ് പ്രകാരം)

 • യുണൈറ്റഡ് സ്ടേറ്റ്സ് (22.6 കോടി):[14]
 • യുണൈറ്റഡ് കിംഗ്ഡം (6.1 കോടി)
 • കാനഡ (1.82 കോടി)[15]
 • ഓസ്റ്റ്രേലിയ (1.55 കോടി)[16]
 • നൈജീരിയ (40 ലക്ഷം)
 • അയർലന്റ് (38 ലക്ഷം)
 • സൗത്ത് ആഫ്രിക്ക (37 ലക്ഷം)
 • ന്യുസിലാന്റ് (36 ലക്ഷം)

ഫിലിപ്പൈൻസ്, ജമൈക്ക എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ഇംഗ്ലിഷ് സംസാരിക്കുന്നവരുണ്ട്. ഇംഗ്ലിഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യയാണ്. (ഇന്ത്യൻ ഇംഗ്ലീഷ് കാണുക). ക്രിസ്റ്റൽ പറയുന്നതനുസരിച്ചു ഇന്ത്യയിലെ തദ്ദേശീയരും അല്ലാത്തവരുമായ ഇംഗ്ലിഷ് ഉപയോഗിക്കുന്നവരുടെ എണ്ണം ലോകത്തെ എല്ലാ രാജ്യങ്ങളേയുംകാൾ കൂടുതൽ ആണെന്നാണ്.[17]

ഇംഗ്ലിഷ് ആകെ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ പട്ടിക

രാജ്യത്തിന്റെ പേർ ആകെ ശതമാനം ഒന്നാം ഭാഷ പകരം ഭാഷപോലെ ജനസംഖ്യ
യുണൈറ്റഡ് സ്റ്റേറ്റ്സ് 267,444,149 95% 225,505,953 41,938,196 280,950,438
ഇന്ത്യ 125344736 12% 2,26,449 8,61,25,221 1,02,87,37,436
പാകിസ്ഥാൻ 88690000 ------ 88,690,000 180,440,005

ഇംഗ്ലിഷ് പ്രധാന ഭാഷയായ രാജ്യങ്ങൾ

അവലംബം[തിരുത്തുക]

 1. "English, a. and n." The Oxford English Dictionary. 2nd ed. 1989. OED Online. Oxford University Press. 6 September 2007 http://dictionary.oed.com/cgi/entry/50075365
 2. see: Ethnologue (1984 estimate); The Triumph of English, The Economist, Dec. 20, 2001; Ethnologue (1999 estimate); "20,000 Teaching Jobs" (ഭാഷ: English). Oxford Seminars. ശേഖരിച്ചത് 2007-02-18. ;
 3. 3.0 3.1 "Lecture 7: World-Wide English". EHistLing. ശേഖരിച്ചത് 2007-03-26. 
 4. Ethnologue, 1999
 5. CIA World Factbook, Field Listing - Languages (World).
 6. Languages of the World (Charts), Comrie (1998), Weber (1997), and the Summer Institute for Linguistics (SIL) 1999 Ethnologue Survey. Available at The World's Most Widely Spoken Languages
 7. Curtis, Andy (2006) Color, Race, And English Language Teaching: Shades of Meaning, Routledge, p. 192, ISBN 0805856609.
 8. http://www.sil.org/ethnologue/top100.html
 9. http://www2.ignatius.edu/faculty/turner/languages.htm
 10. Mair, Victor H. (1991). "What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms" (PDF). Sino-Platonic Papers.
 11. http://encyclopedia2.tfd.com/English+language
 12. http://www.oxfordseminars.com/graduate-career-assistance/esl-teaching-jobs.php
 13. http://books.google.co.in/books?id=d6jPAKxTHRYC&hl=en
 14. "U.S. Census Bureau, Statistical Abstract of the United States: 2003, Section 1 Population"
 15. http://www12.statcan.ca/census-recensement/2006/dp-pd/hlt/97-555/Index-eng.cfm
 16. http://www.censusdata.abs.gov.au/ABSNavigation/prenav/ViewData?action=404&documentproductno=0&documenttype=Details&order=1&tabname=Details&areacode=0&issue=2006&producttype=Census%20Tables&javascript=true&textversion=false&navmapdisplayed=true&breadcrumb=TLPD&&collection=Census&period=2006&productlabel=Language%20Spoken%20at%20Home%20by%20Sex%20-%20Time%20Series%20Statistics%20%281996,%202001,%202006%20Census%20Years%29&producttype=Census%20Tables&method=Place%20of%20Usual%20Residence&topic=Language&
 17. http://www.theguardian.com/education/2004/nov/19/tefl

ഗ്രന്ഥസൂചിക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Partridge, A. C. Tudor to Augustan English: a Study in Syntax and Style, from Caxton to Johnson, in series, The Language Library. London: A. Deutsch, 1969. 242 p. SBN 233-96092-9

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇംഗ്ലീഷ് (ഭാഷ) പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
Dictionaries


Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഇംഗ്ലീഷ് പതിപ്പ്
"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_(ഭാഷ)&oldid=2116947" എന്ന താളിൽനിന്നു ശേഖരിച്ചത്