വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
ഉദാ:അതിവേഗം ഒഴിവാക്കേണ്ട ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക, ഏതെങ്കിലും ലേഖനങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുക തുടങ്ങിയവ

നോട്ടീസ് ബോർഡിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

മലയാളീകരിച്ച ഫലകങ്ങൾ[തിരുത്തുക]

മലയാളീകരിച്ച ഫലകങ്ങൾ പലതും ആംഗലേയത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു. എനിക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയില്ല. (ഉദാ: 1 ദേശാഭിമാനി ദിനപ്പത്രം)--റോജി പാലാ (സംവാദം) 05:20, 14 ജനുവരി 2015 (UTC)

Dr. Mohan P.T. എന്ന ഉപയോക്താവിന്റെ ലേഖനങ്ങൾ[തിരുത്തുക]

ഉപയോക്താവ്:Dr. Mohan P.T. എന്നയാൾ സംഗീതമേ ഉലകം, ലിംഗത്തകരാറുകൾ, ആനന്ദം, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-൪, തലച്ചോറും വികാരങ്ങളും, ലൈംകീക മന: ശാസ്ത്രങ്ങൾ പരംപര-1, ജെം ധാരണം എന്നിങ്ങനെ വിക്കിഫൈഡല്ലാത്ത നിരവധി ലേഖനങ്ങൾ തുടങ്ങിക്കാണുന്നു. ഒന്നു ശ്രദ്ധിക്കുമല്ലോ. വിക്കിവൽക്കരിക്കാനുള്ള നിർദ്ദേശം അദ്ദേഹത്തിന്റെസംവാദതാളിൽ നൽകിയിട്ടുണ്ട്. ഒന്ന് പിൻതുടർന്ന് വേണ്ടതു ചെയ്യുമല്ലോ --രൺജിത്ത് സിജി {Ranjithsiji} 10:24, 16 ജനുവരി 2015 (UTC)

ഈ ലേഖങ്ങൾ എല്ലാം പലയിടത്തും പ്രസിദ്ധീകരിച്ചവ പകർത്തി ഒട്ടിച്ചു നിർമ്മിച്ചവ ആണ് . പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കാൻ നിർദേശിച്ചിടുണ്ട് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 18 ജനുവരി 2015 (UTC)

സംവാദം:ചതുരംഗം[തിരുത്തുക]

സംവാദം താൾ കാണുക "ഫലകത്തിലെ ചില svg ഫയലുകൾ കാണുന്നില്ല."--Arjunkmohan (സംവാദം) 18:40, 6 ഫെബ്രുവരി 2015 (UTC)

ശരിയാക്കിയിട്ടുണ്ട്.--117.218.66.74 08:35, 7 ഫെബ്രുവരി 2015 (UTC)

നിർജ്ജീവ കാര്യനിർവാഹകർ[തിരുത്തുക]

മലയാളം വിക്കിയിൽ ഇപ്പൊ നിർജ്ജീവകാര്യ നിർവാഹകരാണ് കൂടുതൽ. ആരും സ്വയം ഒഴിയാൻ തയാറുമല്ല, ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുമില്ല. പുതിയ ആരും വരുന്നുമില്ല. മുൻപൊരിക്കൽ ഞാൻ നിർദ്ദേശിച്ച ആൾ മാത്രം ഇവിടെക്കിടന്ന് നെട്ടോട്ടം ഓടുന്നുണ്ട്. അതിനു നന്ദി.

അന്ന് ഞാൻ നിർദ്ദേശം വച്ചപ്പോൾ എന്തൊക്കെ പുകിലായിരുന്നു, എന്നെ ബ്ലോക്കുന്നു പിന്നെ തടവുന്നു. മുട്ടയിടീക്കുന്നു. അങ്ങനെ അങ്ങനെ... ഇനി ഇപ്പൊ അതൊക്കെ പറഞ്ഞാൽ എന്നെ ബ്ലോക്കാനാരിക്കും എല്ലാ അഡ്മിൻസും കൂടി ഓടി വരുന്നത്. അല്ലെങ്കിൽ ചില പ്രത്യേക അഡ്മിൻസ് ഓടി വരുന്നത്. ഇതൊന്നും ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ആകെ മൊത്തം നിർജ്ജീവത വരാൻ കാര്യം മറ്റു പലതുമാകാം. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾ നിലനിർത്താനായി എന്നെ ബ്ലോക്കിയത് എക്കാലത്തെയും മോശം സംഭവം തന്നെ. അവർക്കൊന്നും ഇപ്പൊ ഒന്നിനും നേരമില്ല തന്നെ.

സ്വയം ഒഴിയാൻ തയാറല്ലാത്തവരെ ഞാൻ റിക്വസ്റ്റ് ഇട്ട് ഒഴിവാക്കുന്നതായിരിക്കും. അല്ലെങ്കിൽ അല്പമെങ്കിലും ആത്മാർഥത കാണിക്കുക.--Roshan (സംവാദം) 11:10, 8 ഫെബ്രുവരി 2015 (UTC)

ഉപയോക്താവ്:Irvin calicut എങ്ങനെ ചിരിക്കാതിരിക്കും...--Roshan (സംവാദം) 11:12, 8 ഫെബ്രുവരി 2015 (UTC)
Roshan സജീവമായി പ്രവർത്തിക്കാത്തവരുടെ ഒരു ലിസ്റ്റ് ഒഴിവാക്കാൻ ശുപാർശ ചെയ്തിടുണ്ട് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 8 ഫെബ്രുവരി 2015 (UTC)

അതിനു മെറ്റായിൽ റിക്വസ്റ്റ് ഇടുകയാണ് വേണ്ടത്. അതിനു ഇവിടുത്തെ ബ്യൂറോക്രാറ്റിന്റെയൊന്നും ആവശ്യമില്ല. ഞാൻ എല്ലാവർക്കും ഒരു മുന്നറിയിപ്പ് നൽകിയെന്നെ ഉള്ളൂ.--Roshan (സംവാദം) 11:29, 8 ഫെബ്രുവരി 2015 (UTC)

അഡ്മിൻസ് ദയവായി വിക്കിയെ പിന്തുടരുക. ഞാൻ ചൊദിച്ച ചൊദ്യങ്ങൾക്ക് ഇതുവരെ ആരും response ചെയ്തു കണ്ടില്ല.സാരമില്ല.ഈ പേജിൽ വന്നപ്പോൾ കാര്യം പിടികിട്ടി.--AJITHH MS (സംവാദം) 06:13, 20 ഏപ്രിൽ 2015 (UTC)

ഉപയോക്താവിന്റെ സംവാദം:AJITHH MS എവിടെയാണ് താങ്കൾ ചോദിച്ചത് ? എന്താണ് സംശയം , എന്നാൽ കഴിയുന്നത്‌ പറഞ്ഞു തരാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:40, 20 ഏപ്രിൽ 2015 (UTC)\

സാർ ,ഞാൻ ഇതിൽ അംഗമായപ്പോൾ എന്തു ച്ചെയ്യണമെന്ന് ഒന്നും അറിയില്ലയിരുന്നു. കമ്പ്യുട്ടർ code അറിയില്ലയിരുന്നു. സംശയങ്ങൾ ചൊദിച്ച് ഒപ്പിട്ട് വയ്ക്കുമായിരുന്നു.ആരും മറുപടി തന്നില്ല.പിന്നെ ഞാൻ തന്നെ ഓരോന്നും കണ്ടെത്തി മനസിലാക്കി.എന്റെ സംശയങ്ങൾ ഞാൻ തന്നെ മായ്ച്ചു.ആദ്യമായാണു ഒരു മറുപടി കിട്ടുന്നത്.വളരെ നന്ദി.സംവാദം പേജിൽ ചൊദിക്കം--AJITHH MS (സംവാദം) 06:31, 23 ഏപ്രിൽ 2015 (UTC)

പ്രിയ അജിത്ത് സംശയങ്ങൾ ചോദിച്ചതിന് നന്ദി വിശദമായ മറുപടി താങ്കളുടെ സംവാദ താളിൽ ഉപയോക്താവിന്റെ സംവാദം:AJITHH MS നല്കിയിടുണ്ട് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:17, 23 ഏപ്രിൽ 2015 (UTC)

സംവാദം:ചെസ്സ് നിയമങ്ങൾ[തിരുത്തുക]

ഇവിടെയുള്ള പ്രശ്നം പരിഹരിക്കാമോ--Arjunkmohan (സംവാദം) 09:46, 22 ഫെബ്രുവരി 2015 (UTC)

Arjunkmohan Yes check.svg--റോജി പാലാ (സംവാദം) 12:33, 22 ഫെബ്രുവരി 2015 (UTC)

[Global proposal] m.വിക്കിപീഡിയ.org: (എല്ലാം) താളുകൾ തിരുത്തുക[തിരുത്തുക]

MediaWiki mobile

Hi, this message is to let you know that, on domains like ml.m.wikipedia.org, unregistered users cannot edit. At the Wikimedia Forum, where global configuration changes are normally discussed, a few dozens users propose to restore normal editing permissions on all mobile sites. Please read and comment!

Sorry for writing in English but I thought as administrators you would be interested. Thanks, Nemo 22:26, 1 മാർച്ച് 2015 (UTC)

Please merge page history[തിരുത്തുക]

ആപ്സേ, ആപ്സ് എന്നീ പേജുകളുടെ ഹിസ്റ്ററി ലയിപ്പിച്ച് ആപ്സ് എന്ന പേജിൽ കൊണ്ടുവരാൻ താൽപര്യപ്പെടുന്നു. --Harshanh (സംവാദം) 01:37, 30 ജൂൺ 2015 (UTC)

YesY ചെയ്തു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:39, 30 ജൂൺ 2015 (UTC)
നന്ദി. --Harshanh (സംവാദം) 01:13, 1 ജൂലൈ 2015 (UTC)

തിരഞ്ഞെടുത്ത് ചിത്രം[തിരുത്തുക]

പുതിയ തിരഞ്ഞെടുത്ത് ചിത്രം ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാന പേജിൽ വരുന്നില്ല. അടിയന്തിര ശ്രദ്ധ പതിയുമല്ലോ. ഇന്ന് പഠന ശിബിരം ഉള്ളതാണ്. --രൺജിത്ത് സിജി {Ranjithsiji} 03:01, 29 ജൂലൈ 2015 (UTC)

പകർപ്പവകാശ ലംഘനം[തിരുത്തുക]

പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം (തൂക്ക മുടിപ്പുര) എന്ന താളിലെ വിവരങ്ങൾ ഈ സൈറ്റിൽ നിന്നും അപ്പാടെ കോപ്പി ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അരുൺ സുനിൽ (കൊല്ലം) (സംവാദം) 11:53, 11 ഓഗസ്റ്റ് 2015 (UTC)

അത് പൂർണമായും അവിടെ നിന്നും പകർത്തി ഒട്ടിച്ചത് അല്ലാ പിന്നെ കുറയേ മാറ്റി എഴുത്തും ഉണ്ട് . മായ്കാൻ പറ്റില്ലാ അത് കൊണ്ട് ലേഖനം വൃത്തിയാക്കാനും അധികാരിത തെളിയിക്കാനും ആവശ്യപെട്ട് ഫലകങ്ങൾ ചേർത്തിട്ടുണ്ട് .- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:06, 12 ഓഗസ്റ്റ് 2015 (UTC)

വർഗ്ഗം: ഹോട്ട്ക്യാറ്റ് കൂൾ ആയപ്പോൾ[തിരുത്തുക]

എന്റെ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് ലേഖനങ്ങളുടെ വർഗ്ഗീകരണം നടക്കുന്നില്ല. ഒന്നു സഹായിക്കാമോ--സലീഷ് (സംവാദം) 09:00, 14 ഓഗസ്റ്റ് 2015 (UTC)

Yes check.svg പരീക്ഷിച്ചുനോക്കുമല്ലോ--പ്രവീൺ:സം‌വാദം 03:10, 15 ഓഗസ്റ്റ് 2015 (UTC)

float ശരിയായി. ഹൃദയം നിറഞ്ഞ നന്ദി പ്രവീൺ..--സലീഷ് (സംവാദം) 04:17, 15 ഓഗസ്റ്റ് 2015 (UTC)

ഹോട്ട്ക്യാറ്റ് അത്ര ഹോട്ട് അല്ല[തിരുത്തുക]

ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് അവലംബം ചേർക്കാനായി citeweb, cite news തുടങ്ങിയ ലിങ്ക് തുറക്കുമ്പോൾ വിവരങ്ങൾ ചേർക്കേണ്ട ഭാഗം കാണുന്നില്ല. ഏറ്റവും അടിയിലെ ഉൾപ്പെടുത്തുക, റദ്ദാക്കുക തുടങ്ങിയവ മാത്രമേയുള്ളു. ഒന്നു സഹായിക്കാമോ?--സലീഷ് (സംവാദം) 09:03, 23 ഓഗസ്റ്റ് 2015 (UTC)

റീഡയറക്ട്[തിരുത്തുക]

ഇതിന്റെ ആദ്യ രണ്ട് വരി ഇംഗ്ലീഷിൽ ആണല്ലോ. ഒന്നു ശരിയാക്കാമോ?--സലീഷ് (സംവാദം) 16:13, 31 ഓഗസ്റ്റ് 2015 (UTC)

എ.പി.ജെ. അബ്ദുൽ കലാം[തിരുത്തുക]

എ.പി.ജെ. അബ്ദുൽ കലാം എന്ന ലേഖനം തിരഞ്ഞെടുക്കാൻ പുനർ നാമനിർദേശം നൽകാൻ ശ്രമിക്കുന്നു.എന്നാൽ പഴയ് വോട്ടെടുപ്പാണ്‌ ആദ്യം കാണുന്നത് അവ മാറ്റി തരാമൊ?--അജിത്ത്.എം.എസ് (സംവാദം) 03:52, 8 സെപ്റ്റംബർ 2015 (UTC)

ദയവായി സഹായിക്കുക--അജിത്ത്.എം.എസ് (സംവാദം) 14:16, 11 സെപ്റ്റംബർ 2015 (UTC)

അന്തർവിക്കി കണ്ണികൾ[തിരുത്തുക]

രണ്ട്-മൂന്ന് ആഴ്ച്ച വളരെ കഷ്ടപ്പെട്ട് മറ്റ് വിക്കികളുമായി കണ്ണി ചേർക്കുന്ന പണിയിലായിരുന്നു ഞാൻ എന്നാൽ 5000 ലേഖനങ്ങൾ മാത്രമെ അതിൽ കാണാൻ പരമാവധി കഴിയു.ഞാൻ കണ്ണി ചേർത്തവ ആ പേജിൽ നിന്ന് ഓഴിവാക്കിയാൽ കൂടുതൽ പേജുകൾ കാണാൻ സാധിക്കുമെന്ന് തോന്നുന്നു.ഇരട്ട ലേഖനങ്ങൾ ഉണ്ടാകാതിരിക്കാൻ കണ്ണി ചേർക്കുന്നത് അത്യാവശ്യമാണ്‌.സിനിമകൾ,വിവക്ഷകൾ,എന്നിവ പൂർണ്ണമായും ഇംഗീഷിലുള്ളവ മിക്ക ലേഖനങ്ങളും ഞാൻ കണ്ണി ചേർത്തിട്ടുണ്ട്.ഇനി ഇൻഷ്യൽ ഉള്ള വ്യക്തികളുടെ ഒന്ന് ശ്രദ്ധിക്കണം.അബ്ദുൾ കലാമിന്റെ കാര്യം ആരും ഇതുവരെ സഹായിചിട്ടില്ല.രണ്ട്-മൂന്ന് ദിവസം കൂടിയെ എനിക്ക് നെറ്റ് ഉള്ളു കഴിവതും പെട്ടന്ന് കണ്ണികൾ ചേർത്ത പേജുകൾ ഇവിടെ നിന്ന് ഒഴിവാക്കി തരിക.ഇരട്ട ലേഖനങ്ങളെന്ന് തോന്നിയവ ഒരാഴ്ച്ചക്കിടയിലെ സംവാദങ്ങളിൽ ഞാൻ ഇട്ടിടുണ്ട്.അതും ദയവായി ശരിയാക്കുക.വർഷങ്ങളായി പല പേജുകളും merge ചെയ്യാതെ കിടക്കുന്നുണ്ട്.അവയും ശ്രദ്ധിക്കുക.എല്ലാപേരും സഹകരിച്ചാൽ പെട്ടന്ന് തീരും.നന്ദി --അജിത്ത്.എം.എസ് (സംവാദം) 19:30, 12 സെപ്റ്റംബർ 2015 (UTC)

വിക്കിപീഡിയ:ഏഷ്യൻ_മാസം[തിരുത്തുക]

വിക്കിപീഡിയ:ഏഷ്യൻ_മാസം നോക്കുമോ അത് ശരിയാക്കുമോ. മറ്റുള്ളവരേം ചേർക്കുമോ. സൈറ്റ് നോട്ടീസിടുമോ --രൺജിത്ത് സിജി {Ranjithsiji} 20:08, 2 നവംബർ 2015 (UTC)