http://whos.amung.us/stats/readers/ufx72qy9661j/

കേരളപാണിനി പുരസ്‌കാരം ഡോ. സി.രാജേന്ദ്രന്

Posted on: 01 Dec 2011



ആലപ്പുഴ: മാവേലിക്കര കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ ഈ വര്‍ഷത്തെ കേരളപാണിനി പുരസ്‌കാരത്തിന് കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃതവിഭാഗം പ്രൊഫസര്‍ ഡോ. സി.രാജേന്ദ്രന്‍ അര്‍ഹനായി. വൈജ്ഞാനിക സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ എം.സുധാകരന്‍ അംഗങ്ങളായ കെ.കെ.സുധാകരന്‍, സുരേഷ് മണ്ണാറശാല, വി.ജെ. രാജ്‌മോഹന്‍ എന്നിവര്‍ അറിയിച്ചു. 5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 4-ന് മാവേലിക്കര എ.ആര്‍. രാജരാജവര്‍മ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളശബ്ദം മാനേജിങ് ഡയറക്ടര്‍ ഡോ. ബി.എ. രാജാകൃഷ്ണന്‍, രാജേന്ദ്രന് സമര്‍പ്പിക്കും. ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം ഭാഷകളിലായി 20 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുളള ഡോ. രാജേന്ദ്രന്‍ സംസ്‌കൃത പണ്ഡിതനും കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം-സംസ്‌കൃതം ഉപദേശകസമിതി അംഗവുമാണ്.

More News from Alappuzha