http://whos.amung.us/stats/readers/ufx72qy9661j/

യാത്രയില്‍ ചര്‍ച്ച മുറുകുന്നു; ആര്യങ്കാവ് ചുരം വഴി യാത്ര ആശങ്കയില്‍

Posted on: 08 Dec 2011



തെന്മല: മുല്ലപ്പെരിയാര്‍ പ്രശ്‌നം വിവാദമായതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് ചുരംവഴിയുള്ള യാത്ര ആശങ്കയില്‍.

പുറമെ സംഘര്‍ഷങ്ങളൊന്നുമില്ലെങ്കിലും യാത്രയില്‍ ഭീതി മുറ്റിനില്‍ക്കുന്നതായി ചരക്ക് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പറയുന്നു. ചെങ്കോട്ട-പുനലൂര്‍ പാതയിലെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ തമിഴനും മലയാളിയും ഇടകലര്‍ന്ന് യാത്രചെയ്ത് മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യുന്നുവെങ്കിലും സൗഹൃദം കൈവിടുന്നില്ല.

കുമളിവഴിയുള്ള യാത്ര ഒഴിവാക്കി ചരക്ക് വാഹനങ്ങള്‍ ആര്യങ്കാവ് വഴി കൂടുതലായി എത്തിയതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തിരക്കായി. അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ഇരു സംസ്ഥാനങ്ങളിലെയും ചരക്ക് വാഹന ഡ്രൈവര്‍മാരുടെ ആവശ്യം. പ്രശ്‌നം സങ്കീര്‍ണമായാല്‍ ചരക്ക് നീക്കത്തെ അത് ബാധിച്ചേക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ബാനറുകള്‍ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളില്‍ നിരന്നുകഴിഞ്ഞു.

More News from Kollam