COMING SOON TO THEATRES

• MALAYALAM
• ഉസ്താദ് ഹോട്ടല്‍
മുല്ലമൊട്ടും മുന്തിരിച്ചാറും
മിസ്റ്റര്‍ മരുമകന്‍
ഇവന്‍ മേഘരൂപന്‍
നമ്പര്‍. 66 മധുര ബസ്
• TAMIL
• നീ താനെ എന്‍ പൊന്‍ വസന്തം
മുഖംമൂടി
ശകുനി
അലക്‌സ് പാണ്ഡ്യന്‍
ബില്ല 2

• TELUGU
• ഡേവിഡ് ബില്ല
ജ്വാല
വിശ്വരൂപം
ദേവുഡു ചേസിന
നീകു നാകു ഡാഷ് ഡാഷ്‌
• KANNADA
• അരക്ഷക
ഷൈലു
ക്രേസി ലോക
ഗോഡ്ഫാദര്‍
കിന്നര ബാലെ
• HINDI
• ഇഷ്‌ക് ഇന്‍ പാരീസ്
ധൂം-3
സണ്‍ ഓഫ് സര്‍ദാര്‍
റേസ്-2
വൈറസ് ദിവാന്‍
ഇഡിയറ്റ്‌സ് റിയല്‍ ഫണ്‍ മൂവി ഒറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ മൂന്ന് പേരുടെ ജീവിതം മാറ്റിമറിക്കുന്നു. പരസ്പരം അറിയാതിരുന്ന, ഒരിക്കല്‍ പോലും കാണാതിരുന്ന അവര്‍ എങ്ങനെയാണ് കണ്ടുമുട്ടുന്നത്. അതാണ് ഇഡിയറ്റ്‌സിലൂടെ ഹ്യൂമറിന്റെ നിറവില്‍ നവാഗതനായ കെ.എസ് ബാവ സ്‌ക്രീനിലെത്തിക്കുന്നത്. സംഗീത് ശിവന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംഗീത് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ബാബുരാജ്, സനുഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നു. വിജയരാഘവന്‍, കലാഭവന്‍ ഹനീഫ്, മുന്‍ഷി വേണു, സുനില്‍ സുഗത, കിരണ്‍ രാജ്, പ്രവീണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സംഗീത് ശിവന്‍ എഴുതിയ കഥയ്ക്ക് കെ.എസ്.ബാവ, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ഒരു ഫണ്‍ മൂവി എന്ന ലേബലിലാണ് എത്തുന്നത്. സംഗീത് ശിവന്റെ നിര്‍മ്മാണ പങ്കാളിയായി ബോളിവുഡിലെ പ്രശസ്തനായ നിര്‍മാതാവ് ടി.പി. അഗര്‍വാളും ഈ ചിത്രത്തിന് പിന്നിലുണ്ട്. കൊച്ചിയും പരിസര പ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥയിലെ നിര്‍ണ്ണായക രംഗങ്ങള്‍ നടക്കുന്നത് ഒരു ഫ്ലാറ്റിലാണ്. നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒരാളെ കാത്തിരിക്കുന്ന നായിക. അവള്‍ക്ക് ഫോണ്‍ വഴി സംസാരിച്ച ബന്ധം മാത്രമേ ആ വരുന്ന ആളുമായുളളൂ. കൊച്ചിയിലെ ചെറിയ ക്വട്ടേഷനുകളെടുക്കുന്ന വാടക കൊലയാളിയെയാണ് അവള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതേ സമയത്ത് തന്നെ അവിടെ മറ്റൊരു ചെറുപ്പക്കാരന്‍ എത്തുന്നു. അവനിലെ എന്തൊക്കെയോ ഘടകങ്ങള്‍ ആ പെണ്‍കുട്ടിയെ ആകര്‍ഷിക്കുന്നു. പിന്നീട് അവള്‍ പ്രതീക്ഷിച്ച ആള്‍ എത്തുമ്പോള്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇഡിയറ്റ്‌സിനെ മുന്നോട്ട് നയിക്കുന്നത്. പരസ്പരം പേര്‍ വിളിക്കാവുന്ന സൗഹൃദമൊന്നും അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല. ഫ്രെഡി, മെസി, ആര്‍ത്രി എന്നിങ്ങനെ അവരെ വിളിക്കാം. ഫോര്‍ട്ട് കൊച്ചിയില്‍ കൂള്‍ ബാര്‍ നടത്തുന്നവനാണ് ഫ്രെഡി.നിവൃത്തികേട് കൊണ്ടാണ് അദ്ദേഹം വാടകക്കൊലയാളിയുടെ വേഷം കെട്ടുന്നത്. മുമ്പ് എപ്പോഴോ ഒരു കൊലപാതകത്തിന് ശിക്ഷ അനുഭവിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സാധാരണക്കാരനായി ജീവിക്കാനൊരുങ്ങുമ്പോഴാണ് പുതിയൊരു ക്വട്ടേഷന്‍ കിട്ടുന്നത്. ഈ ക്വട്ടേഷനിലൂടെ തന്റെ എല്ലാ ബാധ്യതകളും നിറവേറ്റാന്‍ കഴിയുമെന്ന് കരുതിയതു കൊണ്ടാണ് ഫ്രെഡി ഏറ്റെടുക്കുന്നത്. അതിനിടയില്‍ വരുന്ന കുഴപ്പങ്ങളും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍സംഭവിക്കുന്ന കാര്യങ്ങളും ഈ മൂന്ന് പേരുടേയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ബാബുരാജാണ് ഫ്രെഡിയെ അവതരിപ്പിക്കുന്നത്. ആസിഫ് അലി മെസിയ്ക്കും ആര്‍ത്രിയ്ക്ക് സനുഷയും ജീവന്‍ നല്കുന്നു. പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളുമായെത്തുന്ന ചിത്രത്തിന്റെ അണിയറയിലും പുതിയ മുഖങ്ങളുടെ സാന്നിധ്യവുമുണ്ട്. ആസിഫ്-സനുഷ ജോഡിയുടെ ആദ്യചിത്രം ബാലതാരമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സനൂഷ നായികയായി തമിഴിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.ഇപ്പോള്‍ തമിഴില്‍ ശ്രദ്ധേയ താരമായി ഉയര്‍ന്ന സനുഷ ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ നായികയായാണ് മലയാളത്തില്‍ വീണ്ടും എത്തിയത്. മിസ്റ്റര്‍ മരുമകനു ശേഷം ഈ താരം അഭിനയിക്കുന്ന ചിത്രമാണ് ഇഡിയറ്റ്‌സ്. ചിത്രത്തിലൂടെ സനുഷ ആദ്യമായി ആസിഫിന്റെ ജോഡിയായി സ്‌ക്രീനിലെത്തുകയാണ്. ബാബുരാജിന്റെ ഫ്രെഡി 'വളരെ സ്റ്റൈലിഷ് പാറ്റേണില്‍ നടക്കുന്ന കഥാപാത്രമാണ് എനിക്കു കിട്ടിയ ഫ്രെഡി. ത്രൂ ഔട്ട് ഹ്യൂമറാണ് ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തികളിലെല്ലാം. കൈയില്‍ വലിയ ടാറ്റൂവും ഒരു കാതില്‍ കമ്മലും തൊപ്പിയുമൊക്കെയായി ഒരു പ്രത്യേക ലുക്ക് ഫ്രെഡി എന്ന കഥാപാത്രത്തിനുണ്ട്. ഇപ്പോള്‍ ചെയ്ത മിസ്റ്റര്‍ മരുമകന്‍,എന്‍ട്രി, ഡി.വൈ.എസ്.പി.ശങ്കുണ്ണി അങ്കിള്‍, നോട്ടി പ്രൊഫസര്‍ എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ അകലം പ്രാപിക്കുന്ന വേഷമാണിത്. ഫ്രെഡി ഇഡിയററ്‌സിലെ ഒരു നിര്‍ണ്ണായക കഥാപാത്രമാണ്' -ബാബുരാജ്. ട്രീറ്റ് മെന്റിലെ പുതുമ-സംഗീത് ശിവന്‍ ''കഥ പറയുക എന്നതിലുപരി ദൃശ്യങ്ങള്‍ക്ക് ഒരു പാട് പ്രത്യേകത നല്കുന്ന ചിത്രമാണ് ഇഡിയറ്റ്‌സ്. ചിത്രത്തിന്റെ നല്ലൊരു ഭാഗം രാത്രിയില്‍ നടക്കുന്ന സംഭവമായിട്ടാണ് പറയുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത റെയ്‌സിന്റെ ക്യാമറ ചലിപ്പിച്ച പ്രമോദാണ് ഇഡിയറ്റ്‌സിന് സുന്ദര ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കഥയ്ക്ക് അനുയോജ്യമായ ഒരു ടോണ്‍ ഈ സിനിമയ്ക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നു.ന്യൂ ജനറേഷന്‍ സിനിമകളുടെ ഇടയില്‍ ഇഡിയറ്റ്‌സിനും ഒരു സ്ഥാനം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' കടപ്പാട്-ചിത്രഭൂമി
അകലെയാണ് ഈ 'അരികെ' ഒരു സമൂഹത്തിന്റെ ചിന്താധാരകളെ, കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിക്കുന്നതില്‍ രാഷ്ട്രീയ തത്വചിന്തകള്‍ക്കും പുസ്തകങ്ങള്‍ക്കും ഉള്ള പോലെ തന്നെ പ്രബലമായ ഒരു സ്ഥാനമുണ്ട് സിനിമകള്‍ക്ക്. കലകളുടെ കൂട്ടത്തില്‍ കൂടുതല്‍ സ്വീകാര്യതയുമുണ്ട് ചലച്ചിത്രം എന്ന പോപ്പുലര്‍ മാധ്യമത്തിന്. തിയേറ്ററിലെ ഇരുട്ട് തരുന്ന താല്‍ക്കാലിക ഒറ്റപ്പെടല്‍, കഥാര്‍സിസ് എന്നിവയെ കുറിച്ചൊക്കെ നിരൂപകരും സൈദ്ധാന്തികരും ഒരുപാട് പറഞ്ഞു കഴിഞ്ഞതാണ്. സാധാരണക്കാരനായ ഒരു പ്രേക്ഷകനെ സംബന്ധിച്ച് രണ്ടു രണ്ടര മണിക്കൂറില്‍ മറ്റു ചിന്തകളൊക്കെ മാറ്റി വച്ച് ജീവിതത്തിന്റെ കുറെ ഏടുകള്‍ പ്രിയപ്പെട്ട താരങ്ങള്‍ പകര്‍ന്നാടുന്നത് കാണാം. പക്ഷെ നിഷ്‌കളങ്കമായ ഒരു കാഴ്ച എന്നതിലുപരി ഓരോ സിനിമ കാഴ്ചയിലും പ്രേക്ഷകര്‍ മനസ്സിലേറ്റി കൊണ്ട് പോവുന്ന ചിന്താധാരകള്‍, ബിംബങ്ങള്‍ എന്നിവ കൂടി പ്രസക്തമാണ് ഒരു സമൂഹ നിര്‍മിതിയില്‍. ഈയൊരു ചിന്തയെ ആധാരമാക്കി മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ശ്യാമപ്രസാദിന്റെ 'അരികെ'
സംഗീതസാന്ദ്രം ആട്ടക്കഥ സംഗീതസാന്ദ്രമായ പ്രണയകഥയാണ് കണ്ണന്‍ പെരുമുടിയൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആട്ടക്കഥ പറയുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഈ പുഴയും കടന്ന്, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച നോവലിസ്റ്റായ കണ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രവീന്ദ്രന്‍ - ഗിരീഷ് പുത്തഞ്ചേരി ടീം ഒരുക്കിയ 6 ഗാനങ്ങളുണ്ട്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഷൊര്‍ണ്ണൂരിനടുത്തുള്ള കരിമ്പയിലെ കോട്ടയില്‍ വീട്ടില്‍ നടന്നു. വിനീത് നായകനാകുന്ന ചിത്രത്തില്‍ മീരാനന്ദന്‍, ഈറീന, മാളവിക വെയ്ല്‍സ് എന്നിവരാണ് നായികമാര്‍. ചിത്ര വിശേഷങ്ങള്‍ സംവിധായകനും തിരക്കഥാകൃത്തുമായ കണ്ണന്‍ പെരുമുടിയൂര്‍ പങ്കുവെക്കുന്നു. ''20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയിലൂടെയാണ് ആട്ടക്കഥ എന്ന ചിത്രം വികസിക്കുന്നത്. രക്തബന്ധത്തിന്റെ പൊരുള്‍ തേടിയുള്ള യാത്ര. ഒരു പഴയ പ്രണയ കഥ. ദേശത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ക്കപ്പുറം നിന്ന് പ്രണയംകൊണ്ട് ലോകം കീഴടക്കാന്‍ കഴിയുമെന്ന സത്യം ചിത്രം അനാവരണം ചെയ്യുന്നു. കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. 'ചൊല്ലിയാട്ടം' എന്ന പേരില്‍ പുറത്തിറങ്ങിയ എന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ആ നോവല്‍ അബുദാബി ശക്തി അവാര്‍ഡ് നേടിയിട്ടുണ്ട്.കണ്ണന്‍ പെരുമുടിയൂര്‍ എന്ന നോവലിസ്റ്റ് എങ്ങനെയാണ് ഈ പുഴയും കടന്ന്, നക്ഷത്രത്താരാട്ട്, എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായി മാറിയത്...? എന്റെ ചൊല്ലിയാട്ടം എന്ന നോവല്‍ സിനിമയാക്കാന്‍ വേണ്ടി യാണ് ഞാന്‍ പത്ത് വര്‍ഷം മുന്‍പ് ലണ്ടനില്‍ നിന്ന് ഇവിടെ വന്നത്. ലണ്ടനിലെ ഒരു കമ്പനിയും എനിക്ക് ഒപ്പം ഉണ്ടായിരുന്നു. കമലിന്റെ സംവിധാനത്തില്‍ ഒരു ചിത്രം ഒരുക്കാനായിരുന്നു പ്ലാന്‍. പക്ഷേ, ഇവിടെ അന്ന് എന്തിന്റെയോ പേരില്‍ സിനിമാസമരം നടക്കുന്ന കാലം. അന്ന് ഞാന്‍ ഈ ചിത്രത്തിലെ നായികയാകാന്‍ ഒരു വിദേശിയായ പെണ്‍കുട്ടിയെ സെലക്ട് ചെയ്ത് ഇവിടെ കൊണ്ടുവന്നിരുന്നു. സമരം നീണ്ടു പോയപ്പോള്‍ എല്ലാ പ്ലാനിംഗും തെറ്റി. അങ്ങനെ 10 ദിവസം കൊണ്ട് ആ പ്രോജക്ട് മാറ്റിവെച്ച് 'ഈ പുഴയും കടന്ന്' ചെയ്തു. ചിത്രം സൂപ്പര്‍ ഹിറ്റായി. അതിനു ശേഷം നക്ഷത്രത്താരാട്ട് നിര്‍മ്മിച്ചു. അതിനു ശേഷം ഹരിശ്രീ ഫിലിംസ് എന്ന പേരില്‍ ഒരു വിതരണ കമ്പനി തുടങ്ങി. മഴവില്ല്, മാര്‍ക്ക് ആന്റണി, മഞ്ഞുകാലവും കഴിഞ്ഞ് എന്നീ ചിത്രങ്ങള്‍ വിതരണം ചെയ്തു. പക്ഷേ, അതൊന്നും കാര്യമായ ലാഭത്തിലേക്ക് എത്തിയില്ല. കുറെക്കാലം എല്ലാം വിട്ട് തിരിച്ചുപോയി വീണ്ടും സ്വപ്‌നസംരംഭവുമായി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിര്‍മ്മാതാവില്‍ നിന്ന് സംവിധായകനിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ച ഘടകം? വെറും ഫൈനാന്‍സറായ ഒരു പ്രൊഡ്യൂസറായിരുന്നില്ല ഞാന്‍. ഞങ്ങള്‍ ചെയ്ത ചിത്രങ്ങളുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ ഒപ്പം നിന്നിരുന്നു. അങ്ങനെ ഒരു സിനിമയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെയെല്ലാം ഞാന്‍ അടുത്തറിഞ്ഞു. ആ ധൈര്യം ഈ ചിത്രത്തിന്റെ സംവിധായകനാകാന്‍ എന്നെ പ്രേരിപ്പിച്ചു. അക്ഷരം അറിയുന്ന ഒരു നിര്‍മ്മാതാവായതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. രവീന്ദ്രന്‍- ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ ഗാനങ്ങള്‍ ഈ ചിത്രത്തിന് ഗുണം ചെയ്തിട്ടില്ലേ...? 4 വര്‍ഷംമുന്‍പാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. 6 പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്. അതിന്റെ ഇമ്പമാര്‍ന്ന ഈണങ്ങള്‍ ഈ ചിത്രത്തിലെ പ്ലസ് പോയിന്റാണ്. യേശുദാസ്, ചിത്ര, രാധികാതിലക്, വിജയ് യേശുദാസ്, എം.ജി.ശ്രീകുമാര്‍, ആശാ മേനോന്‍, ബിജു നാരായണന്‍, എന്നിവരാണ് ഗായകര്‍. എം.ഡി.രാജേന്ദ്രന്റെ ഒരു കവിതയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പ്ലാന്‍. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ചിത്രം- വിനീത് 'പ്രണയത്തിന്റെ നവ്യാനുഭൂതികളിലൂടെ കടന്നു പോകുന്ന ചിത്രമായിരിക്കും ആട്ടക്കഥ. പ്രമേയത്തിന്റെ സത്യസന്ധമായ ഒരു തലം ഉണ്ട്. അതാണ് എന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. മാത്രമല്ല ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും രവീന്ദ്രന്‍ മാഷും ചേര്‍ന്നാണ്. ഈ ട്രന്റില്‍ അത് സമ്മാനിക്കുന്ന ഒരു റിഫ്രഷ്‌മെന്റ് ഉണ്ട്. അത്തരം ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാന്‍ കണക്കാക്കുന്നു.' ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനീത് പറയുന്നു. ഈറീന ഫ്രം ജര്‍മ്മനി ആട്ടക്കഥയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിദേശിതാരമാണ് ഈറീന. ചിത്രത്തില്‍ ഫ്രാന്‍സുകാരിയായാണ് ഈറീന വേഷമിടുന്നത്. കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തി മലയാളിയെ പ്രണയിക്കുന്ന ഒരു കഥാപാത്രമായാണ് ഈറീന എത്തുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തി ഈറീന കഥകളി പഠിച്ചിരുന്നു. 'കേരളവും കഥകളിയും ഷൂട്ടിംഗും ഞാന്‍ ഒരുപോലെ എന്‍ജോയ് ചെയ്യുകയാണ്. ചിത്രത്തിലെ ടെക്‌നീഷ്യന്മാരുടെയും മറ്റ് താരങ്ങളുടെയും സപ്പോര്‍ട്ടാണ് എന്റെ ആത്മവിശ്വാസം' ഈറീന പറയുന്നു.

Isai movie stills
stills of movie Isai starring S J Surya, savitri etc

Devudu Chesina Manushulu gallery
Gallery of telugu movie Devudu Chesina Manushulu starring ravi teja, ileana etc

Ma cinema award
stills from Ma cinema award function

Simhasanam movie stills
Stills of movie Simhasanam starring prithviraj, vandana menon, saikumar etc

Banking hours pooja stills
stills of movie Banking hours starring anoop menon, megna raj

Lakshmi rai photos
Stills of actress Lakshmi Rai in song sequence