ജര്‍മന്‍ നടി സുസാന്‍ ലോതര്‍ അന്തരിച്ചു

 

27 Jul 2012

 

ബെര്‍ലിന്‍: 'ദ റീഡര്‍', 'ദ വൈറ്റ് റിബണ്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ജര്‍മന്‍ നടി സുസാന്‍ ലോതര്‍ (51) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. ജര്‍മനിയില്‍ തന്റെ തലമുറയിലെ ഏറ്റവും പ്രസിദ്ധയായ സ്വഭാവനടിയായിരുന്നു സുസാന്‍. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ മൈക്കല്‍ ഹനേകിന്റെ 'ഫണ്ണി ഗെയിംസ്', 'ദ പിയാനോ ടീച്ചര്‍', 'ദ വൈറ്റ് റിബണ്‍' എന്നീ സിനിമകളാണ് സുസാനെ അന്താരാഷ്ട്ര പ്രസിദ്ധയാക്കിയത്.

ആദ്യസിനിമയിലെ അഭിനയത്തിനുതന്നെ ജര്‍മനിയിലെ മികച്ചനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007-ല്‍ അന്തരിച്ച നടന്‍ ഉള്‍റിച്ച് മ്യൂഹെയാണ് ഭര്‍ത്താവ്. ഓസ്‌കര്‍ അവാര്‍ഡ് നേടിയ 'ദ ലൈവ്‌സ് ഓഫ് അദേഴ്‌സി'ല്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ടുമക്കളുണ്ട്.
Print
SocialTwist Tell-a-Friend