HOME | CONTENTS | CONTACT US
ഓര്‍മ്മകളെല്ലാം ചിതല്‍ പിടിക്കുന്നു എന്ന ഭയത്തിന്‍റെ ദശാസന്ധിയിലാണ് മുസഫര്‍ അഹമ്മദ് എന്ന മരുഭൂമി സഞ്ചാരി തന്‍റെ സ്മരണകള്‍ രചിക്കുന്നത്. ഓരോ മനുഷ്യനും ഓരോ ചരിത്രമുണ്ടെന്ന തിരിച്ചറിവും, കഴിഞ്ഞ കാലത്തെ എക്കാലത്തേക്കുമായി മറവിയിലേക്ക് അകപ്പെടുത്താന്‍ സാധിക്കില്ലെന്ന നിശ്ചയങ്ങളില്‍ നിന്നുമാണ് ഈ യാത്രികന്‍ തന്റെ സ്മരണകളിലേക്ക് ഒരു സഞ്ചാരം നടത്തുന്നത്. ജീവിതത്തിന്റെു പിന്നിട്ട വഴിയില്‍ നിന്ന്‍ തന്നെത്തന്നെ വീണ്ടെടുക്കാനുള്ള ഒരു സജ്ജീവ ശ്രമമാണ് 'മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ' എന്ന കൃതി. നാടുവിട്ട് അറേബ്യന്‍ ജീവിതത്തിന്‍റെ ഏകാന്തതയില്‍ നിന്ന് സ്വന്തം നാടിന്റെ സ്മരണകള്‍ രചിക്കുമ്പോള്‍ എഴുത്തുകാരനില്‍ ഉയര്‍ന്നു പൊന്തുന്ന നെടുവീര്‍പ്പുകള്‍ ഒരു പൊളളലായി നാമനുഭവിക്കുന്നു. "അകലങ്ങള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നു" എന്നത് എത്ര വലിയ സത്യം.
ചെറുപ്രായത്തില്‍ ഒരിയ്ക്കലും കാണാന്‍ കഴിയാതെപോയ വല്ല്യാപ്പയുടെ ഫോട്ടോ അദ്ദേഹം അന്വേഷിച്ചിറങ്ങിയപ്പോള്‍ നാം എത്തിപ്പെടുന്നത് 1921ലെ മലബാര്‍ കലാപത്തിലാണ്.
ഇവിടെ മുസഫര്‍ അഹമ്മദ് സ്വയം അന്വേഷിച്ചെത്തുന്നത് സ്വന്തം ഗ്രാമത്തിന്‍റേയും രാജ്യത്തിന്‍റേയും ചരിത്രത്തിലേക്കാണ്. ചെറുപ്രായത്തില്‍ ഒരിയ്ക്കലും കാണാന്‍ കഴിയാതെപോയ വല്ല്യാപ്പയുടെ ഫോട്ടോ അദ്ദേഹം അന്വേഷിച്ചിറങ്ങിയപ്പോള്‍ നാം എത്തിപ്പെടുന്നത് 1921ലെ മലബാര്‍ കലാപത്തിലാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ എല്ലാ നാട്ടുരാജ്യങ്ങളും ലയിക്കണമെന്ന നിര്‍ദ്ദേശം അനുസരിക്കാന്‍ ഹൈദ്രാബാദ് നിസാം വിസമ്മതിച്ചു. കലാപ സാധ്യതയുണ്ടെന്ന് തിരിച്ചരിഞ്ഞ സര്‍ക്കാര്‍ മലബാറിലെ മുസ്ലിം നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ചപ്പോള്‍ മുസഫറിന്‍റെ വല്ല്യാപ്പയും അതില്‍ ഉള്‍പ്പെട്ടിരുന്നു. വാതരോഗിയായ അദ്ദേഹം അവിടെ സിമന്‍റ് തറയില്‍ കിടന്ന് വാതം മൂര്‍ച്ഛിച്ച് അധികം താമസിയാതെ മരണമടഞ്ഞു. 1921ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് അദ്ദേഹത്തെ ബ്രിട്ടിഷ് കോടതി ദീര്‍ഘ കാലം ശിക്ഷിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക് നീണ്ടു പോകുന്ന കുറേ കയ് വഴികളിലൂടെ നാം കടന്നു പോകുന്നു. "ചരിത്രവും രാഷ്ട്രീയവും സാഹിത്യവും പത്രപ്രവര്‍ത്തനവുമെല്ലാം മനുഷ്യ മനസ്സിന്റെയും അതുവഴി മനുഷ്യചോദനകളുടെയും ഭരണഘടനയുടെ എഴുത്തും തിരുത്തിയെഴുത്തും പുനര്‍വായനയുമാണെന്ന് പില്‍ക്കാലത്ത് കാണെക്കാണെ ബോധ്യപ്പെടുത്തിയതും അന്ന് ബെല്ലാരി യാത്രയിലേക്ക് വെച്ച ചുവടുകളായിരുന്നു." എന്ന്‍ എഴുത്തുകാരന്‍ തിരിച്ചറിയുന്നുണ്ട്.

 

HOME | CONTENTS | CONTACT US

മലയാളിക്ക് അപരിചിതമായിരുന്ന അറബിക് സാഹിത്യവും സിനിമയും സംഗീതവും വേണ്ടുവോളം ആസ്വദിച്ച് അതിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ഇതില്‍ ശ്രദ്ധേയമാണ്.

അനുഭവങ്ങളിലേക്കും, അന്നത്തെ പത്ര-സാഹിത്യ പ്രവര്‍ത്തകരുമായുള്ള സൌഹൃദത്തിലേക്കും, ഫിക്ഷനെ വെല്ലുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ നിറഞ്ഞ കഥകള്‍ തേടിയുള്ള അലച്ചിലുകളിലേക്കും, കോഴിക്കോട്ടെ വ്യത്യസ്ത അനുഭവങ്ങളുടെ രാപ്പകലുകളിലേക്കും വായനക്കാര്‍ എത്തിച്ചേരുന്നു. 16mm പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒഡേസ്സ സിനിമാപ്രവര്‍ത്തനകാലത്തെ അനുഭവങ്ങളും ലോക ക്ലാസിക് സിനിമകളോടുള്ള എഴുത്തുകാരന്റെ അഗാധ പ്രണയവും മലയാള സമാന്തര സിനിമാ ആസ്വാദനത്തിന്‍റെ ചരിത്ര രേഖകൂടിയായി നിലകൊള്ളുന്നു. മലയാളിക്ക് അപരിചിതമായിരുന്ന അറബിക് സാഹിത്യവും സിനിമയും സംഗീതവും വേണ്ടുവോളം ആസ്വദിച്ച് അതിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ഇതില്‍ ശ്രദ്ധേയമാണ്. വൈക്കം മുഹമ്മദ് ബഷീറും നന്ദനാരും ദലൈലാമയും ഉസ്താദ് അല്ലാരാഖയുടെയും സാക്കിര്‍ ഹുസൈന്റെയും തബലകള്‍ റിപ്പയര്‍ ചെയ്യുന്ന മനുഷ്യനും നെല്‍സണ്‍ മണ്ടേലയ്ക്കൊപ്പം റോബിന്‍സണ്‍ ദ്വീപിലുണ്ടായിരുന്ന സഹതടവുകാരനും അറബ് സ്ത്രീ ജീവിതത്തിലെ സഹനത്തിന്റെയും പ്രതീക്ഷയുടെയും അക്ഷരമാലയായി മാറിയ ഗദ കാര്‍മിയും പലായനങ്ങളിലൂടെ സ്വന്തം നിഴലുകള്‍ നിരന്തരം തുടച്ചുമാറ്റുന്ന ഫലസ്തീനികളും കോഴിക്കോടന്‍ മെഹ്ഫില്‍ രാവുകളും ഫിലിം സൊസൈറ്റികളും മാര്‍ക്കേസിന്‍റെ മക്കോണ്ടയും ബെല്ലാരിയും ഫറോക്കും സൌദിഅറേബ്യയും ഈ പുസ്തകത്തിലൂടെ കടന്നു പോകുന്നു.

അറേബ്യന്‍ ജീവിതത്തിലെ വിചിത്രവും സങ്കീര്‍ണ്ണവുമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ കൃതിയില്‍ കടന്നുവരുന്നുണ്ട്. അല്‍ജൌഫ് മരുഭൂമിയില്‍ ഒരു നേപ്പാളി തൊഴിലാളിയെ മലമ്പാമ്പു വിഴുങ്ങുന്നതിനും പാമ്പിന്റെു വയര്‍ കീറി മൃതദേഹം പുറത്തെടുക്കുന്നതിന്നും എഴുത്തുകാരന്‍ സാക്ഷ്യം വഹിക്കുന്നു.

വെള്ളം-മരുഭൂമി എന്ന രൂപകം പഠിക്കാന്‍ രസമുള്ള വിഷയമായി തിരിച്ചറിഞ്ഞു കൊണ്ട് മരുഭൂമിയിലെ ജലസാന്നിധ്യം തേടി യാത്രകള്‍ ചെയ്യാന്‍ എഴുത്തുകാരന് പ്രേരണയായത്, വെള്ളത്തെചൊല്ലി അറബികള്‍ക്കിടയിലെ ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒരിക്കല്‍ നേരിട്ടു കാണാന്‍ ഇടയായതാണ്. വിശുദ്ധ മക്കയില്‍, മദീനയില്‍, ലൈലാമജ്നുവിലെ ലൈലയുടെ നാടായ ലൈലഅഫുലാജില്‍, ഗുഹാഭവനങ്ങളുടെ കേന്ദ്രമായ മതായിന്‍ സാലിഹില്‍്, മൂസാ നബി(മോസസ്) യുടെ യാത്രാപഥത്തില്‍ പെട്ട തബൂകില്‍, കടലും മരുഭൂമിയും ഒന്നിക്കുന്ന ചില മുനമ്പുകളില്‍, മാനുകളും മീനുകളും പറവകളും ഒന്നിച്ചു പാര്‍ക്കുന്ന ഫുര്‍സാബന്‍ ദീപസമൂഹത്തില്‍, വലുപ്പത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന റുബുല്‍ ഗാലി മരുഭൂമിയില്‍ ആഴ്ചകള്‍ നീണ്ട അതി ക്ലേശകരമായ യാത്രകള്‍ അങ്ങനെയങ്ങനെ വലിയ വൈവിധ്യത്തിലാണ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനത്തിലേക്കും, ശേഷം മാധ്യമം ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ

ഓര്‍മ്മകളെല്ലാം ചിതല്‍ പിടിക്കുന്നു എന്ന ഭയത്തിന്‍റെ ദശാസന്ധിയിലാണ് മുസഫര്‍ അഹമ്മദ് എന്ന മരുഭൂമി സഞ്ചാരി തന്‍റെ സ്മരണകള്‍ രചിക്കുന്നത്. ഓരോ മനുഷ്യനും ഓരോ ചരിത്രമുണ്ടെന്ന തിരിച്ചറിവും, കഴിഞ്ഞ കാലത്തെ എക്കാലത്തേക്കുമായി മറവിയിലേക്ക് അകപ്പെടുത്താന്‍ സാധിക്കില്ലെന്ന നിശ്ചയങ്ങളില്‍ നിന്നുമാണ് ഈ യാത്രികന്‍ തന്റെ സ്മരണകളിലേക്ക് ഒരു സഞ്ചാരം നടത്തുന്നത്. ജീവിതത്തിന്റെു പിന്നിട്ട വഴിയില്‍ നിന്ന്‍ തന്നെത്തന്നെ വീണ്ടെടുക്കാനുള്ള ഒരു സജ്ജീവ ശ്രമമാണ് 'മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ' എന്ന കൃതി. നാടുവിട്ട് അറേബ്യന്‍ ജീവിതത്തിന്‍റെ ഏകാന്തതയില്‍ നിന്ന് സ്വന്തം നാടിന്റെ സ്മരണകള്‍ രചിക്കുമ്പോള്‍ എഴുത്തുകാരനില്‍ ഉയര്‍ന്നു പൊന്തുന്ന നെടുവീര്‍പ്പുകള്‍ ഒരു പൊളളലായി നാമനുഭവിക്കുന്നു. "അകലങ്ങള്‍ ഹൃദയങ്ങളെ അടുപ്പിക്കുന്നു" എന്നത് എത്ര വലിയ സത്യം. സഞ്ചാരസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ ഈ പുതിയ പുസ്തകം മലയാളിയുടെ വായനാലോകത്തിലേക്ക് ഒരു നവ്യാനുഭവമായി മാറുന്നു.

സഞ്ചാര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ ഈ പുതിയ പുസ്തകം മലയാളിയുടെ വായനാ ലോകത്തിലേക്ക് ഒരു നവ്യാനുഭവമായി മാറുന്നു.
38
39
40
അഭിപ്രായങ്ങള്‍