Indiavision Live | Malayalam News Channel

ഒബാമയുടെ വിജയവും സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ കരുത്തും

വികെ ആദര്‍ശ്‌ | Published: November 10, 2012

അടുത്ത അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുത്തത് വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു, ഒപ്പം തന്നെ ഇത് പുതുതലമുറ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണന്ന് ഉറപ്പിക്കുന്ന തരത്തില്‍ പല സൂചനകളും നല്‍കുന്നുണ്ട് എന്ന് പറയാം. ഒബാമയും റോംനിയും ഇന്റര്‍നെറ്റ് സാധ്യതകള്‍ കാര്യമായി തന്നെ ഉപയോഗിച്ചിരുന്നു.

എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ‘ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേ’ യില്‍ ബരാക്ക് ഒബാമ ബഹുദൂരം മുന്നിലായിരുന്നു എന്ന് മാത്രം. കൂട്ടത്തില്‍ പറയട്ടെ ഇന്റര്‍നെറ്റിന് ‘ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ’ എന്ന് പേരിട്ടത് അമേരിക്കയുടെ തന്നെ മുന്‍ വൈസ് പ്രസിഡന്റും 2000 ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പക്ഷ സ്ഥാനാര്‍ത്ഥിയുമായിരുന്ന അല്‍ഗോറായിരുന്നു.

സാമൂഹിക മാധ്യമങ്ങള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെടുന്നത് പുതുമയുള്ള വാര്‍ത്തയല്ല എന്നതാണ് ചരിത്രം.

ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കാണങ്കില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഒരു പക്ഷെ അന്ന് ഉദിച്ചുയരുന്ന മറ്റൊരു മാധ്യമം ആകാം. നമുക്ക് റേഡിയോയില്‍ നിന്ന് തുടങ്ങാം. മുപ്പതുകളില്‍ ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍റ്റ് റേഡിയോ പ്രഭാഷണങ്ങളിലൂടെ നേരിട്ട് ജനങ്ങളുമായി സംസാരിച്ചാണ് സാമൂഹിക മാധ്യമം ഉപയോഗിച്ചത്. ഇത് പക്ഷെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രമല്ല. തന്റെ കാലയളവില്‍ മുപ്പതോളം പ്രഭാഷണങ്ങള്‍ റേഡിയോയിലൂടെ ഇദ്ദേഹം നടത്തി. എന്നാല്‍ ടെലിവിഷന്റെ കടന്ന് വരവാണ് ശരിക്കും ആശയവിനിമയ സാങ്കേതികവിദ്യ തിരഞ്ഞെടുപ്പ് പ്രചരണ ഉപാധിയുമായി ചേര്‍ന്ന് പോകുന്നതിന്റെ വര്‍ത്തമാനം തുടങ്ങുന്നത്.

ടെലിവിഷന്‍ തന്നെ പുതുമയായ സമയത്താണ്, ഒരു തീക്ഷണമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇത് നാടാടെ ഉപയോഗിച്ചത്.

അത് കൊണ്ട് തന്നെ അന്നത്തെ നവ മാധ്യമത്തിന്റെ കൌതുകം വീക്ഷിക്കാനെത്തിയ കാണികളായിരുന്നു അധികം. ഒപ്പം തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതിനെ കുറിച്ച് ഒരു മുന്‍ധാരണയും ഉണ്ടായിരിക്കണമല്ലോ. എന്ന് വച്ചാല്‍ ഇതിന്റെ സങ്കേതം അറിഞ്ഞില്ലെങ്കില്‍ അടിപതറാന്‍ ഉള്ള സാധ്യത ഉണ്ട്. സമകാലീന അവസ്ഥയിലെക്ക് എടുത്ത് പറഞ്ഞാല്‍ ട്വിറ്റര്‍ നിര്‍ണായകമാകുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ ട്വിറ്റണം എന്ന് അല്പമാത്ര വിവരം മാത്രമുള്ള ഒരു സ്ഥാനാര്‍ത്ഥിയും നേരേ എതിര്‍വശത്ത് ട്വിറ്ററില്‍ ശശിതരൂരിനെ പൊലെ വാഗ്വഴക്കം ഉള്ള എതിരാളിയും തമ്മില്‍ ഏറ്റുമുട്ടിയാലോ? അതെ ഇത്തവണ അത് തന്നെയാണ് സംഭവിച്ചത് എന്ന് പറയാം. ഒബാമയില്‍ നിന്ന് ദിനം പ്രതി ശരാശരി 29 ട്വിറ്റുകള്‍ പുറത്തേക്ക് എത്തിക്കൊണ്ടിരുന്നു, റോംനിയുടേ സംഭാവനയാകട്ടെ കേവലം 1 ഉം.

Pages: 1 2 3 4

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

Madani Special Page

Recent Videos

Recent Photos

show bar