രജതത്തിളക്കം

എസ്. ജെന്‍സി

 

posted on:

23 Mar 2013


പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ രാധാകൃഷ്ണന്റെ മനസ്സ് നിറയെ സിനിമയായിരുന്നു. ആ അത്ഭുതലോകത്തിന്റെ ഏതെങ്കിലും മേഖലയില്‍ എത്തിപ്പെടണം... ലോകം അറിയപ്പെടുന്ന ഒരാളാകണം... അതെങ്ങനെ സാധ്യമാകുമെന്ന് മാത്രം ആ ചെറുപ്പക്കാരന് ഒരറിവുമുണ്ടായിരുന്നില്ല.

ആഗ്രഹം മനസ്സില്‍ ഒതുക്കിവച്ചുകൊണ്ട് എന്‍ജിനീയറിങ് പഠിക്കാന്‍ ചേര്‍ന്നു. പക്ഷേ, പഠനത്തിന്റെ അവസാന വര്‍ഷമായപ്പോഴേക്കും ചലച്ചിത്രലോകം വീണ്ടും മനസ്സില്‍ കയറിക്കൂടി. ഇതിനിടെ പരിചയപ്പെട്ട, ഒരേ ആഗ്രഹവുമായി നടക്കുന്ന രണ്ട് സുഹൃത്തുക്കളെയും ഒപ്പം കിട്ടി രാധാകൃഷ്ണന്. അന്ന് സുഹൃത്തുക്കള്‍ക്കൊപ്പം എസ്. രാധാകൃഷ്ണന്‍ എന്ന എന്‍ജിനീയറിങ്കാരന്‍ ചെന്നൈ, കോടമ്പാക്കം വഴി പുണെയിലൂടെ ആരംഭിച്ച യാത്ര ഇന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ എത്തി നില്‍ക്കയാണ്.

'അന്നയും റസൂലും' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ശബ്ദലേഖനത്തിന് രജതകമലം നേടിയിരിക്കുകയാണ് ചോറ്റാനിക്കര വട്ടുക്കുന്നം സ്വദേശി എസ്. രാധാകൃഷ്ണന്‍.

സിനിമയിലേക്കുള്ള വഴി

കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമാലോകത്തേക്ക് തന്നെ ശ്രദ്ധ തിരിയുകയായിരുന്നു. അന്ന് സുഹൃത്തുക്കളായ അപ്പുവിനും വിജയിനുമൊപ്പം ചെന്നൈയിലേക്ക് യാത്രതിരിച്ചു. അവിടെ വച്ചാണ് സംഗീത സംവിധായകന്‍ ദീപക് ദേവിനെ പരിചയപ്പെടുന്നത്. അദ്ദേഹം വഴി ഉണ്ണി മേനോന്റെ ചെന്നൈയിലുള്ള സൗണ്ട് ഓഫ് മ്യൂസിക്കല്‍ സ്റ്റുഡിയോയില്‍ എട്ടുമാസം ട്രെയിനിയായി ജോലിനോക്കി. ഈ സമയത്താണ് മ്യൂസിക് ഇന്‍ഡസ്ട്രിയെ അടുത്തറിയുന്നതും സംഗീത രംഗത്തുള്ള കൂടുതല്‍ ആളുകളെ പരിചയപ്പെടുന്നതും.

പിന്നെ, പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓഡിയോ ഗ്രാഫി പഠിക്കുന്നതിനായി ചേര്‍ന്നു. അവിടെ അധ്യാപകനായിരുന്നു ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടി. പഠിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ ചെയ്യാന്‍ ലഭിച്ചിരുന്നു. 'അകം' ആണ് ആദ്യ ചിത്രം. സൗണ്ട് ഡിസൈനര്‍ റൂബിന്‍ വഴിയായിരുന്നു എനിക്ക് ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്. പഴയകാലത്തെ 'യക്ഷി' എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ശാലിനി ഉഷ നായര്‍ സംവിധാനം ചെയ്ത 'അകം'. ലൊക്കേഷന്‍ ശബ്ദലേഖനമായിരുന്നു അകത്തിലും ഉപയോഗിച്ചത്.

അകത്തില്‍ അഭിനയിച്ച പ്രകാശ് ബാരെ നിര്‍മിച്ച 'പാപ്പിലിയോ ബുദ്ധ' യാണ് രണ്ടാമത്തെ ചിത്രം. അടുത്ത ചിത്രം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത 'ഈ അടുത്ത കാലത്ത്' ആയിരുന്നു. എന്നാല്‍, ചിത്രത്തിന് ലൊക്കേഷന്‍ ശബ്ദലേഖനം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടിങ് കഴിഞ്ഞശേഷമായിരുന്നു ചിത്രത്തിലേക്ക് വിളിക്കുന്നത്.

അന്നയും റസൂലും?

''പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എന്റെ സീനിയറായിരുന്നു രാജീവ് രവി. അദ്ദേഹം ഒരു ചിത്രം എടുക്കുന്നുവെന്നറിഞ്ഞ് ഞാന്‍ വിളിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്യണമെന്നത് ഒരാഗ്രഹമായിരുന്നു. ചിത്രത്തെക്കുറിച്ച് കുറെയധികം സംസാരിച്ചെങ്കിലും അതിന്റെ ടെക്‌നിക്കല്‍ വശങ്ങളെക്കുറിച്ചൊന്നും ആസമയം പറഞ്ഞിരുന്നില്ല. ഫോണ്‍ വച്ചശേഷം രാജീവേട്ടന്‍ തിരികെ വിളിച്ച് എന്നോട് പറയുകയായിരുന്നു അന്നയും റസൂലിലും ലൈവ് റെക്കോഡിങ് നടത്താം എന്ന്.

ഷൂട്ടിംഗ് അനുഭവങ്ങള്‍?

ചിത്രത്തിലെ ടെക്‌നിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരെല്ലാം വളരെ സീനിയറായിട്ടുള്ളവരായിരുന്നു.
 1 2 NEXT 
Print
SocialTwist Tell-a-Friend