അബ്ദുല്‍ഹമീദ് ബംഗ്ലാദേശ് പ്രസിഡന്‍റ്

Published on  23 Apr 2013
ധാക്ക: പാര്‍ലമെന്‍റ് സ്പീക്കറായിരുന്ന അബ്ദുല്‍ഹമീദി(69)നെ ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്‍റായി എതിരില്ലാതെ തിരഞ്ഞെടുത്തു. മാര്‍ച്ച് 20ന് പ്രസിഡന്‍റ് സില്ലുര്‍ റഹ്മാന്‍ അന്തരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബംഗ്ലാദേശിന്റെ ഇരുപതാമത് പ്രസിഡന്‍റാണ് അബ്ദുല്‍ ഹമീദ്. ഭരണത്തിലിരിക്കുന്ന അവാമി ലീഗ് പാര്‍ട്ടി ഞായറാഴ്ച ഹമീദിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഐകകണേ്ഠ്യന നിര്‍ദേശിച്ചിരുന്നു. പ്രസിഡന്‍റ് സില്ലുര്‍ റഹ്മാന്‍ രോഗശയ്യയിലായതിനെത്തുടര്‍ന്ന് മാര്‍ച്ച് 14 മുതല്‍ പ്രസിഡന്‍റിന്റെ ചുമതല താത്കാലികമായി വഹിച്ചിരുന്നത് അബ്ദുല്‍ഹമീദാണ്. രണ്ടുവട്ടം സ്പീക്കര്‍ പദവി അലങ്കരിച്ചിട്ടുള്ള അബ്ദുല്‍ഹമീദ് 1986 മുതല്‍ നാലുതവണ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.