വാര്‍ത്തകള്‍ വിശദമായി

ആരാണ് ബ്ലാക്ക് മാന്‍ ?

പുനലൂര്‍ : ആരാണ് ബ്ലാക്ക് മാന്‍ ?  അയാളുടെ ഉദ്ദേശം എന്ത് ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ബ്ലാക്ക്മാനെ കണ്ടവരും ആക്രമണത്തിന് ഇരയായവരും ഇല്ല. എന്നാലും കിഴക്കന്‍ മേഖല കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്ലാക്കമാന്‍ ഭീതിയിലാണ്. രാത്രിയില്‍ ആളുകളെ ( പ്രത്യേകിച്ച് സ്ത്രീകളെ ) ആക്രമിക്കുന്ന ബ്ലക്ക്മാന്‍ സംഘമുണ്ടെന്നാണ് പ്രചാരം. വായ്‌മൊഴിയായി വന്ന ഇത്തരം വാര്‍ത്തകളുടെ ഉറവിടം ഏതാണെന്നും ആര്‍ക്കും അറിയില്ല.
 
പൊടിപ്പും തൊങ്ങലും വെച്ച ബ്ലാക്ക്മാന്‍ കഥകള്‍ ഇപ്പോള്‍ കാട്ടുതീ പോലെ പ്രചരിക്കുന്നുണ്ട്. ബ്ലാക്ക്മാനെ പിടികൂടാനായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ് ചെറുപ്പക്കാര്‍. ബ്ലാക്ക്മാനു വേണ്ടിയുള്ള തെരച്ചിലില്‍ ചടയമംഗലത്തുനിന്നും ഒരു മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞതാണ് വലിയ കാര്യം. ശനിയാഴ്ച രാത്രി പോരേടം ഭാഗത്തുനിന്നാണ് റോയ് എബ്രഹാം എന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ ജില്ലയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
 
ബ്ലാക്ക്മാനെക്കുറിച്ചുള്ള യാതൊരു പരാതിയും ഇതുവരെ ഒരു പോലീസ് സ്‌റ്റേഷനിലും ലഭിച്ചിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള നുണ പ്രചരണം മാത്രമാണ് ബ്ലാക്ക്മാനെന്നാണ് അധികൃതരുടെ അഭിപ്രായം. ഇത് ഒരു പരിധി വരെ സത്യമാകാനും വഴിയുണ്ട്. കാരണം ബ്ലാക്ക്മാനെ പേടിച്ച് രാത്രി ആളുകള്‍ പുറത്തിറങ്ങാത്തതിനാല്‍ സാമുഹിക വിരുദ്ധര്‍ക്ക് സൈ്വര്യ വിഹാരം നടത്താന്‍ കഴിയും. ഇത്തരം കഥകള്‍ നാട്ടുകാരില്‍ ഭയപ്പാടുണ്ടാക്കുമ്പോള്‍ അതിന്റെ മറവില്‍ മോഷണം നടത്തുന്ന സംഘങ്ങളും വ്യാപകമാവുന്നുണ്ട്.
 
 

Other News

കബനിയുടേയും വയനാടിന്റെയും സുരക്ഷയ്ക്ക് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരിസ്ഥിതി സംരക്ഷണ യാത്ര

കല്‍പറ്റ : കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും വയനാടിനെ മരുഭൂവാക്കുമ്പോള്‍ കബനിയുടെ തീരത്തിലൂടെ വയനാട് പ്രകൃതി സംരക്ഷണ സമിതി വയനാട് സംരക്ഷണ പദയാത്ര നടത്തി. വയനാട് സര്‍വ്വനാശത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. വരള്‍ച്ചയും ജലക്ഷാമവും അതീവരൂക്ഷമാണ് കാര്‍ഷിക മേഖലയുടെ വിനാശം ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞു. 20 ല്‍ താഴെ ഡിഗ്രി ചൂടായിരുന്ന വയനാട്ടില്‍ ഇപ്പോഴത് 32 ഉം കഴിഞ്ഞു. മഞ്ഞും കുളിരും വഴിമാറി. കരി

ചക്ക കൊണ്ടൊരു ഈസ്റ്റര്‍ വിരുന്ന്

തൃശൂര്‍ : പൂരത്തിന്റെ നാടായ തൃശൂരില്‍ ചക്ക കൊണ്ടൊരു രുചിപൂരം. തൃശൂര്‍ പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ വയനാട് രുചി കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഈസ്റ്റര്‍ ജാക്ക് ഫ്രൂട്ട് ഫീസ്റ്റ് എന്ന പേരില്‍ രുചിപൂരം ഒരുക്കിയത്. ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ക്കായി നടന്ന ചക്ക ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന്റെ പഠിതാക്കളാണ് നോണ്‍വെജ് ശൈലിയില്‍ പാചകം ചെയ്ത ഈസ്റ്റര്‍ വിഭവങ്ങളൊരുക്കിയത്. അമേരിക്കയിലും

നാഗ്പൂരിലെ മധുരനാരങ്ങാകാലം

നാഗ്പൂര്‍ : മധുരനാരങ്ങയുടെ നാട്ടില്‍ വിളവെടുപ്പ് കാലം തീരുമ്പോള്‍ നാരങ്ങാ രുചിയിലെ പുളിയും മധുരവും മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ കര്‍ഷകരുടെ മനസ്സില്‍ പെയ്തിറങ്ങി. നല്ല വിളവും നല്ല വിലയും ലഭിച്ചാല്‍ ഏത് കര്‍ഷകന്റെ മനസ്സിലാണ് ആഹ്ലാദം നിറയാതിരിക്കുന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ നാഗ്പൂര്‍ , യവത്മാര്‍ , ചന്ദാപൂര്‍ ജില്ലകളിലാണ് പ്രധാനമായും മധുരനാരങ്ങാ വിളയുന്നത്. കാര്‍ഷിക പ്രതിസന്ധികള്‍ സൃഷ്ടിച്ച ആഘാ

കൊച്ചി ബിനാലെയില്‍ നിന്ന് കലാസൃഷ്ടികള്‍ തിരിച്ചിറങ്ങുന്നു; പലതും മറ്റ് പ്രദര്‍ശനങ്ങളിലേക്ക്‌

കൊച്ചി : കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് കൊടിയിറങ്ങിയെങ്കിലും ബിനാലെ നടന്ന വേദികളിലെല്ലാം ഊര്‍ജ്ജസ്വലരായി തങ്ങളുടെ കര്‍ത്തവ്യത്തിലേക്ക് വീണ്ടും സജീവമാകുകയാണ് സംഘാടകരും വോളന്റിയര്‍മാരുമെല്ലാം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ കലാകാരന്മാര്‍ ബിനാലെയ്ക്കു വേണ്ടി സ്ഥാപിച്ച കലാസൃഷ്ടികള്‍ അഴിച്ച് തിരിച്ചയക്കുകയെന്നത് കുറഞ്ഞത് ഒരുമാസമെങ്കിലും സമയമെടുക്കുന്ന പ്രവൃത്തിയാണ്. കൊച്ചി-മുസ്സിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ഒരുപിടി കലാസൃ

പ്രതിമ നശിപ്പിച്ചവരെ പിടികൂടണം: സിപിഐ എം

മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ പൂര്‍വ്വ വിദ്യാഥിയായിരുന്ന സാഹിത്യകാരന്‍ ഒ.വി. വിജയന്റെപ്രതിമ നശിപ്പിച്ചവരെ പിടികൂടണമെന്നും പുനര്‍നിര്‍മ്മിക്കാന്‍ സത്വരനടപടികള്‍ സ്വീകരിണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പ്രതിമ തകര്‍ത്തത് അത

പപ്പയെ കാണാന്‍ പിസി ജോര്‍ജ്ജ് തടസം നില്‍ക്കുന്നു : ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി

തിരുവനന്തപുരം : തന്റെ പപ്പയെ കാണാന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് തടസം നില്‍കുന്നതായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി. ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ശ്രീലക്ഷ്മി തന്റെ അച്ഛനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. തനിക്ക് അവരുടെ സ്വത്ത

യൂറോപ്പില്‍ ചക്ക ഡമ്മി മീറ്റായി ജനപ്രീതി നേടുന്നു

ലോകത്തെ തന്നെ ഏറ്റവും വലിയ ജൈവ പഴമായ ചക്ക ഡമ്മി മീറ്റായി (പകരക്കാരന്‍) തീന്‍ മേശകളിലെ വന്‍ ഹിറ്റായി മാറുന്നതായാണ് പശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പോഷകസമൃദ്ധവും ആരോഗ്യദായകവുമായ ചക്ക സുരക്ഷിതമായ പച്ചക്കറിയായി ഇന്ന് പശ്ചാത്യരാജ്യങ്ങളില്‍ വന്‍ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് ഷാനുമായുള്ള ലോകം ചുറ്റലിനിടയിലാണ് അമേരിക്കയി

ഇസ്ളാമിക് വയലിന്‍സ്- ബിനാലെയില്‍ സംഗീതത്തിന്റെ ശാന്തവിന്യാസവുമായി ഇബ്രാഹിം ഖുറേഷി

കൊച്ചി : "ഇസ്‌ളാമിക് വയലിന്‍സ്" എന്നു കേള്‍ക്കുമ്പോള്‍ അതിലെ ഒരു സ്വരത്തിന്റെ മാറ്റം ആരിലും സംശയമുണ്ടാക്കാം, ലോകമെങ്ങും ഒരു സമുദായത്തിനുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റത്തെ ഇവിടെയും സാധൂകരിക്കുകയാണോ എന്ന്. പക്ഷെ, കൊച്ചിമുസ്സിരിസ് ബിനാലെയില്‍ "ഇസ്‌ളാമിക്

ആണവനിലയത്തില്‍ നിന്നും രക്ഷിക്കണമേ : ആറ്റുകാലമ്മയ്ക്ക് കൂടംകുളത്തുകാരുടെ പൊങ്കാല

തിരുവനന്തപുരം : അഭീഷ്ഠവരദായിനിയായ ആറ്റുകാല്‍ അമ്മയുടെ മുന്‍പില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുന്ന ചടങ്ങ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ അനുഷ്ഠാനമായാണ് അറിയപ്പെടുന്നത്. ഇക്കുറി കേരള തലസ്ഥാനത്തുനിന്നും ഏറെ അകലെയല്ലാത്ത തമിഴ്‌നാട്ടിലെ ഇടിന്തങ്കരയില്‍

8.2 ശതമാനം അമേരിക്കന്‍ ഇന്ത്യക്കാരും ദാരിദ്ര്യരേഖക്കു താഴെ

അമേരിക്കയിലെ 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ 8.2 ശതമാനം പേരും ദാരിദ്ര്യരേഖക്കു താഴെയാണെന്ന് യുഎസിലെ ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ 4.27 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെയാണ്. അമേ

കോഹിന്നൂര്‍ രത്‌നം ഇന്ത്യയ്ക്ക് മടക്കി നല്‍കില്ല : ഡേവിഡ് കാമറൂണ്‍

അമൃത്‌സര്‍: കോളനിവാഴ്ചയുടെ കാലത്ത് ഇന്ത്യയില്‍ നിന്ന് ബ്രട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയ കൊഹിനൂര്‍ രത്‌നം മടക്കി നല്‍കാനാകില്ലെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഡേവിഡ് കാമറ

40 ശതമാനം പച്ചക്കറികളും മാലിന്യ കൊട്ടയിലേക്ക്

സ്റ്റോറേജ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം എല്ലാ വര്‍ഷവും പച്ചക്കറി ഉല്‍പ്പാദനത്തിന്റെ 30-40 ശതമാനവും മാലിന്യ കൊട്ടയിലേക്കാണ് തള്ളുന്നത്. ഇത് മൂലം കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും നഷ്ടം നേരിടേണ്ടി വരികയും പച്ചക്കറി വില കൂടുകയും ചെയ്തു. ഇന്ന് ലോകത്ത്