ജയമോഹന്റെ 'നൂറു സിംഹാസനങ്ങള്‍' പുറത്തിറങ്ങി

Posted on: 23 Jul 2013



കോഴിക്കോട്: തമിഴ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജയമോഹന്‍ എഴുതിയ 'നൂറുസിംഹാസനങ്ങള്‍' എന്ന മലയാള നോവല്‍ പുസ്തകരൂപത്തില്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കി.

തെരുവിലെ എച്ചില്‍ക്കൂനകളില്‍നിന്ന് ഐ.എ.എസ്. ഓഫീസറായി ഉയരുന്ന ധര്‍മപാലന്‍ എന്ന നായാടിയുടെ ജീവിതത്തിലൂടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും അധികാരമെന്ന മാരകശക്തിയെയും തുറന്നു കാണിക്കുകയാണ് ജയമോഹന്‍.

'ജീവിതത്തിലെ കഠിനമായ പരീക്ഷകള്‍ കഠിനമായിത്തന്നെ മറികടന്ന, ഒരു ഐ.എ.എസ്. ഓഫീസര്‍ ജയമോഹനനോട് പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണിത്' എന്ന് അവതാരികയില്‍ കല്പറ്റ നാരായണന്‍ എഴുതുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/