ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

ചെറുകാവ്‌ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം കൊണ്ടോട്ടി എം എല്‍ എ, കെ.മുഹമ്മദുണ്ണി ഹാജി 23.03.2013-നു നിര്‍വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന്‍ പദ്ധതി വിശദീകരിച്ചു.

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

ചെറുകാവ്‌ ഗ്രാമപഞ്ചായത്തിലെ 1971 മുതലുള്ള ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍നെറ്റ് വഴി ലോകത്തിന്റെ ഏത്‌ കോണില്‍ നിന്നും പൊതു ജനങ്ങള്‍ക്ക്‌ ലഭ്യമാകുന്ന തരത്തില്‍ ചെറുകാവ്‌ ഗ്രാമപഞ്ചായത്തിലെ 2012-13 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി IKM-ന്റെ സാങ്കേതിക സഹായത്തോടെ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ പ്രഖ്യാപനവും വെബ്‌സൈറ്റ് വഴിയുള്ള ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണവും 2013 മാര്‍ച്ച്‌ 23 ഉച്ചയ്ക്ക് 2.30 ന് ചെറുകാവ്‌ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ വെച്ച് ബഹു. കൊണ്ടോട്ടി എം എല്‍ എ, ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി നിര്‍വ്വഹിക്കുന്നു.

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »