സാഹിത്യത്തിനുള്ള യുവപ്രതിഭാ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്
On 8 Jan, 2014 At 02:53 PM | Categorized As Awards, Literature

Arshad-batheri.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്. വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏഴ് യുവ പ്രതിഭകള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഇതില്‍ സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് അര്‍ഷാദ് ബത്തേരിക്ക് പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

1975 ജനുവരി 1-ന് സുല്‍ത്താന്‍ ബത്തേരിയിലെ പള്ളിക്കണ്ടിയിലാണ് അര്‍ഷാദ് ബത്തേരി ജനിച്ചത്. ആദ്യ കഥാസമാഹാരമായ ‘മരിച്ചവര്‍ക്കുള്ള കുപ്പായം‘ 2004-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. കഥകള്‍ തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡി സി ബുക്‌സ് 2010-ല്‍ പുറത്തിറക്കിയ ഭൂമിയോളം ജിവിതമാണ് മറ്റൊരു കഥാസമാഹാരം. വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനില്‍ പബ്ലിക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.

തൃശൂര്‍ കിള്ളിമംഗലം സ്വദേശി സുരേഷ് കാളിയത്ത് (കലാരംഗം), ദേശീയ ബാഡ്മിന്റന്‍ താരം വി ദിജു (കായികരംഗം), മാനന്തവാടി ആര്യാപള്ളി വീട്ടില്‍ ഡിഗോള്‍ തോമസ് (കൃഷി), ഇന്ത്യാവിഷന്‍ കൊച്ചി ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജ് (മാധ്യമരംഗം), തൃശൂര്‍ തെക്കിനിയില്‍ വീട്ടില്‍ വിനോദ് നമ്പ്യാര്‍ (സാമൂഹിക പ്രവര്‍ത്തനം), മലപ്പുറം പോളശേരി വീട്ടില്‍ സി എച്ച് മുഹമ്മദ് ഗദ്ദാഫി (സംരംഭകത്വം) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍ . ഇതിന് പുറമേ മികച്ച പ്രവര്‍ത്തനം മുന്‍ നിര്‍ത്തി മലപ്പുറം ആലുക്കാപറമ്പ് ലക്കിസ്റ്റാര്‍ ക്ലബ്ബിനും പുരസ്‌കാരം ഉണ്ട്.

ജനുവരി 12ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Summary in English:

Arshad Bathery Wins Swami Vivekananda Award

Arshad Bathery wins State Youth Welfare Board’s Swami Vivekananda Award. The award is bestowed to the youths for their contribution in seven fields. Bathery received the award for his contribution in the field of literature. The award comprise of Rs. 50,000/- and citation. Born on January 1, 1975 at Sultan Bathery, his first story collection Marichavarkulla Kuppayam was released in 2004 by DC Books. The stories were translated into Tamil and Kannada languages too. DC Books has also published his book Bhumiyolam Jeevitham in 2010. The award will be handed over by January 12 in Kottayam by Chief Minister Oommen Chandy.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>



2 + 6 =