12:30:26
10 Mar 2014
Monday
Facebook
Google Plus
Twitter
Rssfeed

കടല്‍ക്കൊല കേസ്: ഇറ്റലി സ്ഥാനപതിയെ തിരിച്ചുവിളിച്ചു

കടല്‍ക്കൊല കേസ്: ഇറ്റലി സ്ഥാനപതിയെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളോട് അമര്‍ഷം പ്രകടിപ്പിച്ച് ഡല്‍ഹിയില്‍ നിന്ന് സ്വന്തം സ്ഥാനപതി ഡാനിയല്‍ മാന്‍സീനിയെ ഇറ്റലി തിരിച്ചുവിളിച്ചു. കൂടിയാലോചന നടത്താനെന്ന പേരിലാണ് അംബാസഡറെ റോമിലേക്ക് വിളിച്ചത്.
കടല്‍ക്കൊലക്കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരെ അന്താരാഷ്ട്ര ഭീകരവിരുദ്ധ നിയമമായ ‘സുവ’യിലെ വ്യവസ്ഥ ചുമത്തി വിചാരണ ചെയ്യില്ളെന്ന ഉറപ്പ് ലഭിക്കാന്‍ വൈകുന്നതിലെ പ്രതിഷേധമാണ് ഇറ്റലി പ്രകടിപ്പിച്ചത്.
കടല്‍ക്കൊലക്കേസില്‍ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോവുകയാണ് ഇന്ത്യന്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഇറ്റലിയുടെ വിദേശമന്ത്രി എമ്മ ബോണിനോ റോമില്‍ പറഞ്ഞു. കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരുടെ കാര്യത്തില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ ഈ മാസം 24ലേക്ക് വെച്ചിരിക്കുകയാണ്. നാവികരെ ഏറ്റവും പെട്ടെന്ന് നാട്ടിലത്തെിക്കാനാണ് ഇറ്റലി ആഗ്രഹിക്കുന്നതെന്ന് എമ്മ ബോണിനോ പറഞ്ഞു. വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയുടെ ഭാഗത്ത് ‘കഴിവുകേട്’ പ്രകടമാണെന്നും ഇറ്റലി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തിനനുസൃതമായി ഒരു പരമാധികാര രാഷ്ട്രത്തിനുള്ള അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തും.
ഇറ്റലിയിലെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി. ഇത് ഒഴിവാക്കാനാകാത്തതാണെന്നും ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു.
അംബാസഡറെ റോമിലേക്ക് വിളിപ്പിക്കുന്ന കാര്യം ഇന്ത്യയെ അറിയിച്ചിട്ടില്ളെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കൂടിയാലോചനക്കാണ് അംബാസഡറെ ഇറ്റലി വിളിക്കുന്നതെങ്കില്‍, അങ്ങനെ അറിയിക്കേണ്ടതുമില്ളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus