Wednesday, February 26, 2014   9:34 PM IST
Vaartha BlogRSS
Loading
ആഭിചാരം; സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
Published : Saturday, June 08, 2013
|
  
Text Size
ദുബായ്

തൊഴിലുടമയ്ക്കെതിരേ ആഭിചാര ക്രിയയ്ക്കൊരുങ്ങിയ ഇന്ത്യക്കാരനെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച 33കാരന്‍ പെട്ടെന്നു സമ്പന്നനാകാനാണ് മന്ത്രവാദത്തിനു ശ്രമിച്ചതെന്നു മൊഴി നല്‍കി. എന്നാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഇന്ത്യയില്‍നിന്ന് ഇയാള്‍ക്ക് തപാല്‍ മാര്‍ഗം വന്ന കവറാണ് സംശയത്തിനിടവച്ചത്. തപാല്‍ കവറില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് പോസ്റ്റ്മാന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണോദ്യോഗസ്ഥര്‍ തപാല്‍ പൊട്ടിച്ചപ്പോള്‍ അപരിചിതമായ ഭാഷയില്‍ ഏതാനും കുറിപ്പുകള്‍ കണ്ടെത്തി. പിന്നീട് യുവാവിനെ വിളിപ്പിച്ച് കാര്യമന്വേഷിക്കുകയായിരുന്നു.

ആഭ്യചാരവും മന്ത്രവാദവും സൗദിയിലെ ശരീയത്ത് നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണ്. അന്വേഷണം പൂര്‍മാകുന്നതുവരെ യുവാവിനെ പൊലീസ് കസ്റ്റഡയില്‍ വച്ചിരിക്കുകയാണ്.

Rate This News :
Latest News