12:30:26
06 Apr 2014
Sunday
Facebook
Google Plus
Twitter
Rssfeed

സൂര്യനെല്ലി: ജേക്കബ് സ്റ്റീഫനടക്കം 15പേര്‍ക്ക് ഏഴ് വര്‍ഷം തടവ്

കൊച്ചി: കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസില്‍ പത്താം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ കോട്ടയം അമയന്നൂര്‍ ജേക്കബ് സ്റ്റീഫനടക്കം 15പേര്‍ക്ക് ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. അഞ്ചാംപ്രതി ചെറിയാച്ചന്‍ എന്ന ചെറിയാന്‍, ഏഴാംപ്രതി ജോസ്, ഒമ്പതാം പ്രതി രാജന്‍ എന്ന രാജേന്ദ്രന്‍ നായര്‍, 12ാം പ്രതി സതി എന്ന സതീശന്‍, 16ാം പ്രതി തുളസി എന്ന തുളസീധരന്‍, 20ാം പ്രതി ബാബു എന്ന ശ്രീകുമാര്‍, 21ാം പ്രതി മോട്ടോര്‍ സണ്ണി എന്ന സണ്ണി ജോര്‍ജ്, 22ാം പ്രതി ജിജി, 25ാം പ്രതി സാബു, 30ാം പ്രതി അഷ്റഫ്, 33ാം പ്രതി ജിമ്മി എന്ന ഷാജി, 34ാം പ്രതി അനി എന്ന അനില്‍, 35ാം പ്രതി ബാബു മാത്യു, 37ാം പ്രതി കെ. തങ്കപ്പന്‍ എന്നിവര്‍ക്കും ഇതേ ശിക്ഷതന്നെ കിട്ടി . കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഏഴുപേരുടെ ശിക്ഷ റദ്ദാക്കിയത്. കീഴ്കോടതി 13 വര്‍ഷം തടവിനും 15000 രൂപ പിഴക്കും ശിക്ഷിച്ച 17ാം പ്രതി അയ്യാവു എന്ന മോഹനന്‍, 11 വര്‍ഷം തടവിനും 15000 രൂപ പിഴക്കും ശിക്ഷിച്ച 24ാം പ്രതി ബേബി എന്ന ജോസഫ്, 28ാം പ്രതി ജോര്‍ജെന്ന ജോര്‍ജ്കുട്ടി, 31ാം പ്രതി ബാജി എന്ന ആന്‍റണി, ഒമ്പതുവര്‍ഷവും 10000 രൂപ പിഴയും ശിക്ഷിച്ച 18ാം പ്രതി രാജഗോപാലന്‍ നായര്‍, നാലുവര്‍ഷം തടവും 10000 രൂപ പിഴക്കും ശിക്ഷിച്ച 38ാം പ്രതി അമ്മിണി എന്ന മേരി, 39ാം പ്രതി വിലാസിനി എന്നിവരെയാണ് വെറുതെവിട്ടത്. ധര്‍മരാജനടക്കം 36 പേരെയാണ് കീഴ്കോടതി ശിക്ഷിച്ചത്. കീഴ്കോടതിവിധിക്ക് ശേഷം നാലാം പ്രതി റെജി, എട്ടാം പ്രതി ശ്രീകുമാര്‍ എന്നിവര്‍ ആത്മഹത്യ ചെയ്തിരുന്നു. 19ാം പ്രതി മാത്യു ജോസഫ്, 29ാം പ്രതി വിജയകുമാര്‍ എന്നിവര്‍ മരിച്ചു. ഹൈകോടതി രണ്ടാം തവണ അപ്പീല്‍ ഹരജികള്‍ പരിഗണിക്കുന്നതിനിടെ 14ാം പ്രതി മുഹമ്മദ് യൂസുഫും മരിച്ചു. കേസ് തുടരാന്‍ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെടാതിരുന്നതിനാല്‍ ഇവരെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.
വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ പുതുക്കിയ ശിക്ഷാവിധി നടപ്പാക്കാന്‍ വിചാരണ കോടതി നടപടിയെടുക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്. പിഴയായി ഈടാക്കിയ തുക നഷ്ടപരിഹാരം എന്ന നിലയില്‍ ഇരയായ പെണ്‍കുട്ടിക്ക് കൈമാറാനും വെറുതെവിട്ടവരുടെ ജാമ്യ ബോണ്ട് മടക്കി നല്‍കാനും കോടതി നിര്‍ദേശിച്ചു. 1996 ജനുവരി 16ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഫെബ്രുവരി 26 വരെ തടങ്കലില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതാണ് പ്രതിള്‍ക്കെതിരായ കുറ്റം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com