താന്‍ വിവാഹിതനെന്ന് മോദി

വഡോദര: താന്‍ വിവാഹിതനാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി. വഡോദരയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് വിവാഹിതനാണെന്നും ഭാര്യയുടെ പേര് യശോദാബെന്‍ ആണെന്നും രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ രാഷ്ട്രീയ പ്രതിയോഗികള്‍ മോദിക്കെതിരായി ഉപയോഗിച്ചിരുന്ന വിവാഹ വിവാദമാണ് വഴിമാറിയത്. പതിനേഴാം വയസിലാണ് വിവാഹം കഴിച്ചത്.

മോദിയുടെ വീടിനടുത്തുള്ള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മന്‍വാഡ വില്ലേജിലാണ് യശോദാബെന്‍ താമസിക്കുന്നത്. റിട്ടയേര്‍ഡ് സ്‌കൂള്‍ ടീച്ചറുമാണ്.

എന്നാല്‍ അവരുടെ സ്വത്ത് വകകളെകുറിച്ച് തനിക്ക് അറിയില്ലെന്നും മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Short URL: http://www.janmabhumidaily.com/jnb/?p=190563Posted by arun on Apr 10 2014. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries
Copyright @ JANMABHUMI ONLINE 2011