Article on 02-10-2011

നാടകവുമായി സുരാജ് വെഞ്ഞാറമൂട്
By : Thiraseela.comon : 02-10-2011

നൃത്തവും നാടകവും പിന്നെ സിനിമയുടെ സാധ്യതകളും. ശ്രീകൃഷ്ണചരിതത്തെ ആസ്പദമാക്കി "നീലക്കടമ്പ്" എന്ന പേരില്‍ സുരാജ് വെഞ്ഞാറമൂട് നിര്‍മിച്ച രംഗപരീക്ഷണം കണ്ണിനും കാതിനും വിരുന്നായി. വൈശാഖ് വിഷന്റെ ബാനറില്‍ കവടിയാര്‍ സുരേഷാണ് സംവിധാനം ചെയ്തത്. കാര്‍ത്തിക തിരുനാള്‍ തിയറ്ററില്‍ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു ആദ്യപ്രദര്‍ശനം. ഹേമന്ദ്കുമാര്‍ രചനയും സംഗീതസംവിധാനം അഞ്ചല്‍ വേണുവും നിര്‍വഹിച്ചു. ജാസി ഗിഫ്റ്റ്, സുദീപ്കുമാര്‍ , കല്ലറ ഗോപന്‍ , പന്തളം ശുഭ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം സജി വെഞ്ഞാറമൂടും ദിലീപ് സിതാരയും നിര്‍മാണപങ്കാളികള്‍ .

Courtesy : deshabhimani.com

More News

Related Images

More Articles
Copyright protected. 
All rights reserved to Thiraseela.com 
An initiative of Cybinno Technology Solutions