അഞ്ച്‌ രുചി വിശേഷങ്ങളും മമ്മൂട്ടിയും

  1. Mammootty
Mammootty

മമ്മൂട്ടി ഭക്ഷണപ്രിയനാണ്‌. വ്യത്യസ്‌ത ഭക്ഷണങ്ങളുടെ രുചിക്കൂട്ട്‌ കേള്‍ക്കണമെങ്കില്‍ മമ്മൂട്ടിയോടൊപ്പമിരിക്കണം. ടിയാന്റെ മൂഡ്‌ ശരിയാണെങ്കില്‍ അന്നത്തെ ദിവസം എല്ലാവര്‍ക്കും കുശാല്‍. എങ്കില്‍ പിന്നെ ലോകത്തിലുള്ള ഒട്ടുമുക്കാലും ഭക്ഷണസാധനങ്ങളും രുചികളും പറയും. മാത്രമല്ല, വ്യത്യസ്‌ത രുചിക്കൂട്ടുകള്‍ പ്രത്യേകം പറഞ്ഞുണ്ടാക്കി സഹപ്രവര്‍ത്തകര്‍ക്കു നല്‍കുകയും ചെയ്യും. എന്നാല്‍ വാരിവലിച്ച്‌ ഭക്ഷണം കഴിക്കുന്ന കൂട്ടത്തില്‍ മമ്മൂട്ടി ഉണ്ടാകില്ല.

മറ്റുള്ളവരെക്കൊണ്ട്‌ തീറ്റിക്കുന്നതിലും അതാസ്വദിക്കുന്നതിലുമാണ്‌ മമ്മൂട്ടിക്ക്‌ താല്‌പര്യം. അങ്ങനെ ഒരുദിവസം വീണുകിട്ടിയപ്പോള്‍ 5 രുചിവിശേഷങ്ങള്‍ മമ്മൂട്ടി പറയുകയുണ്ടായി. നിസാരമെന്നു മറ്റുള്ളവര്‍ കരുതുന്ന ഈ രുചിവിശേഷങ്ങള്‍ ചേരുംപടി ചേര്‍ത്തു പരീക്ഷിക്കുന്നത്‌ കൊള്ളാം.

താറാമുട്ട

താറാമുട്ടയ്‌ക്കു പകരം കോഴിമുട്ട ആകരുത്‌. ചിലര്‍ താറാമുട്ടയില്ലെങ്കിലും കോഴിമുട്ട മതിയെന്നു വിചാരിക്കും. എന്നിട്ട്‌ താറാമുട്ടയില്‍ ചേര്‍ക്കേണ്ടതു കോഴിമുട്ടയില്‍ ചേര്‍ക്കും. അങ്ങനെ ചെയ്യരുതെന്ന്‌ മമ്മൂട്ടി പ്രത്യേകം സൂചിപ്പിച്ചിരുന്നു.

ഉള്ളിയും പച്ചമുളകും നല്ലപോലെ കുത്തിച്ചതയ്‌ക്കുക. ഇതിന്റെ കൂടെ പച്ച താറാമുട്ട പൊട്ടിച്ച്‌ സ്‌പൂണ്‍കൊണ്ട്‌ നല്ലപോലെ കശക്കി ശരിയാക്കുക. ഇത്‌ തിളയ്‌ക്കുന്ന വെളിച്ചെണ്ണയിലൊഴിച്ച്‌ പൊരിക്കുക. ഹോ! സത്യം പറയാലൊ, ശരിക്കും ഭ്രാന്തുപിടിപ്പിക്കുന്ന രുചിയായിരിക്കും.

ആട്ടിന്‍ കുളമ്പ്‌

എന്റെ ചില സുഹൃത്തുക്കളിലൂടെയാണ്‌ ഞാന്‍ ആട്ടിന്‍ കുളമ്പിനെക്കുറിച്ച്‌ അറിയുന്നത്‌. ഒരിക്കല്‍ പതിനഞ്ച്‌ ആടുകളുടെ കാലിലെ കുളമ്പ്‌ സൂപ്പാക്കി ഞാനൊറ്റയ്‌ക്കു കഴിച്ചു. എന്തൊരു ടേസ്‌റ്റാണെന്നോ. ആടിന്റെ വയറ്റിനകത്ത്‌ കുടല്‍സഞ്ചി ഉണ്ടല്ലൊ. ചുണ്ണാമ്പുതേച്ച്‌ ക്ലീന്‍ ചെയ്യുന്ന കുടല്‍ സഞ്ചിയും കാല്‍മുട്ടിലെ പായയും ഭക്ഷിച്ചാലെ അതിന്റെ രസമറിയൂ.

ഇറച്ചി

എന്റെ ചെറുപ്പത്തിലൊക്കെ ഞായറാഴ്‌ചയാണ്‌ വീട്ടില്‍ ഇറച്ചി വാങ്ങിക്കുക. എന്റെ ഫാദര്‍ ഒരു റാത്തല്‍ ഇറച്ചി വാങ്ങാന്‍ എന്നെയാണ്‌ പറഞ്ഞയയ്‌ക്കുക. ആട്ടിറച്ചിയാണെങ്കില്‍ ശനിയാഴ്‌ചയും വ്യാഴാഴ്‌ചയും മാത്രമേ മാര്‍ക്കറ്റില്‍ ലഭിക്കുകയുള്ളൂ. ഇന്നത്തെ കാലത്ത്‌ വീടുകളില്‍ എല്ലാദിവസവും ഇറച്ചിയാണ്‌. ആളുകള്‍ക്ക്‌ ഇറച്ചിയില്ലാതെ ഭക്ഷണം കഴിക്കാനാകാത്ത സ്‌ഥിതിവിശേഷമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌.

കോഴി ബിരിയാണി

എന്റെ വിവാഹം 1979-ലാണ്‌ നടന്നത്‌. എല്ലാവര്‍ക്കും കോഴി ബിരിയാണി നല്‍കാനാണ്‌ തീരുമാനിച്ചത്‌. പക്ഷേ കോഴിക്കുവേണ്ടി നാട്‌ മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും കോഴികളെ കിട്ടിയില്ല. ഒടുവില്‍ തൊട്ടടുത്ത വീടുകളില്‍നിന്നൊക്കെയാണ്‌ കോഴികളെ ബിരിയാണി ഉണ്ടാക്കാന്‍ സംഘടിപ്പിച്ചത്‌.

ഇപ്പോള്‍ ബ്രോയ്‌ലര്‍ കോഴികള്‍ നാട്‌ മുഴുവന്‍ നിറഞ്ഞിരിക്കുകയല്ലെ. കോഴിയുടെവയറിനകത്തുള്ള മുട്ടയ്‌ക്കും നല്ല ഡിമാന്റാണ്‌. മദിരാശിയില്‍ ബ്രോയ്‌ലര്‍ ആടുകള്‍ പോലും വില്‍ക്കുന്നുണ്ട്‌. ചിക്കന്‍ പോലെ പൊരിച്ച ആടുകളും ഇവിടെ യഥേഷ്‌ടമുണ്ട്‌.

ഓയ്‌സ്റ്റര്‍

പാറയിടുക്കുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരുതരം കക്കയാണ്‌ 'ഓയിസ്‌റ്റര്‍.' വേണുനാഗവള്ളി സംവിധാനം ചെയ്‌ത 'ആയിരപ്പറ'യുടെ സെറ്റില്‍വച്ചാണ്‌ ഞാനാദ്യമായി ഓയിസ്‌റ്റര്‍ കഴിച്ചത്‌. ഇതിന്റെ ഫലമായി എന്റെ കൊളസ്‌ട്രോള്‍ 320 വരെയെത്തി. പിന്നെ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്‌ത 'വാത്സല്യം' ഷൂട്ടിംഗ്‌ നടക്കുന്ന സമയത്ത്‌ ചോറും പച്ചക്കറികളും മാത്രമാണ്‌ കഴിച്ചത്‌.

കോഴിക്കോട്ടെത്തിയാല്‍ ആര്‍ത്തിയോടെ ഞാന്‍ ഓയിസ്‌റ്റര്‍ കഴിക്കാറുണ്ട്‌. ബോംബെയിലും ഡല്‍ഹിയിലും ഓയിസ്‌റ്ററിന്റെ വില വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുന്നൂറും നാനൂറും രൂപയായിരുന്നു. ഇപ്പോള്‍ ഞാനതൊന്നും കഴിക്കാറില്ല. പ്രശ്‌നം കൊളസ്‌ട്രോള്‍.

കുടിവെള്ളം

സ്‌റ്റീല്‍ പാത്രങ്ങളിലെ വെള്ളത്തിന്‌ ഒരുതരം വല്ലാത്ത ടേസ്‌റ്റ് ആണ്‌. അതുകൊണ്ട്‌ ഞാന്‍ മണ്‍കൂജയിലെ വെള്ളമാണ്‌ കുടിക്കുന്നത്‌. മിനറല്‍ വാട്ടറാണെങ്കിലും മണ്‍പാത്രത്തില്‍ ഒഴിച്ചുവച്ചാല്‍ മതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Related News

mangalam malayalam online newspaper

ഹോളിവുഡ്‌ പ്രേക്ഷകര്‍ അഭിപ്രായം പറയട്ടെ; കഹാനി ഇന്ത്യവിടുന്നു

സാധാരണഗതിയില്‍ ഹോളിവുഡ്‌ സിനിമകളുടെ ആശയങ്ങളോ സിനിമ...‌

mangalam malayalam online newspaper

വൈശാഖ്‌ ചിത്രം: ഭാവന ഔട്ട്‌; നിഷാ അഗര്‍വാള്‍ ഇന്‍

സൂപ്പര്‍ഹിറ്റ്‌ ഡയറക്‌ടര്‍മാരില്‍ ഒരാളായ വൈശാഖിന്റെ...‌

mangalam malayalam online newspaper

സൂര്യയേയും വിജയ്‌ യേയും ഞെട്ടിക്കാന്‍ കാളിദാസന്‍ തമിഴിലേക്കും

ആദ്യ ചുവടു വെയ്‌പ്പ് സിനിമയില്‍ പിന്നീട്‌ ക്രിക്കറ്റ്‌,...‌

mangalam malayalam online newspaper

പരുക്കന്‍ മേച്ചില്‍പുറങ്ങള്‍

അടൂര്‍ ഗോപാലകൃഷ്‌ണനും ഭരതനും പത്മരാജനുമൊക്കെ...‌

mangalam malayalam online newspaper

തോല്‍ക്കാന്‍ മനസ്സില്ലാതെ വീണ്ടും ചന്തുവും വടക്കന്‍ വീരഗാഥയും

' ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ....‌

session_write_close(); mysql_close();