Ajay Menon and malayalasangeetham.info

മലയാളസംഗീതം.ഇന്‍ഫൊ (malayalasangeetham.info) ഇന്റര്‍നെറ്റിലെ മലയാളസംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ട വെബ്‌സൈറ്റാണ്. മലയാളഗാനങ്ങളേക്കുറിച്ചുള്ള ഈ ഓണ്‍‌ലൈന്‍ ഗൈഡിന്റെ ശില്പിയും തേരാളിയുമാണ് അമേരിക്കയില്‍ കം‌പ്യൂട്ടര്‍ സയന്റിസ്റ്റായ അജയ് മേനോന്‍. ഹൃദയമുരളിക എന്ന മ്യൂസിക് ആല്‍‌ബത്തിലൂടെ മലയാളസംഗീതം.ഇന്‍ഫൊ പുതിയൊരു മേഖലയിലേക്കു കൂടി കാല്‍ വച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അജയ് മേനോന്‍ സംസാരിക്കുന്നു. അദ്ദേഹവുമായി നടത്തിയ ഇ-മെയില്‍ അഭിമുഖത്തില്‍ നിന്ന്:

Ajay Menon

Ajay Menon

ഞാന്‍?
തിരുവനന്തപുരത്ത്‌ ജനിച്ചു. പാലക്കാടും എറണാകുളത്തും ചെറുപ്പകാലം. മദ്രാസിലെ ഗിണ്ടിയിലും ഡെല്‍ഹിയിലെ ഐ ഐ ടിയിലും മറ്റുമുള്ള പഠനത്തിന്‌ ശേഷം കം‌പ്യൂട്ടര്‍ സയന്‍സില്‍ ബിരുദനന്ത ബിരുദവും, ബിസിനസ്സ്‌ മേനേജ്‌മന്റ്‌ ഉപരിപഠനവും അമേരിക്കയില്‍. കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിനടുത്തായി കുടുംബവുമൊത്ത്‌ കാലിഫോര്‍ണിയായിലും കൊളൊറാഡൊയിലുമായി ജീവിച്ച്‌ വരുന്നു.

സംഗീതപശ്ചാത്തലം?
ചെറുപ്പത്തിലെ സംഗീതാസ്വാദനത്തിനുള്ള അഭിരുചിയുണ്ടായിരുന്നു. എന്നാല്‍, ശാസ്ത്രീയമായോ അല്ലതെയൊ സംഗീതം അഭ്യസിക്കാനായിട്ടില്ല. സംഗീതമയമായ ഒരന്തരീക്ഷമായിരുന്നു വളര്‍ന്നു വരുന്ന കാലത്തു അച്ഛനമ്മമാര്‍ വീട്ടിലൊരുക്കിയത്‌. ആദ്യകാല ഓര്‍മകളില്‍ സന്തതസഹചാരിയായ Panasonic റേഡിയോയും HMV ഗ്രാമഫോണ്‍ പ്ലെയറും മനസ്സിലേക്ക് ഓടിയെത്തുന്നു.

എങ്ങനെയായിരുന്നു മലയാളസംഗീതം.ഇന്‍ഫൊ (MSI) യുടെ തുടക്കം?
2001 ഒക്‍ടോബര്‍ മാസത്തില്‍ ആദ്യത്തെ iPOD പുറത്തുവന്നപ്പോള്‍, കൈയിലുള്ള സി ഡികളിലെ പാട്ടുകള്‍ ‘ടാഗ് ’ ചെയ്യാന്‍ വേണ്ടിയായിരുന്നു MSI-യുടെ ആദ്യ രൂപം ഉണ്ടാക്കിയത്‌. സ്വന്തം കം‌പ്യൂട്ടറില്‍ മാത്രം പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഉണ്ടാക്കിയ ആ പ്രോഗ്രാമിനു പിന്നീട്‌ പല മാറ്റങ്ങളും വരുത്തി. 2003-ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴാണ് എന്റെ ഈ ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഒരു വെബ്‌സൈറ്റ്‌ ആക്കാനുള്ള ആലോചന വന്നത്‌. ഭാര്യയുടെ അമ്മാവനായ ഗിരിജന്‍ മേനോനുമായുള്ള സംഗീതചര്‍ച്ചകള്‍ക്കിടയിലാണ്‌ ഇത്‌. പിന്നീട്‌ വര്‍ഷങ്ങളോളമുള്ള പരിശ്രമവും ഇതേ അഭിരുചിയുള്ള ലോകമെമ്പാടുമുള്ള മറ്റ്‌ മലയാളികളെ ഈ പ്രസ്ഥാനത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതുമായിരുന്നു MSI-യുടെ വളര്‍ച്ചയുടെ പിന്നിലുള്ള രഹസ്യം.

MSI യുടെ പ്രവര്‍ത്തനം വിശദീകരിക്കാമോ?
2005 – ല്‍ സിനിമകളുടെയും അവയുടെ സംഗീതസംവിധായകരുടേയും മറ്റും പേരുകള്‍ വച്ചൊരു ഡേറ്റാബേസ്‌ ഉണ്ടാക്കി. പിന്നീട്‌ ഇന്റര്‍നെറ്റ് വഴി MSI Network ഉണ്ടാക്കി അതിലൂടെ കുറെയേറെ സംഗീതസ്നേഹികളെ പരിചയപ്പെട്ടു. അവരുടെ സഹായത്തോടെ സംഗീതസ്നേഹികളുടെ ഓര്‍മ്മയില്‍ നിന്നും ചിത്രഗാനസ്മരണിക, പഴയ എല്‍ പി റെക്കോഡുകള്‍, കാസറ്റുകള്‍, സി ഡികള്‍ തുടങ്ങിയവയില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ച്‌ തുടങ്ങി. തല്‍സമയം വെബ്‌സൈറ്റിന്റേയും ഡേറ്റാബേസിന്റേയും മറ്റും ജോലികള്‍ തനിയെ ചെയ്യുകയും ചെയ്തു. 2006-ഇലാണ്‌ ഇന്നു കാണുന്ന MSI-യുടെ രൂപമുണ്ടായത്. അന്നു മുതല്‍ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുകയും, പഴയ പാട്ടുപുസ്തകങ്ങള്‍, പാട്ടുകളുടെ വരികള്‍ തുടങ്ങിയവ ചേര്‍ക്കുകയും ചെയ്ത്‌ വരുന്നു. എന്റെ പഠനത്തിലും മറ്റും കൂടുതല്‍ സ്ഥിതിവിവര ശാസ്ത്രം വരുന്നതു കോണ്ടാണ്‌ ഇന്നും MSI-യില്‍ ശാസ്ത്ര രേഖാചിത്രങ്ങളും രൂപരേഖകളും മറ്റും കാണുന്നത്‌.

2008-ല്‍ MSI യൂണിക്കോഡ്‌ വഴി മലയാള പരിഭാഷ പ്രോജക്റ്റ്‌ തുടങ്ങി. അതു പോലെ തന്നെ ഏതു മലയാള സംഗീതാസ്വാദകര്‍ക്കും ഗവേഷകര്‍ക്കും വേണ്ടിവരുന്ന ഒട്ടനവധി വിവരങ്ങള്‍ MSI-ഇല്‍ നിന്നു ഇന്നു ലഭ്യമാണ്‌. MSI-യൊട്‌ ചേര്‍ന്നുള്ള ബ്ലോഗിലും ധാരാളം വിവരങ്ങള്‍ ലഭിക്കും. MSI പോലൊരു സംരംഭത്തിന്‌ ദീര്‍ഘവീക്ഷണവും മറ്റും വേണമെങ്കിലും, ഇതിന്റെ വിജയത്തിന്റെ രഹസ്യം ഒരു സംഘം മലയാളികളുടെ കൂട്ടായ്മയാണ്‌. ഞങ്ങളുടെ ടീമിലെ അംഗങ്ങളുടെ പേരും മറ്റും ഇവിടെ നിന്ന് ലഭിക്കും.

3 thoughts on “Ajay Menon and malayalasangeetham.info”

  1. sir,,, i want the Mittay Theruvile Rajakumari ..,s . songs plz give me links..
    thanks vava

  2. പ്രീയ സാര്‍,
    എനിക്ക് ഒരു പാട്ടു വേണം, ദയവായി എനിക്ക് തരണം ഒത്തിരി ഇഷ്ടം കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. സിനിമ: മിട്ടായി തെരുവിലെ രാജകുമാരി. ഗാനം: മോഹങ്ങളെ മലര്‍ മഞ്ചലിലേറീവരൂ……..
    വിശ്വസ്തതയോടെ,
    വാവ.

  3. Thanks Mr.Ajay Menon to created our respected malayalam language and the film songs under MSI. The MSI is very good and helping to enjoy the favorite songs thru the site.

Leave a Reply

Your email address will not be published. Required fields are marked *


4 + = 13

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>