12:30:26
08 May 2015
Friday
Facebook
Google Plus
Twitter
Rssfeed

കാന്തപുരവും എസ്.ഡി.പി.ഐ നേതാക്കളുമായും പി.സി. ജോര്‍ജ് ചര്‍ച്ച നടത്തി

കാന്തപുരവും എസ്.ഡി.പി.ഐ നേതാക്കളുമായും പി.സി. ജോര്‍ജ് ചര്‍ച്ച നടത്തി

അഴിമതിരഹിത കൂട്ടായ്മ ഉണ്ടാക്കുന്നതിന് ഇരുവരും പിന്തുണ ഉറപ്പുനല്‍കിയതായി പി.സി. ജോര്‍ജ്
കോഴിക്കോട്: മുന്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായും എസ്.ഡി.പി.ഐ നേതാക്കളുമായും ചര്‍ച്ച നടത്തി. കാരന്തൂര്‍ മര്‍കസില്‍ ഞായറാഴ്ച രാവിലെയായിരുന്നു കാന്തപുരവുമായുള്ള കൂടിക്കാഴ്ച. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.എം. അഷ്റഫ്, സംസ്ഥാന സമിതിയംഗം നാസറുദ്ദീന്‍ എളമരം എന്നിവരുമായി കോഴിക്കോട്ടെ ഹോട്ടലിലായിരുന്നു ചര്‍ച്ച. അഴിമതിരഹിത കൂട്ടായ്മ ഉണ്ടാക്കുന്നതിന് ഇരുവരും പിന്തുണ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തുകയാണ് ലക്ഷ്യമിടുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനെതിരെ മാത്രമുള്ള കൂട്ടായ്മയല്ല ഇത്. പ്രതികരണശേഷി നഷ്ടപ്പെട്ട തലമുറക്ക് പ്രതീക്ഷ ലഭിക്കുന്നതിന് കൂടിയാണ്. എസ്.എന്‍.ഡി.പി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനുമായി ഇതിനകം ചര്‍ച്ച നടത്തി. മൊത്തം 91 സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും ഇതിന്‍െറ പ്രതിഫലനം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഉണ്ടാവു മെന്നും അദ്ദേഹം പ്രത്യാശിച്ചു. യു.ഡി.എഫ് രക്ഷപ്പെടണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ ുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കി കൊള്ളാവുന്ന ആരെയെങ്കിലും കൊണ്ടുവരുകയാണ് പോംവഴിയെന്നും പി.സി. ജോര്‍ജ് പരിഹസിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus