കരട് വോട്ടര്‍ പട്ടിക 2015

വള്ളോക്കുന്ന്_ബൂത്ത് 2

വള്ളോക്കുന്ന്_ബൂത്ത് 1

വള്ളിക്കാട്_ബൂത്ത് 2

വള്ളിക്കാട്_ബൂത്ത് 1

മൈലാമണ്‍_ബൂത്ത് 2

മൈലാമണ്‍_ബൂത്ത് 1

മാന്താനം_ബൂത്ത് 2

മാന്താനം_ബൂത്ത് 1

മുണ്ടിക്കാമണ്‍_ബൂത്ത് 2

മുണ്ടിക്കാമണ്‍_ബൂത്ത് 1

മുക്കൂര്‍_ബൂത്ത് 2

മുക്കൂര്‍_ബൂത്ത് 1

പാലയ്ക്കാതകിടി_ബൂത്ത് 2

പാലയ്ക്കാതകിടി_ബൂത്ത് 1

പാലക്കുഴി_ബൂത്ത് 2

പാലക്കുഴി_ബൂത്ത് 1

പുളുന്താനം_ബൂത്ത് 2

പുളുന്താനം_ബൂത്ത് 1

നടയ്ക്കല്‍_ബൂത്ത് 2

നടയ്ക്കല്‍_ബൂത്ത് 1

തോട്ടപ്പാടി_ബൂത്ത് 2

തോട്ടപ്പാടി_ബൂത്ത് 1

കോലത്ത്_ബൂത്ത് 2

കോലത്ത്_ബൂത്ത് 1

കാരയ്ക്കാട്_ബൂത്ത് 2

കാരയ്ക്കാട്_ബൂത്ത് 1

കുന്നന്താനം_ബൂത്ത് 2

ആഞ്ഞിലിത്താനം_ബൂത്ത് 2

ആഞ്ഞിലിത്താനം_ബൂത്ത് 1

ആഞ്ഞിലിത്താനം_ബൂത്ത് 2കുന്നന്താനം_ബൂത്ത് 1

പ്രസിദ്ധീകരണങ്ങള്‍

മൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന പഞ്ചായത്ത് രാജ് മാസികയുടെ പ്രാദേശിക പതിപ്പുകള്‍ തദ്ദേശഭാഷയില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 1961 ആഗസ്റ്റ് മാസം മുതല്‍ മലയാളത്തില്‍ പഞ്ചായത്ത് രാജ് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളത്തില്‍ ശക്തമായ പഞ്ചായത്ത് ഭരണത്തിന് തുടക്കം കുറിച്ചപ്പോള്‍ പഞ്ചായത്ത് രാജ് മാസിക പഞ്ചായത്ത് ഭരണത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഗ്രാമഭരണത്തെക്കുറിച്ചുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആധികാരികതയുള്ളതും കാലിക പ്രാധാന്യവുമുള്ള ലേഖനങ്ങള്‍, പഠനങ്ങള്‍, ഫീച്ചറുകള്‍, വികസന റിപ്പോര്‍ട്ടുകള്‍, വാര്‍ത്തകള്‍, വിശദീകരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും മാസികയില്‍ പ്രസിദ്ധപ്പെടുത്തി വരുന്നത്. പഞ്ചായത്ത് സമിതികള്‍ക്കും, ഉദ്യോഗസ്ഥന്‍മാര്‍ക്കും, പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് ഭരണത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് സഹായകമാണ് ഈ മാസിക. ഗ്രാമവികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിന് ഈ മാസിക ഊര്‍ജ്ജം പകരുന്നു. കേരളത്തിലെ എല്ലാ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് രാജ് ലഭ്യമാക്കുന്നുണ്ട്.
കൂടാതെ 120 രൂപ വാര്‍ഷികവരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് രാജ് ലഭിക്കും. വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകൊടുത്തിരിക്കുന്ന വിലാസത്തില്‍ വരിസംഖ്യ പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ മണി ഓര്‍ഡര്‍ ആയോ ഡി.ഡി. ആയോ അയച്ചു തരേണ്ടതാണ്.
എഡിറ്റര്‍ / പഞ്ചായത്ത് ഡയറക്ടര്‍
പഞ്ചായത്ത് രാജ് മാസിക
പഞ്ചായത്ത് ഡയറക്ടറേറ്റ്
മ്യൂസിയം-പി.ഒ.
തിരുവനന്തപുരം-695033
ഫോണ്‍ : 04712321054
Email: directorofpanchayat@gmail.com

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

 

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.