12:30:26
04 Apr 2016
Monday
Facebook
Google Plus
Twitter
Rssfeed

അന്താരാഷ്ട്ര ഹാര്‍മണി സെമിനാര്‍ സമാപിച്ചു

അന്താരാഷ്ട്ര ഹാര്‍മണി സെമിനാര്‍ സമാപിച്ചു
മലേഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഹാര്‍മണി സെമിനാറിന്റെ ഭാഗമായി ഗ്ലോബല്‍ മോഡറേറ്റ്‌സ് ഫൗണ്ടേഷനും മഅ്ദിന്‍ അക്കാദമിയും തമ്മിലുള്ള ധാരണാ പത്രം ഒപ്പ് വെക്കുന്ന ചടങ്ങില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യമന്ത്രി കൊസുകൂന്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ജി.എം.എം സി.ഇ.ഒ ഖാലിക് അവാങ്, മഅ്ദിന്‍ അക്കാദമിയ ഡയറക്ടര്‍ ജനറല്‍ ഡോ:കെ.കെ.എന്‍ കുറുപ്പ് എന്നിവര്‍
ഇന്ത്യന്‍ മോഡലിന് പ്രകീര്‍ത്തനം

ക്വാലാലമ്പൂര്‍: ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ഫൈത്ത് ഹാര്‍മണി പദ്ധതിയുടെ ഭാഗമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ, മലപ്പുറം മഅ്ദിന്‍ അക്കാദമി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ ഇന്റര്‍ഫൈത്ത് ഹാര്‍മണി സെമിനാര്‍ സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്ന ചടങ്ങുകള്‍ക്ക് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യങ്ങള്‍ക്കായുള്ള മന്ത്രി കൊസുകൂന്‍, ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ റോഷ്‌ന അബ്ദുല്‍ റഷീദ് ഷെര്‍ലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മോഡറേഷന്റെ ഇന്ത്യന്‍ അനുഭവം’എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മലേഷ്യയിലേയും ഇന്ത്യയിലേയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും അക്കാദമിക് വിദഗ്ധരും സംബന്ധിച്ചു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഹാര്‍മണി പുരസ്‌കാരം സൗദിയിലെ ഇഖ്‌റ ഫൗണ്ടേഷന്‍ തലവന്‍ ശൈഖ് യാസിര്‍ മുഹമ്മദ് അബ്ദുയമാനിക്ക് സമ്മാനിച്ചു. തുടര്‍ന്ന് അംബാസഡര്‍ കോണ്‍ക്ലേവ്, മീഡിയ സമ്മിറ്റ് എന്നിവയും നടന്നു. ഇന്ത്യയിലെ ജനാധിപത്യത്തെയും മോഡറേഷനെയും ശ്കതിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ഊന്നിപ്പറയുന്നതായിരുന്നു ചര്‍ച്ചകള്‍. മത സൗഹാര്‍ദ്ദവും മാധ്യമ സ്വാതന്ത്രൃവും പുലര്‍ത്തുന്നതില്‍ ഇന്ത്യക്കുള്ള നേതൃപരമായ പങ്കിനെ സെമിനാര്‍ പ്രകീര്‍ത്തിച്ചു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മലേഷ്യന്‍ പ്രധാനമന്ത്രിക്കു കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷനല്‍ യൂനിറ്റി ആന്റ് ഇന്റഗ്രേഷന്‍ തലവന്‍ ദത്തു അസ്മാന്‍ അമീന്‍ ഹസന്‍, മലേഷന്‍ സര്‍വ്വകലാശാല റെക്ടര്‍ സ്വാലിഹ ഖമറുദ്ദീന്‍, ഡെപ്യൂട്ടി റെക്ടര്‍ അബ്ദുല്‍ അസീസ് ബര്‍ഗൂത്ത് എന്നിവര്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus