Top
19
Saturday, November 2016
About UsE-Paper

സഹകരണ മേഖലയിലെ പ്രതിസന്ധി: 22ന് പ്രത്യേക നിയമസഭാ സമ്മേളനം

Saturday Nov 19, 2016
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ചൊവ്വാഴ്ച പ്രത്യേക സഭാ സമ്മേളനം ചേരും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനു മുന്നില്‍ പകല്‍ സത്യാഗ്രഹം നടത്തിയിരുന്നു. ഇതിനുശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.

സഹകരണ പ്രസ്ഥാനത്തിനെതിരായ കടന്നാക്രണത്തെ കേരള ജനത എത്രമാത്രം ഗൌരവത്തോടെ കാണുന്നു എന്നാണ് റിസര്‍വ് ബാങ്കിനു മുന്നില്‍ ഇന്ന് നടന്ന സമരത്തിന് ലഭിച്ച പിന്തുണയില്‍ വ്യക്തമായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രക്ഷോഭവും വികാരവും കേരളീയന്റെ ഹൃദയത്തില്‍ നിന്നുത്ഭവിക്കുന്നതാണ്. ഇത് തുടരേതുണ്ട്. 22ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്ന് പിണറായി അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »