നാഗരിക താപ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗരിക താപ ദ്വീപിന് ഒരുദാഹരണമാണ് ടോക്യോ. ടോക്യോ നഗരത്തിലെ അന്തരീക്ഷ താപനില സമീപപ്രദേശങ്ങളിലുള്ളതിനേക്കാളും അധികമാണ്.

ചില നഗരങ്ങളിൽ പ്രാന്തപ്രദേശങ്ങളേക്കാളും ആപേക്ഷിക അന്തരീക്ഷ ഊഷ്മാവ് അധികമായ നിശ്ചിത ഭൂപ്രദേശത്തെയാണ് നാഗരിക താപ ദ്വീപ്(ഇംഗ്ലീഷിൽ :urban heat island) എന്ന് പറയുന്നത്. പ്രധാനമായും മനുഷ്യന്റെ പ്രവർത്തികളാണ് ഈ പ്രതിഭാസത്തിനു കാരണം. ല്യൂക് ഹൊവാർഡ് എന്ന ശാസ്ത്രഞ്ജനാണ് ഇതിനെകുറിച്ച് ആദ്യം പഠനങ്ങൾ നടത്തിയ വ്യക്തി. 1810-കളിലായിരുന്നു അത്. എങ്കിലും ഈപ്രതിഭാസത്തെ നാമകരണം ചെയ്തത് ഇദ്ദേഹമല്ല.[1] താപനിലയിലെ വ്യത്യാസം രാവിലേതിനേക്കാളും രാത്രിയാണ് കൂടുതലായും അനുഭവപ്പെടുന്നത്. കാറ്റിന്റെ ശക്തി കുറവായിരിക്കുന്ന സമയങ്ങളിൽ ഇത് കൂടുതൽ വ്യക്തമാകും. വേനൽക്കാലത്തെന്ന പോലെ മഞ്ഞുകാലത്തും ഈ പ്രതിഭാസം അനുഭവപ്പെടാം. അമിതതാപത്തെ ഉത്സർജ്ജിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളാണ് നാഗരിക താപ ദ്വീപ് എന്ന പ്രതിഭാസ്ത്തിനു പ്രധാന കാരണം. നഗരവാസികൾ ഉപയോഗിക്കുന്ന ഊർജവും നാഗരിക താപ ദ്വീപിന്റെ രൂപികരണത്തിന് കാരണമാകുന്നു. നാഗരിക ജനസംഖ്യക്ക് ആനുപാതികമായി നാഗരിക താപ ദ്വീപിന്റെ വിസ്താരവും, ശരാശരി താപനിലയും വർദ്ധിക്കാം. സമീപ പ്രദേശങ്ങളേക്കാളും താപനില അധികമായ ഭൂപ്രദേശത്തെ നിരപേക്ഷിതമായി താപ ദ്വീപ് എന്നും വിശേഷിപ്പിക്കാറുണ്ട്. [2]

ഇതും കാണുക[തിരുത്തുക]

ആഗോള താപനം

അവലംബം[തിരുത്തുക]

  1. Luke Howard, The climate of London, deduced from Meteorological observations, made at different places in the neighbourhood of the metropolis, 2 vol., London, 1818-20
  2. Glossary of Meteorology (2009). "Urban Heat Island". American Meteorological Society. ശേഖരിച്ചത് 2009-06-19. 
"https://ml.wikipedia.org/w/index.php?title=നാഗരിക_താപ_ദ്വീപ്&oldid=1698209" എന്ന താളിൽനിന്നു ശേഖരിച്ചത്