മാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് അന്‍പത്തിയൊന്നാം പതിപ്പ്
On 14 Oct, 2013 At 04:20 PM | Categorized As Literature

ente-katha
ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുമായ മാധവിക്കുട്ടിയുടെ ആത്മകഥയാണ് ‘എന്റെ കഥ‘. അവതരണശൈലിയിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ തുറന്നെഴുത്താണ് എന്റെ കഥയില്‍ നിറയുന്നത്. തലമുറകള്‍ നെഞ്ചിലേറ്റിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി.

‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തില്‍ സാഹിത്യത്തിന് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആത്മകഥയും അതേസമയം സ്വപ്‌ന സാഹിത്യവുമായി നിലകൊള്ളുന്ന എന്റെ കഥ 1973ലാണ് പ്രസിദ്ധീകരിച്ചത്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങള്‍ക്കു വേണ്ടിയുള്ള പരീക്ഷണം നടത്തിയ പുസ്തകത്തിന്റെ ആദ്യ ഡിസി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1989ലാണ്.. പുസ്തകത്തിന്റെ അന്‍പത്തിയൊന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മതിലുകള്‍ ,തരിശുനിലം,അരുണ, ചുവന്ന പാവാട, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ , ബാല്യകാലസ്മരണകള്‍ , വര്‍ഷങ്ങള്‍ക്കു മുമ്പ്, ചന്ദനമരങ്ങള്‍ , നരിച്ചീറുകള്‍ പറക്കുമ്പോള്‍ , ഡയറിക്കുറിപ്പുകള്‍ ,  എന്റെ സ്‌നേഹിത, നീര്‍മാതളം പൂത്തകാലം, ചേക്കേറുന്ന പക്ഷികള്‍ , ഒറ്റയടിപ്പാത,  നിലാവിന്റെ മറ്റൊരിഴ, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍ , വണ്ടിക്കാളകള്‍ ,  നഷ്ടപ്പെട്ട നീലാംബരി,എന്നിവ പ്രധാന കൃതികള്‍ . ഇതിന് പുറമേ നിരവധി ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>



1 + = 2