സമ്പൂര്‍ണ്ണ സംഗീത - സിനിമാ സെര്‍ച്ച്
മലയാളത്തിലെ എല്ലാ സിനിമകളുടെയും സിനിമാ/സിനിമേതര ഗാനങ്ങളുടെയും വിവരങ്ങൾ നിറഞ്ഞ ഒരു സമ്പൂർണ്ണ വിവരസഞ്ചയികയാണ് എം.എസ്.ഐ. ഒരു ഉപയോക്താവിനു് തന്റെ വിഭിന്നങ്ങളായ വിവര-ആവശ്യങ്ങൾ എല്ലാം ഒരുപോലെ സാദ്ധ്യമാക്കുവാൻ പാകത്തിൽ എം.എസ്.ഐ അവതരിപ്പിച്ചിരിക്കുന്ന ഈ നൂതനമായ “സമ്പൂർണ്ണ തിരച്ചിൽ സഹായി”യിൽ ഏതു തരം തിരയലുകളും നടത്താം. സിനിമകൾ, സിനിമാഗാനങ്ങൾ, ആൽബങ്ങൾ, സിനിമേതര ഗാനങ്ങൾ എന്നീ വിഭാഗങ്ങളിൽ പലതരത്തിലുമുള്ള തിരയൽ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഒരു ഉപയോക്താവിന് തിരച്ചിൽ നടത്താം.
സിനിമയുടെ പേര് , പാട്ടിന്റെ പേര് , വർഷം ഇവയൊഴിച്ച് ബാക്കി എല്ലാ തിരയൽ പെട്ടികളിലും ‘'Autocomplete' സൌകര്യം ലഭ്യമാണു്. തിരയാനായി ഉദ്ദേശിക്കുന്ന പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ടൈപ്പു ചെയ്യുമ്പോഴേക്കും ആ പേരുകൾ സ്വയമേ വന്നെത്തുന്നതാണു്.
നിങ്ങൾ എഴുതുന്നതിനെ കൃത്യമായി അടിസ്ഥാനമാക്കുന്ന തിരയൽ രീതിയും (Precise Search) നിങ്ങൾ എഴുതുന്നതിനോടു് സാമ്യമുള്ള മറ്റു വാക്കുകൾ/പേരുകൾ ഇവ കൂടി പരിഗണിക്കപ്പെടുന്ന തിരയൽ രീതിയും (Fuzzy Search) ലഭ്യമാണു്. രണ്ടാമത്തേതാണു നിങ്ങൾക്കു വേണ്ടതെങ്കിൽ, ‘തിരയൂ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പു് “സാമ്യമുള്ള വാക്കുകൾ തിരയുക” എന്ന ചെക് ബോക്സ് മാർക്കു ചെയ്യുക.
വർഗ്ഗീകരണത്തിന്റെ പൂർണ്ണമായ പട്ടിക
ഇവിടെ
ലഭ്യമാണു്.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഞങ്ങളുടെ
അഡ്മിന് ടീമുമായി ബന്ധപ്പെടുക