Main Home | Feedback | Contact Mangalam
Ads by Google

പ്രേതങ്ങള്‍ക്കും ഒരു കാവ്‌

mangalam malayalam online newspaper

കേരളത്തില്‍ അപൂര്‍വമാണ്‌ പേനക്കാവുകള്‍. ഗതികിട്ടാതെ അലയുന്ന ആത്മാവിനെയാണ്‌ പേന എന്നുപറയുന്നത്‌. അതിനെ കുടിയിരുത്തിയിട്ടുള്ള ഇടമാണ്‌ പേനക്കാവ്‌. ചിലരിലേക്ക്‌ പേന ആവേശിക്കുമത്രേ. അപ്പോള്‍ നിലത്തുവീണുരുളുകയും പുലമ്പുകയും ചെയ്യും. ആ ആത്മാവിന്‌ സദ്‌ഗതി ലഭിക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളെ ബോധ്യപ്പെടുത്താനാണ്‌ ഈ പ്രവേശനം. പേനയെ പ്രതിമകളില്‍ ആവാഹിച്ച്‌ പുണ്യക്ഷേത്രങ്ങളിലോ പുണ്യതീര്‍ഥങ്ങളിലോ സമര്‍പ്പിച്ചാല്‍ മാത്രമേ ആ ആത്മാവിന്‌ മോക്ഷം കിട്ടുകയുള്ളു എന്നാണ്‌ വിശ്വാസം.
പേനക്കാവുകളില്‍ ഏറ്റവും പ്രസിദ്ധമായത്‌ കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി എസ്‌റ്റേറ്റിലുള്ള വാപ്പാട്ട്‌ പേനക്കാവാണ്‌. കുംഭം 28 -നാണ്‌ ഇവിടെ ഉത്സവം നടക്കുന്നത്‌. ഇവിടെ പൂജിതസ്‌ഥാനത്തുള്ളത്‌ നാഗാളി (നാഗരാജാവ്‌), കരിയോന്‍, ഭഗവതി, ഗുരുക്കന്മാര്‍ (പേന), മുത്തപ്പന്‍, കിരാതശിവന്‍, വടക്കേനടദേവി (പാര്‍വതി), ഗുളികന്‍, മലവില്ലി എന്നിവരാണ്‌ വിവിധ വലുപ്പത്തില്‍ നിര്‍മ്മിച്ചിട്ടുള്ള തറകളില്‍ സ്‌ഥാപിച്ചിരിക്കുന്ന കരിങ്കല്ലിന്മേലാണ്‌ പ്രസ്‌തുത ശക്‌തികളെ കുടിയിരുത്തിയിട്ടുള്ളത്‌.
ഉത്സവത്തിന്‌ ഏഴുനാള്‍ മുമ്പുതന്നെ കാവും പരിസരവും വൃത്തിയാക്കി കൊടിക്കൂറകള്‍കൊണ്ട്‌ അലങ്കരിക്കും. ഉത്സവനാളില്‍ ഗണപതിഹോമം, കലശം എഴുന്നള്ളിപ്പ്‌, കാവ്‌ ഉണര്‍ത്തല്‍, അന്നദാനം, വെള്ളാട്ട്‌, കനലാട്ടം, തിറയാട്ടം, താലപ്പൊലി, തോറ്റംപാട്ട്‌ തുടങ്ങിവയ്‌ക്കുശേഷം പുലര്‍ച്ചെ ആടുന്ന മലവില്ലിത്തിറയോടുകൂടിയാണ്‌ സമാപനം. തിറയാട്ട നേരത്ത്‌ ചൂട്ടുവെളിച്ചഗ കാണിക്കുന്നവരും തുള്ളിയുറയാറുണ്ട്‌.
മുഖ്യ ആരാധനയായ പേനയുടെ വെള്ളാട്ടോടെയാണ്‌ തിറയുടെ ആരംഭം. വെള്ളാട്‌ എന്നത്‌ തിറയുടെ ഇളംകോലമാണെന്നും അതല്ല പകല്‍വെളിച്ചത്തിലുള്ള തിറയാട്ടമാണ്‌ വെള്ളാട്ടെന്നും അഭിപ്രായമുണ്ട്‌. തുടര്‍ന്ന്‌ മൂര്‍ത്തി, നാഗാളിവെള്ളാട്ടുകള്‍. പിന്നെ കരിയാത്തള്‍തിറ, ഭഗവതിത്തിറ, നാഗാളിത്തിറ, ഗുളികന്‍തിറ എന്നിവയാടും. ഏറ്റവുമൊടുവിലുളള മലവില്ലിത്തിറ കെട്ടുന്നയാള്‍ തുള്ളിയുറഞ്ഞ്‌ സമീപത്തുള്ള പറമ്പിലേക്കോടും. അയാളെ ഒന്നുരണ്ടാളുകള്‍ അനുഗമിക്കും. ഇലകളും പൂക്കളും പറിച്ചെത്തുന്ന മലവില്ലി, കാവിനടുത്ത്‌ തയാറാക്കിവെച്ചിരിക്കുന്ന കരിവെള്ളത്തില്‍ അത്‌ മുക്കി ഭക്‌തജനങ്ങളുടെ ദേഹത്ത്‌ തളിയ്‌ക്കും. ഈ തീര്‍ഥസ്‌പര്‍ശം ലഭിയ്‌ക്കുന്നതോടെ പ്രകൃതിശക്‌തികളുടെ കാവലും കരുതലും തുടര്‍ന്നുമുണ്ടാവുമെന്നാണ്‌ ഭക്‌തജനവിശ്വാസം.
മരിച്ചയാളുടെ സങ്കല്‌പത്തിലുള്ള കോലമാണ്‌ പേനത്തിറ. പുലയര്‍, പറയര്‍, കരിമ്പാലര്‍ എന്നിവിര്‍ക്കിടയിലാണ്‌ ഈ ആരാധനാസമ്പ്രദായം നിലവിലുള്ളത്‌. ചെണ്ടയുടെ പതിഞ്ഞ താളത്തില്‍ ചുവടുവച്ചെത്തി. അംഗചലനങ്ങളിലൂടെ സ്‌നാനകര്‍മ്മം നടത്തുകയും മുടി ഇഴ വിടര്‍ത്തി കാട്ടുപൂക്കള്‍ ചൂടി ചടുലതാളത്തിന്റെ ഭാഗമായിത്തീരുന്നു. ഉരലിന്റെ മുകളില്‍ കയറിനിന്നാണ്‌ ഈ തിറയുടെ ഭൂരിഭാഗവും ആടുന്നത്‌. ചിലപ്പോള്‍ ഒന്നിലധികം പേര്‍ ഈ തിറയാട്ടം നടത്താറുണ്ട്‌. കരിയാത്തന്‍തിറയുടെ സങ്കല്‌പത്തെ പരാമര്‍ശിക്കുമ്പോള്‍ അത്‌ കുടികൊള്ളുന്നത്‌ കാഞ്ഞിരമറ്റത്തിന്റെ ചുവട്ടിലാണ്‌. വാപ്പാട്ടെ പേനക്കാവില്‍ ഒരു കൂറ്റന്‍കാഞ്ഞിരമരമുണ്ട്‌. ഉത്സവനാളുകളില്‍ അതിന്റെ ഇലകള്‍ മധുരിക്കുമത്രെ.
നാഗാളിത്തിറയാടുന്നയാള്‍ 21 അടി ഉയരമുള്ള വെറ്റിലമുടി (കുരുത്തോലമുടി) യാണ്‌ വഹിക്കുന്നത്‌. മുളങ്കമ്പില്‍ പനയുടെയോ തെങ്ങിന്റെയേ കുരുത്തോലകൊണ്ട്‌ സര്‍പ്പരൂപത്തില്‍ മെനഞ്ഞെടുത്തതാണ്‌ വെറ്റിലമുടി. അതിനെ ചുവന്ന പട്ടുകൊണ്ടലങ്കരിച്ച്‌ മുളയുടെ ചുവടറ്റം നട്ടെല്ലിനോട്‌ ചേര്‍ത്ത്‌ അരയിലും ശിരസിലും ബന്ധിക്കും. ഈ തിറകെട്ടുന്നയാള്‍ ഇതര ആട്ടക്കാരെയപേക്ഷിച്ച്‌ കടുത്ത വ്രതനിഷ്‌ഠ പാലിക്കേണ്ടതുണ്ട്‌. മെയ്‌വഴക്കവും പരിശീലനവും ഏറെ ആവശ്യമായ ഒന്നാണ്‌ നാഗാളിത്തിറ.
ഉത്സവനാളുകളില്‍ ശിവപാര്‍വതിത്തറകളില്‍ പൂജ നടത്തുന്നത്‌. ബ്രാഹ്‌മണായിരിക്കണമെന്നുണ്ട്‌. ശേഷിച്ചവയില്‍ ചെറുമക്കള്‍ (ചെറ്റമര്‍) ചെയ്യും. കാവ്‌ ഇവരുടേതാണെങ്കിലും തിറയാടുന്നത്‌ പെരുവണ്ണാന്‍മാരാണ്‌. വെടിവഴിപാടാണ്‌ പേനക്കാവുകളലെ പ്രധാന വഴിപാട്‌. പേനപ്പാട്ട്‌ എന്നറിയപ്പെടുന്ന മന്ത്രവാദപ്പാട്ടും ഇതുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. ഉത്തരകേരളത്തിലെ മലയര്‍, പുലയര്‍, പുള്ളുവര്‍, പണിയര്‍ എന്നിവര്‍ക്കിടയിലാണ്‌ ഇതുള്ളത്‌. കരുവാള്‍, പിള്ളതീനി, തീയരിമാല, അസുരമഹാകാളി, നീര്‍ക്കണ്ണി, വെറ്റിലപ്പുളവന്‍, കുട്ടിച്ചാത്തന്‍, വീരന്‍, ഗുളികന്‍, ചാമുണ്ഡി തുടങ്ങി പലരെക്കുറിച്ചും മലയരുടെ പേനപ്പാട്ടില്‍ സുചനയുണ്ടെന്ന്‌ ഡോ. എം.വി. വിഷ്‌ണുനമ്പൂതിരിയുടെ ഫോക്‌ലോര്‍ നിഘണ്ടുവില്‍ പറയുന്നു.
ഒരാള്‍ മരിച്ചാല്‍ മൂന്നാംനാള്‍ പേനപ്പാട്ട്‌ പാടണമെന്ന്‌ പണിയര്‍ക്കിടയില്‍ ആചാരമുണ്ട്‌. പരേതാത്മാവിന്‌ വീതിയുണ്ടാവാനാണത്രേ ഇതുചെയ്യുന്നത്‌.
പടയണിയിലും അപൂര്‍വമായി തുള്ളല്‍പാട്ടുകളിലും പേനക്കഥകള്‍ ഉള്‍പ്പെടുത്തി കണ്ടിട്ടുണ്ട്‌. പുരാണകഥകള്‍ പ്രതിപാദിക്കുന്നതിനിടയില്‍ പുറംകഥകള്‍കൂടി ആഖ്യാനം ചെയ്യുന്നു. പടയണിയെയോ മറ്റ്‌ ഗ്രാമീണനൃത്തങ്ങളെയോ അനുകരിച്ചായിരിക്കണം. കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍പാട്ടുകളില്‍ പേനക്കഥകള്‍ ചേര്‍ത്തിട്ടുള്ളത്‌. കേരളത്തില്‍ അപൂര്‍വമാണ്‌ പേനക്കാവുകള്‍. ഗതികിട്ടാതെ അലയുന്ന ആത്മാവിനെയാണ്‌ പേന എന്നുപറയുന്നത്‌. അതിനെ കുടിയിരുത്തിയിട്ടുള്ള ഇടമാണ്‌ പേനക്കാവ്‌. ചിലരിലേക്ക്‌ പേന ആവേശിക്കുമത്രേ. അപ്പോള്‍ നിലത്തുവീണുരുളുകയും പുലമ്പുകയും ചെയ്യും. ആ ആത്മാവിന്‌ സദ്‌ഗതി ലഭിക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളെ ബോധ്യപ്പെടുത്താനാണ്‌ ഈ പ്രവേശനം. പേനയെ പ്രതിമകളില്‍ ആവാഹിച്ച്‌ പുണ്യക്ഷേത്രങ്ങളിലോ പുണ്യതീര്‍ഥങ്ങളിലോ സമര്‍പ്പിച്ചാല്‍ മാത്രമേ ആ ആത്മാവിന്‌ മോക്ഷം കിട്ടുകയുള്ളു എന്നാണ്‌ വിശ്വാസം.
പേനക്കാവുകളില്‍ ഏറ്റവും പ്രസിദ്ധമായത്‌ കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി എസ്‌റ്റേറ്റിലുള്ള വാപ്പാട്ട്‌ പേനക്കാവാണ്‌. കുംഭം 28 -നാണ്‌ ഇവിടെ ഉത്സവം നടക്കുന്നത്‌. ഇവിടെ പൂജിതസ്‌ഥാനത്തുള്ളത്‌ നാഗാളി (നാഗരാജാവ്‌), കരിയോന്‍, ഭഗവതി, ഗുരുക്കന്മാര്‍ (പേന), മുത്തപ്പന്‍, കിരാതശിവന്‍, വടക്കേനടദേവി (പാര്‍വതി), ഗുളികന്‍, മലവില്ലി എന്നിവരാണ്‌ വിവിധ വലുപ്പത്തില്‍ നിര്‍മ്മിച്ചിട്ടുള്ള തറകളില്‍ സ്‌ഥാപിച്ചിരിക്കുന്ന കരിങ്കല്ലിന്മേലാണ്‌ പ്രസ്‌തുത ശക്‌തികളെ കുടിയിരുത്തിയിട്ടുള്ളത്‌.
ഉത്സവത്തിന്‌ ഏഴുനാള്‍ മുമ്പുതന്നെ കാവും പരിസരവും വൃത്തിയാക്കി കൊടിക്കൂറകള്‍കൊണ്ട്‌ അലങ്കരിക്കും. ഉത്സവനാളില്‍ ഗണപതിഹോമം, കലശം എഴുന്നള്ളിപ്പ്‌, കാവ്‌ ഉണര്‍ത്തല്‍, അന്നദാനം, വെള്ളാട്ട്‌, കനലാട്ടം, തിറയാട്ടം, താലപ്പൊലി, തോറ്റംപാട്ട്‌ തുടങ്ങിവയ്‌ക്കുശേഷം പുലര്‍ച്ചെ ആടുന്ന മലവില്ലിത്തിറയോടുകൂടിയാണ്‌ സമാപനം. തിറയാട്ട നേരത്ത്‌ ചൂട്ടുവെളിച്ചഗ കാണിക്കുന്നവരും തുള്ളിയുറയാറുണ്ട്‌.
മുഖ്യ ആരാധനയായ പേനയുടെ വെള്ളാട്ടോടെയാണ്‌ തിറയുടെ ആരംഭം. വെള്ളാട്‌ എന്നത്‌ തിറയുടെ ഇളംകോലമാണെന്നും അതല്ല പകല്‍വെളിച്ചത്തിലുള്ള തിറയാട്ടമാണ്‌ വെള്ളാട്ടെന്നും അഭിപ്രായമുണ്ട്‌. തുടര്‍ന്ന്‌ മൂര്‍ത്തി, നാഗാളിവെള്ളാട്ടുകള്‍. പിന്നെ കരിയാത്തള്‍തിറ, ഭഗവതിത്തിറ, നാഗാളിത്തിറ, ഗുളികന്‍തിറ എന്നിവയാടും. ഏറ്റവുമൊടുവിലുളള മലവില്ലിത്തിറ കെട്ടുന്നയാള്‍ തുള്ളിയുറഞ്ഞ്‌ സമീപത്തുള്ള പറമ്പിലേക്കോടും. അയാളെ ഒന്നുരണ്ടാളുകള്‍ അനുഗമിക്കും. ഇലകളും പൂക്കളും പറിച്ചെത്തുന്ന മലവില്ലി, കാവിനടുത്ത്‌ തയാറാക്കിവെച്ചിരിക്കുന്ന കരിവെള്ളത്തില്‍ അത്‌ മുക്കി ഭക്‌തജനങ്ങളുടെ ദേഹത്ത്‌ തളിയ്‌ക്കും. ഈ തീര്‍ഥസ്‌പര്‍ശം ലഭിയ്‌ക്കുന്നതോടെ പ്രകൃതിശക്‌തികളുടെ കാവലും കരുതലും തുടര്‍ന്നുമുണ്ടാവുമെന്നാണ്‌ ഭക്‌തജനവിശ്വാസം.
മരിച്ചയാളുടെ സങ്കല്‌പത്തിലുള്ള കോലമാണ്‌ പേനത്തിറ. പുലയര്‍, പറയര്‍, കരിമ്പാലര്‍ എന്നിവിര്‍ക്കിടയിലാണ്‌ ഈ ആരാധനാസമ്പ്രദായം നിലവിലുള്ളത്‌. ചെണ്ടയുടെ പതിഞ്ഞ താളത്തില്‍ ചുവടുവച്ചെത്തി. അംഗചലനങ്ങളിലൂടെ സ്‌നാനകര്‍മ്മം നടത്തുകയും മുടി ഇഴ വിടര്‍ത്തി കാട്ടുപൂക്കള്‍ ചൂടി ചടുലതാളത്തിന്റെ ഭാഗമായിത്തീരുന്നു. ഉരലിന്റെ മുകളില്‍ കയറിനിന്നാണ്‌ ഈ തിറയുടെ ഭൂരിഭാഗവും ആടുന്നത്‌. ചിലപ്പോള്‍ ഒന്നിലധികം പേര്‍ ഈ തിറയാട്ടം നടത്താറുണ്ട്‌.
കരിയാത്തന്‍തിറയുടെ സങ്കല്‌പത്തെ പരാമര്‍ശിക്കുമ്പോള്‍ അത്‌ കുടികൊള്ളുന്നത്‌ കാഞ്ഞിരമറ്റത്തിന്റെ ചുവട്ടിലാണ്‌. വാപ്പാട്ടെ പേനക്കാവില്‍ ഒരു കൂറ്റന്‍കാഞ്ഞിരമരമുണ്ട്‌. ഉത്സവനാളുകളില്‍ അതിന്റെ ഇലകള്‍ മധുരിക്കുമത്രെ.
നാഗാളിത്തിറയാടുന്നയാള്‍ 21 അടി ഉയരമുള്ള വെറ്റിലമുടി (കുരുത്തോലമുടി) യാണ്‌ വഹിക്കുന്നത്‌. മുളങ്കമ്പില്‍ പനയുടെയോ തെങ്ങിന്റെയേ കുരുത്തോലകൊണ്ട്‌ സര്‍പ്പരൂപത്തില്‍ മെനഞ്ഞെടുത്തതാണ്‌ വെറ്റിലമുടി. അതിനെ ചുവന്ന പട്ടുകൊണ്ടലങ്കരിച്ച്‌ മുളയുടെ ചുവടറ്റം നട്ടെല്ലിനോട്‌ ചേര്‍ത്ത്‌ അരയിലും ശിരസിലും ബന്ധിക്കും. ഈ തിറകെട്ടുന്നയാള്‍ ഇതര ആട്ടക്കാരെയപേക്ഷിച്ച്‌ കടുത്ത വ്രതനിഷ്‌ഠ പാലിക്കേണ്ടതുണ്ട്‌. മെയ്‌വഴക്കവും പരിശീലനവും ഏറെ ആവശ്യമായ ഒന്നാണ്‌ നാഗാളിത്തിറ.
ഉത്സവനാളുകളില്‍ ശിവപാര്‍വതിത്തറകളില്‍ പൂജ നടത്തുന്നത്‌. ബ്രാഹ്‌മണായിരിക്കണമെന്നുണ്ട്‌. ശേഷിച്ചവയില്‍ ചെറുമക്കള്‍ (ചെറ്റമര്‍) ചെയ്യും. കാവ്‌ ഇവരുടേതാണെങ്കിലും തിറയാടുന്നത്‌ പെരുവണ്ണാന്‍മാരാണ്‌. വെടിവഴിപാടാണ്‌ പേനക്കാവുകളലെ പ്രധാന വഴിപാട്‌. പേനപ്പാട്ട്‌ എന്നറിയപ്പെടുന്ന മന്ത്രവാദപ്പാട്ടും ഇതുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. ഉത്തരകേരളത്തിലെ മലയര്‍, പുലയര്‍, പുള്ളുവര്‍, പണിയര്‍ എന്നിവര്‍ക്കിടയിലാണ്‌ ഇതുള്ളത്‌.
കരുവാള്‍, പിള്ളതീനി, തീയരിമാല, അസുരമഹാകാളി, നീര്‍ക്കണ്ണി, വെറ്റിലപ്പുളവന്‍, കുട്ടിച്ചാത്തന്‍, വീരന്‍, ഗുളികന്‍, ചാമുണ്ഡി തുടങ്ങി പലരെക്കുറിച്ചും മലയരുടെ പേനപ്പാട്ടില്‍ സുചനയുണ്ടെന്ന്‌ ഡോ. എം.വി. വിഷ്‌ണുനമ്പൂതിരിയുടെ ഫോക്‌ലോര്‍ നിഘണ്ടുവില്‍ പറയുന്നു. ഒരാള്‍ മരിച്ചാല്‍ മൂന്നാംനാള്‍ പേനപ്പാട്ട്‌ പാടണമെന്ന്‌ പണിയര്‍ക്കിടയില്‍ ആചാരമുണ്ട്‌. പരേതാത്മാവിന്‌ വീതിയുണ്ടാവാനാണത്രേ ഇതുചെയ്യുന്നത്‌.
പടയണിയിലും അപൂര്‍വമായി തുള്ളല്‍പാട്ടുകളിലും പേനക്കഥകള്‍ ഉള്‍പ്പെടുത്തി കണ്ടിട്ടുണ്ട്‌. പുരാണകഥകള്‍ പ്രതിപാദിക്കുന്നതിനിടയില്‍ പുറംകഥകള്‍കൂടി ആഖ്യാനം ചെയ്യുന്നു. പടയണിയെയോ മറ്റ്‌ ഗ്രാമീണനൃത്തങ്ങളെയോ അനുകരിച്ചായിരിക്കണം. കുഞ്ചന്‍നമ്പ്യാര്‍ തുള്ളല്‍പാട്ടുകളില്‍ പേനക്കഥകള്‍ ചേര്‍ത്തിട്ടുള്ളത്‌.

ഷാജി കാരാട്ടുപാറ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top